Hagia Sophia|ഹാഗിയ സോഫിയയിൽ 86 വർഷത്തിനിടയിലെ ആദ്യ മുസ്ലിംപ്രാർഥന; അണിനിരന്നത് ആയിരക്കണക്കിന് മുസ്ലിംകൾ
- Published by:Gowthamy GG
- news18-malayalam
Last Updated:
എർദോഗന്റെ ഖുറാൻ വായനയോടെയാണ് പ്രാർഥനകൾക്ക് തുടക്കമായത്. തുർക്കിയിലെ മത അതോറിറ്റിയുടെ തലവൻ അലി എർബാസ് ചടങ്ങിന് നേതൃത്വം നൽകി.
advertisement
1/13

മുസ്ലിം പള്ളിയാക്കി മാറ്റിയ ശേഷം ഹാഗിയ സോഫിയയിൽ 86 വർഷത്തിനിടെ ആദ്യമായി നടന്ന മുസ്ലിം പ്രാർഥനയിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തു.
advertisement
2/13
ഈ മാസമാദ്യമാണ് ഇസ്താംബുൾ ലാൻഡ്മാർക്ക് ആയിരുന്ന ഹാഗിയ സോഫിയ ഒരു മുസ്ലിംപള്ളിയായി പ്രഖ്യാപിച്ചത്.
advertisement
3/13
1500 വർഷം പഴക്കമുള്ള സ്മാരകം തുർക്കി പ്രസിഡന്റ് തയ്യിപ് എർദോഗൻ മുസ്ലീംകൾക്ക് ആരാധനയ്ക്കായി തുറന്നു കൊടുത്ത് രണ്ടാഴ്ചയ്ക്ക് ശേഷമാണ് ആദ്യ വെള്ളിയാഴ്ച പ്രാർഥന നടക്കുന്നത്.
advertisement
4/13
ഹാഗിയ സോഫിയയുടെ മ്യൂസിയം പദവി കോടതി റദ്ദാക്കിയതിനു പിന്നാലെയാണ് ഇത് മുസ്ലിം പള്ളിയാക്കി മാറ്റിയത്.
advertisement
5/13
എർദോഗനും മറ്റ് ക്യാബിനറ്റ് മന്ത്രിമാരും പ്രാർഥനയ്ക്കെത്തിയ ആയിരക്കണക്കിന് ആളുകൾക്കൊപ്പം പങ്കാളികളായി.
advertisement
6/13
എർദോഗന്റെ ഖുറാൻ വായനയോടെയാണ് പ്രാർഥനകൾക്ക് തുടക്കമായത്. തുർക്കിയിലെ മത അതോറിറ്റിയുടെ തലവൻ അലി എർബാസ് ചടങ്ങിന് നേതൃത്വം നൽകി.
advertisement
7/13
യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലുള്ള ഹാഗിയ സോഫിയയെ "ഗ്രാൻഡ് ഹാഗിയ സോഫിയ മോസ്ക്" എന്ന് പുനർനാമകരണം ചെയ്തു.
advertisement
8/13
ആറാം നൂറ്റാണ്ടിലാണ് ക്രൈസ്തവ ദേവാലയമായി ഹാഗിയ സോഫിയ പണി കഴിപ്പിച്ചത്. 1453ൽ ഓട്ടോമാൻ ആധിപത്യത്തെ തുടർന്ന് ഇത് മുസ്ലിം പള്ളിയായി മാറ്റുകയായിരുന്നു.
advertisement
9/13
1934 മുതൽ ഇത് ഒരു മ്യൂസിയമായി മാറ്റി.ഹാഗിയ സോഫിയ മ്യൂസിയമാക്കി മാറ്റിയ വലിയ തെറ്റാണെന്ന് എര്‍ദോഗൻ കഴിഞ്ഞ വർഷം പറഞ്ഞിരുന്നു.
advertisement
10/13
ഹാഗിയ സോഫിയയെ വിനോദസഞ്ചാരികൾക്കായി തുറന്നുകൊടുക്കുമെന്നും എല്ലാ മതവിശ്വാസികൾക്കും പ്രവേശനം നൽകുമെന്നും തുർക്കി വ്യക്തമാക്കി.
advertisement
11/13
അതേസമയം കന്യാമറിയത്തിന്റെയും കുഞ്ഞ് യേശുവിന്റെയും ഉൾപ്പെടെയുള്ള മറ്റ് ക്രിസ്ത്യൻ ചിഹ്നങ്ങൾ പ്രാർത്ഥന സമയത്ത് മറയ്ക്കും.
advertisement
12/13
അടുത്ത 24 മണിക്കൂർ ഹാഗിയ സോഫിയയിൽ ഖുറാൻ പാരായണം നടക്കുമെന്നും പള്ളി രാത്രി മുഴുവൻ തുറന്നിരിക്കുമെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ദിവസവും അഞ്ച് നേരവും നിസ്കാരം നടക്കും.
advertisement
13/13
ഹാഗിയ സോഫിയ
മലയാളം വാർത്തകൾ/Photogallery/World/
Hagia Sophia|ഹാഗിയ സോഫിയയിൽ 86 വർഷത്തിനിടയിലെ ആദ്യ മുസ്ലിംപ്രാർഥന; അണിനിരന്നത് ആയിരക്കണക്കിന് മുസ്ലിംകൾ