Hagia Sophia | ഹാഗിയ സോഫിയ ചടങ്ങുകളിലേക്ക് ഫ്രാൻസിസ് മാർപാപ്പയെ സ്വാഗതം ചെയ്ത് തുർക്കി
Last Updated:
അതേസമയം, ഹാഗിയ സോഫിയ മോസ്ക് ആക്കി മാറ്റിയതിൽ ദുഃഖമുണ്ടെന്ന് മാർപാപ്പ പറഞ്ഞിരുന്നു.
advertisement
1/6

ഇസ്താംബുൾ: പുരാതന കത്തോലിക്ക ദേവാലയമായ ഹാഗിയ സോഫിയ മോസ്ക് ആക്കി മാറ്റുന്ന ചടങ്ങിലേക്ക് ഫ്രാൻസിസ് മാർപാപ്പയെ ക്ഷണിച്ച് തുർക്കി. നിരവധി ലോകനേതാക്കളെയാണ് തുർക്കി ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുന്നത്.
advertisement
2/6
വാർത്ത ഏജൻസിയാണ് ഇക്കാര്യങ്ങൾ റിപ്പോർട്ട് ചെയ്തത്. അതേസമയം, ഇത് സംബന്ധിച്ച് മാർപാപ്പയുടെ ഭാഗത്തു നിന്ന് വിശദീകരണങ്ങളൊന്നും വന്നിട്ടില്ല.
advertisement
3/6
ഫ്രാൻസിസ് മാർപാപ്പ 2014 ലെ തുർക്കി സന്ദർശനവേളയിൽ ഹാഗിയ സോഫിയ സന്ദർശിച്ചിരുന്നു. ആറാം നൂറ്റാണ്ടിലാണ് ക്രൈസ്തവ ദേവാലയമായി ഹാഗിയ സോഫിയ പണി കഴിപ്പിച്ചത്. 1453ൽ ഓട്ടോമാൻ ആധിപത്യത്തെ തുടർന്ന് ഇത് മുസ്ലിം പള്ളിയായി മാറ്റുകയായിരുന്നു. 1934 മുതൽ ഇത് ഒരു മ്യൂസിയമായി മാറ്റി.
advertisement
4/6
ഹാഗിയ സോഫിയയിൽ ഈ വെള്ളിയാഴ്ച നടക്കുന്ന പ്രാർത്ഥന ചടങ്ങുകളിൽ 1000 മുതൽ 1500 വരെ ആളുകൾ പങ്കെടുക്കുമെന്നാണ് കരുതുന്നത്.
advertisement
5/6
കഴിഞ്ഞ 86 വർഷം മ്യൂസിയമായി നിലനിന്ന ഹാഗിയ സോഫിയ പള്ളിയാണെന്നും ആരാധനയ്ക്ക് തുറന്നു കൊടുക്കണമെന്നും തുർക്കി കോടതി വിധി പ്രഖ്യാപിച്ചിരുന്നു. വിധി വന്നതിനെ തുടർന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിൽ ഈ മാസം 24 മുതൽ ഹാഗിയ സോഫിയയിൽ ജുമുഅ നമസ്കാരം നടക്കുമെന്നും എർദോഗൻ പ്രഖ്യാപിച്ചിരുന്നു. ഞായറാഴ്ച എർദോഗൻ ഹാഗിയ സോഫിയ സന്ദർശിക്കുമെന്നാണ് കണക്കു കൂട്ടുന്നത്.
advertisement
6/6
അതേസമയം, ഹാഗിയ സോഫിയ മോസ്ക് ആക്കി മാറ്റിയതിൽ ദുഃഖമുണ്ടെന്ന് മാർപാപ്പ പറഞ്ഞിരുന്നു.
മലയാളം വാർത്തകൾ/Photogallery/World/
Hagia Sophia | ഹാഗിയ സോഫിയ ചടങ്ങുകളിലേക്ക് ഫ്രാൻസിസ് മാർപാപ്പയെ സ്വാഗതം ചെയ്ത് തുർക്കി