പ്രസിഡന്റിന്റെ പരിപാടിയിൽ ടോപ്പ്‌ലെസ്സായി നൃത്തം; ട്രാൻസ്ജെൻഡർ അഭിഭാഷകയ്ക്ക് വൈറ്റ്ഹൗസ് നിരോധനം ഏര്‍പ്പെടുത്തി
- Published by:Rajesh V
- news18-malayalam
Last Updated:
Rose Montoya : എല്‍ജിബിടി സമൂഹത്തിനുള്ള ബൈഡന്‍ ഭരണകൂടത്തിന്റെ പിന്തുണ പ്രകടമാക്കാനുള്ള പ്രസിഡന്റ് ജോ ബൈഡന്‍ ആതിഥേയത്വം വഹിച്ച പരിപാടിയായിരുന്നു ഇത്
advertisement
1/5

ന്യൂയോര്‍ക്ക്: പ്രസിഡന്റ് ജോ ബൈഡന്റെ പരിപാടിയിൽ ടോപ്പ്‌ലെസ്സായി നൃത്തം ചെയ്ത ഭിന്നലിംഗക്കാരിയായ അഭിഭാഷകയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി വൈറ്റ്ഹൗസ്. ശനിയാഴ്ച സൗത്ത് ലോണിലെ ഭിന്നലിംഗക്കാരുടെ പരിപാടിയില്‍ പങ്കെടുത്ത റോസ് മൊണ്ടോയോയെയാണ് നിരോധിച്ചതെന്ന് ജോ ബൈഡന്റെ പ്രസ് സെക്രട്ടറി കാറിന്‍ ജീന്‍ പിയറി പറഞ്ഞു.
advertisement
2/5
പരിപാടിയില്‍ നൃത്തം ചെയ്യുന്നതിനിടയില്‍ പങ്കെടുത്ത ചിലര്‍ക്കൊപ്പം റോസും ടോപ്പ് ഊരിയെറിഞ്ഞിരുന്നു. സംഭവത്തിന്റെ വീഡിയോ മോണ്ടോയോ തന്നെ സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റും ചെയ്തു. വീഡിയോ വിവാദമായതോടെ ക്ഷമാപണവുമായി റോസ് മൊണ്ടോയോ ട്വിറ്ററില്‍ എത്തുകയും ചെയ്തു. അശ്ലീലത കാട്ടുക എന്ന ഉദ്ദേശം തനിക്കില്ലായിരുന്നു എന്നും തന്റെ ശരീരവുമായി ജീവിക്കുകയും സന്തോഷമായിരിക്കുകയും ചെയ്യാന്‍ കഴിയുന്നു എന്ന് കാട്ടുക എന്നത് മാത്രമായിരുന്നു അതെന്നും ഇവര്‍ പ്രതികരിച്ചു.
advertisement
3/5
അതേസമയം തന്നെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയും മൊണ്ടോയോ നല്‍കി. ഇത്തരം ഒരു പ്രവര്‍ത്തിയില്‍ ഒരു പുരുഷനും സമാനമായ വിമര്‍ശനം നേരിടേണ്ടിവരാറില്ല. അതുകൊണ്ടു തന്നെ ടോപ്പ്ലെസ് ആയി പ്രത്യക്ഷപ്പെടാനുള്ള തന്റെ തീരുമാനത്തെ ചോദ്യം ചെയ്യുന്നവരും അവരുടെ എതിര്‍പ്പുകളും ഒരു യഥാര്‍ത്ഥ സ്ത്രീയെന്ന നിലയിലുള്ള തന്റെ വ്യക്തിത്വത്തെ സ്ഥിരീകരിക്കുന്നതാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
advertisement
4/5
എല്‍ജിബിടി സമൂഹത്തിനുള്ള ബൈഡന്‍ ഭരണകൂടത്തിന്റെ പിന്തുണ പ്രകടമാക്കാനുള്ള പ്രസിഡന്റ് ജോ ബൈഡന്‍ ആതിഥേയത്വം വഹിച്ച പരിപാടിയായിരുന്നു ഇത്. അടുത്ത കാലത്തായി, ലിംഗഭേദം വരുത്താന്‍ ആഗ്രഹിക്കുന്ന യുവാക്കള്‍ക്കുള്ള ഓപ്ഷനുകള്‍ പരിമിതപ്പെടുത്തുന്നതിനും ഡ്രാഗ് ഷോകള്‍ക്കുള്ള നിയന്ത്രണങ്ങള്‍ക്കും വേണ്ടി സംസ്ഥാന തലത്തിലുള്ള ചില റിപ്പബ്ലിക്കന്‍ നേതാക്കള്‍ വാദിച്ചിരുന്നു.
advertisement
5/5
ട്രാന്‍സ്ജെന്‍ഡര്‍ കുട്ടികള്‍ക്ക് പ്രത്യേക ഊന്നല്‍ നല്‍കികൊണ്ട് ശനിയാഴ്ച പ്രസിഡന്റ് ബൈഡന്‍ മുഴുവന്‍ സമൂഹത്തിനും ഐക്യദാര്‍ഢ്യ സന്ദേശം നല്‍കിയിരുന്നു. അതേസമയം റോസ് മോണ്ടോയയുടെ വിവാദ വീഡിയോ വെച്ച് ബൈഡന്‍ ഭരണകൂടത്തെ വിമര്‍ശിക്കുന്നവരുമുണ്ട്. നിങ്ങള്‍ അറിഞ്ഞിരുന്ന രാജ്യം ഇല്ലാതായി എന്നാണ് ചിലർ വിമർശിച്ചത്.
മലയാളം വാർത്തകൾ/Photogallery/World/
പ്രസിഡന്റിന്റെ പരിപാടിയിൽ ടോപ്പ്‌ലെസ്സായി നൃത്തം; ട്രാൻസ്ജെൻഡർ അഭിഭാഷകയ്ക്ക് വൈറ്റ്ഹൗസ് നിരോധനം ഏര്‍പ്പെടുത്തി