അന്താരഷ്ട്ര വനിതാ ദിനാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരത്ത് ആരോഗ്യ മന്ത്രി വീണ ജോർജിന്റെ നേതൃത്വത്തിൽ രാത്രി നടത്തം സംഘടിപ്പിച്ചു. കനകക്കുന്ന് കൊട്ടാരം മുതൽ ഗാന്ധി പാർക്ക് വരെയായിരുന്നു രാത്രി നടത്തം. ഒരു സ്ത്രീക്ക് ഒറ്റക്ക് സഞ്ചരിക്കാൻ സാധിക്കുന്ന ഇടങ്ങളായിരിക്കണം എല്ലാം എന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. Gandhi Parkൽ കലാപരിപാടികളും സംഘടിപ്പിച്ചിരുന്നു.