വികസന പദ്ധതികളുടെ ഉദ്ഘാടനവും കല്ലിടലും ബി.ജെ.പിയുടെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തുടക്കവും ഉള്‍പ്പെടെ മൂന്നു പരിപാടികള്‍ക്കായിട്ടാണ് അദ്ദേഹം വരുന്നത്
സ്ഥലമേറ്റെടുക്കലടക്കം സംസ്ഥാന സർക്കാർ നിർണായക പങ്കുവഹിച്ച പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ മന്ത്രിയെ വിളിക്കാത്തത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് സർക്കാർ ആരോപിക്കുന്നു
പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിന് ക്ഷണമില്ല. മുഖ്യമന്ത്രി പിണറായി വിജയന് ക്ഷണമുണ്ടെങ്കിലും പങ്കെടുക്കില്ല.
പ്രധാനമന്ത്രി നെടുമ്പാശ്ശേരി വിമാനത്താവളത്തെ എത്തി .കഴിഞ്ഞ 50 ദിവസത്തിൽ ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി കേരളത്തിൽ എത്തുന്നത്



