10,800 കോടി രൂപയുടെ ഒന്നിലധികം വികസന പദ്ധതികൾക്ക് തുടക്കം
തറക്കല്ലിടൽ
ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ (ബിപിസിഎൽ) കൊച്ചി റിഫൈനറിയിൽ 5,500 കോടി രൂപയുടെ പോളിപ്രൊഫൈലിൻ യൂണിറ്റ്
കൊല്ലം ജില്ലയിലെ പടിഞ്ഞാറേ കല്ലടയിലെ 50 മെഗാവാട്ട് ഫ്ലോട്ടിംഗ് സോളാർ പദ്ധതി
ഉദ്‌ഘാടനം
2,650 കോടി രൂപ ചെലവിൽ നിർമ്മിച്ച NH-66 ലെ തലപ്പാടി-ചെങ്കള ഭാഗത്തിന്റെ ആറ് വരി പാത
ഏകദേശം 2,140 കോടി രൂപ ചെലവിൽ നിർമ്മിച്ച കോഴിക്കോട് ബൈപാസിന്റെ ആറ് വരി പാത
പ്രധാനമന്ത്രി ഗ്രാം സഡക് യോജന (പിഎംജിഎസ്‌വൈ) പ്രകാരം നിർമ്മിച്ച 23 ഗ്രാമീണ റോഡുകൾ
നവീകരിച്ച 3 റയിൽവെ സ്റ്റേഷനുകൾ (ഷൊർണൂർ ,ചങ്ങനാശേരി, കുറ്റിപ്പുറം)
ഷൊർണൂർ-നിലമ്പൂർ റോഡ് റെയിൽവേ ലൈൻ വൈദ്യുതീകരണ പദ്ധതി
പാലക്കാടിനും പൊള്ളാച്ചിക്കും ഇടയിൽ പുതിയ മെമു ട്രെയിൻ സർവീസ്
പ്രധാനമന്ത്രി കൊച്ചിയിൽ പച്ചക്കൊടി വീശിയപ്പോൾ പാലക്കാട് സ്റ്റേഷനിൽ നിന്നും പൊള്ളാച്ചിയിലേക്ക് പുതുതായി ആരംഭിച്ച MEMU ട്രെയിൻ നീങ്ങിതുടങ്ങി.
ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ (ബിപിസിഎൽ) കൊച്ചി റിഫൈനറിയിൽ പോളിപ്രൊഫൈലിൻ യൂണിറ്റിന് തറക്കല്ലിടുന്ന ചടങ്ങിൽ കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി പ്രധാനമന്ത്രിയെ സ്വാഗതം ചെയ്തു.
പ്രധാനമന്ത്രിയുടെ റോഡ് ഷോ കലൂർ ജവഹർ ലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ എത്തി
കൊച്ചി മറൈൻ ഡ്രൈവിലെ പണ്ഡിറ്റ് കറുപ്പൻ നഗറിൽ നിന്നും ജവഹർ ലാൽ നെഹ്‌റു സ്റ്റേഡിയത്തിലേക്ക് പ്രധാനമന്ത്രിയുടെ റോഡ് ഷോ ആരംഭിച്ചു. ഏതാണ്ട് 7 കിലോമീറ്റർ ദൂരമാണ് റോഡ് ഷോ.
പ്രധാനമന്ത്രി; ദേശീയ ഫിഷറീസ് പ്ലാറ്ഫോം വഴി ജീവിതം മെച്ചമാക്കി. സമുദ്ര സമ്പദ് വ്യവസ്ഥ പഴയതുപോലെ മൽസ്യബന്ധനം മാത്രമല്ല. സമൂഹത്തിന് കൂടുതൽ ഗുണം ലഭിക്കാനായി കടൽ പായൽ ഉത്പാദനം പോലെയുള്ള നവീന പദ്ധതികൾ തുടങ്ങി.
പ്രധാനമന്ത്രി; കേരളത്തിൽ വൻ പ്രളയം ഉണ്ടായപ്പോൾ കേരളം ഈ സമുദായത്തിന്റെ പങ്ക് ലോകം കണ്ടു. അന്നത്തെ ചിത്രങ്ങൾ ഒരിക്കലും മാഞ്ഞു പോകില്ല. അതിന് നിങ്ങൾക്കുള്ള അഭിനന്ദനം അറിയിക്കട്ടെ
പ്രധാനമന്ത്രി: അമൃതാനന്ദമയി ദേവിയെ പരിചയപ്പെടാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. രാമജന്മ ഭൂമി പ്രസ്ഥാനത്തിൽ ധീവര സഭ സക്രിയമായ പങ്ക് വഹിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി: ഉപജീവനവും ജീവനവും തമ്മിലെ സമ്മേളനമാണ് നിങ്ങളുടെ ജീവിതം. ധീവര സമൂഹം ജലത്തെ അമ്മയെ ആയി കാണുന്നു. ശ്രീ കുറുമ്പ ദേവിയുടെ ക്ഷേത്രങ്ങൾ കാണിക്കുന്ന ശ്രമങ്ങൾ അഭിനന്ദനീയമാണ്. നിങ്ങൾ വേദ വ്യാസനുമായാണ് നിങ്ങളുടെ ചരിത്രം ചേർത്ത് വെക്കുന്നത്
പ്രധാനമന്ത്രി: അനുഗ്രഹം തരാൻ അല്ല ഇവിടെ വന്നത് അനുഗ്രഹം നേടാനാണ് വന്നത്. കേരളത്തിന്റെ പേര് കേരളം എന്ന് കേന്ദ്രസർക്കാർ മാറ്റിയതിന്റെ സന്തോഷം നിങ്ങളുടെ മുഖത്ത് കാണാൻ ഉണ്ട്.
കടലിന്റെ മക്കൾക്ക് നമസ്കാരം എന്ന് മലയാളത്തിൽ പറഞ്ഞു കൊണ്ട് പ്രധാനമന്ത്രിയുടെ തുടക്കം
മറൈൻ ഡ്രൈവിലെ പണ്ഡിറ്റ് കറുപ്പൻ നഗറിലെ വേദിയിൽ പ്രധാനമന്ത്രി
കൊച്ചി മറൈൻ ഡ്രൈവിലാണ് ധീവരസഭയുടെ സുവർണ ജൂബിലി സമ്മേളനം
ധീവര സഭ സംസ്ഥാനത്തെ 45 നിയമസഭാ മണ്ഡലങ്ങളിലും 11 ലോക് സഭാ മണ്ഡലങ്ങളിലും നിർണായക ശക്തിയെന്ന് വി ദിനകരൻ
പ്രധാനമന്ത്രി കേരള ധീവരസഭയുടെ വേദിയിൽ എത്തി. ബിജെപി സംസ്ഥാന അധ്യക്ഷൻ ഷാൾ അണിയിച്ചു. വി ദിനകരനും പൂന്തുറ ശ്രീകുമാറും മത്സ്യ അവതാരം ഉപഹാരം നൽകി
പ്രധാന മന്ത്രി ഉച്ചയ്ക്ക് 1.30ന് കലൂർ ജവഹർലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയം വളപ്പില്‍ നടക്കുന്ന ചടങ്ങില്‍ 10,800 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിക്കും.
കോഴിക്കോട് വെങ്ങളത്ത് മന്ത്രി മുഹമ്മദ് റിയാസ് സമാന്തര ഉദ്ഘാടനം നടത്തും. മന്ത്രി മുഹമ്മദ് റിയാസിൻ്റെ നേതൃത്വത്തിൽ രാമനാട്ടുകര മുതൽ വെങ്ങളം വരെയുള്ള സമാന്തര റോഡ് ഷോയും ഇതിനോടൊപ്പം നടക്കും.
എറണാകുളം മറൈൻഡ്രൈവ് മൈതാനിയില്‍ ഉച്ചയ്‌ക്ക് 12.30ന് കേരള ധീവരസഭയുടെ സുവർണ ജൂബിലി സമ്മേളനത്തിലാണ് ആദ്യം പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്നത്
ദേശീയപാതാ വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽനിന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ ഔദ്യോഗിക ചടങ്ങിന് ബദലായി സമാന്തര ഉദ്ഘാടനം നടത്തി സർക്കാർ. കാസർകോട്ട് സി.എച്ച്. കുഞ്ഞമ്പു എം. എൽ.എ ഉദ്ഘാടനം ചെയ്തു.
വികസന പദ്ധതികളുടെ ഉദ്ഘാടനവും കല്ലിടലും ബി.ജെ.പിയുടെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തുടക്കവും ഉള്‍പ്പെടെ മൂന്നു പരിപാടികള്‍ക്കായിട്ടാണ് അദ്ദേഹം വരുന്നത്
സ്ഥലമേറ്റെടുക്കലടക്കം സംസ്ഥാന സർക്കാർ നിർണായക പങ്കുവഹിച്ച പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ മന്ത്രിയെ വിളിക്കാത്തത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് സർക്കാർ ആരോപിക്കുന്നു
പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിന് ക്ഷണമില്ല. മുഖ്യമന്ത്രി പിണറായി വിജയന് ക്ഷണമുണ്ടെങ്കിലും പങ്കെടുക്കില്ല.
പ്രധാനമന്ത്രി നരേന്ദ്ര മോദി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തി .കഴിഞ്ഞ 50 ദിവസത്തിൽ ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി കേരളത്തിൽ എത്തുന്നത്



