advertisement

ഇനി മെനു കണ്ടാൽ ഞെട്ടും, രാജ്യത്ത് LPG ക്ഷാമം രൂക്ഷം; റെസ്റ്റോറന്റുകളിൽ ഭക്ഷണത്തിന് വില കൂടും

Last Updated:

20 മുതൽ 30 ശതമാനം വരെ വില വർദ്ധിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
ന്യൂ‍ഡൽഹി: രാജ്യത്ത് എൽപിജി ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ റെസ്റ്റോറന്റുകളിൽ ഭക്ഷണത്തിന് വില വർദ്ധിക്കാൻ സാധ്യത. 20 മുതൽ 30 ശതമാനം വരെ വില വർദ്ധിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. ഇത്തരത്തിൽ ഭക്ഷണവസ്തുക്കൾക്ക് വില വർദ്ധിച്ചാൽ‍ പുറത്തെ ഭക്ഷണം ആശ്രയിക്കുവന്ന ആളുകൾക്ക് ചെലവേറും.
​ഗാർ​ഹിക എൽപിജി സിലിണ്ടറുകൾക്കാണ് സർക്കാൻ മുൻ​ഗണന നൽകുന്നത്. ഇത് റെസ്റ്റോറന്റുകളുടെ പ്രവർത്തനത്തെ ബാധിക്കും. ഏപ്രിലിൽ പുതിയ‌ വില പ്രാബല്യത്തിൽ വരും. ജൂലൈ മാസത്തോടെ ഭക്ഷണങ്ങളുടെ വില ഔദ്യോ​ഗികമായി പരിഷ്കരിക്കുമെന്നാണ് വിവരം.
എൽപിജി ക്ഷാമം ഏറ്റവുമധികം ബാധിച്ചിരിക്കുന്നത് റെസ്റ്റോറന്റുകളെയാണ്. നഗരങ്ങളിൽ പ്രവർത്തിക്കുന്ന റെസ്റ്റോറന്റുകളുടെ പ്രവർത്തനത്തെ ഇത് സാരമായി ബാധിക്കുന്നു. മാർച്ച് ഒമ്പതിനാണ് റെസ്റ്റോറന്റുകളിൽ വിതരണ നിയന്ത്രണം ഏർപ്പെടുത്തിയത്. ഭൂരിഭാ​ഗം റെസ്റ്റോറന്റുകളിലെയും ഡെലിവറികൾ ​ഗണ്യമായി കുറഞ്ഞിരിക്കുകയാണ്.
സിലിണ്ടറുകൾ വിതരണക്കാരിലേക്ക് എത്തുന്നില്ലെന്നാണ് ഹോട്ടൽ ഉടമകളുടെ പരാതി. ഒരു വലിയ റെസ്റ്റോറന്റിന് 10 മുതൽ 12 വരെ സിലിണ്ടറുകളാണ് ദിവസവും ഉപയോ​ഗിക്കേണ്ടിവരുന്നത്. സുരക്ഷാ നിയന്ത്രണങ്ങൾ കാരണം റെസ്റ്റോറന്റുകൾക്ക് എൽപിജി എടുത്ത് സൂക്ഷിക്കാൻ പറ്റില്ല. അതിനാൽ നിശ്ചിത സമയത്തിനിടെയാണ് ഇവർ എൽപിജി വാങ്ങുന്നത്. മുന്നറിയിപ്പില്ലാതെ വിതരണം നിർത്തിവച്ചത് ഉടമകൾക്ക് വലിയ വെല്ലുവിളിയായി.
advertisement
​ഗാർഹിക ഉപഭോ​ഗം, ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഇറക്കുമതി ചെയ്യുന്ന എൽപിജിക്കാണ് മുൻ​ഗണന മുൻ​ഗണന നൽകുന്നതെന്ന് മന്ത്രാലയം അറിയിച്ചു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/India/
ഇനി മെനു കണ്ടാൽ ഞെട്ടും, രാജ്യത്ത് LPG ക്ഷാമം രൂക്ഷം; റെസ്റ്റോറന്റുകളിൽ ഭക്ഷണത്തിന് വില കൂടും
Next Article
advertisement
ഫാത്തിമ തെഹ്‌ലിയക്കായി വെൽഫെയർ പാർട്ടി കൺവെൻഷൻ; മാധ്യമങ്ങൾ അറിഞ്ഞതോടെ സ്ഥാനാർത്ഥി ആശുപത്രിയിൽ 
ഫാത്തിമ തെഹ്‌ലിയക്കായി വെൽഫെയർ പാർട്ടി കൺവെൻഷൻ; മാധ്യമങ്ങൾ അറിഞ്ഞതോടെ സ്ഥാനാർത്ഥി ആശുപത്രിയിൽ 
  • വെൽഫെയർ പാർട്ടി കൺവൻഷനിൽ ഫാത്തിമ തെഹ്‌ലിയയുടെ അഭ്യസാനത്തിൽ മാധ്യമങ്ങൾ എത്തിയതോടെ പിൻവാങ്ങി

  • അനാരോഗ്യം കാരണം ഫാത്തിമ തെഹ്‌ലിയ കൺവൻഷനിൽ പങ്കെടുക്കാതിരുന്നതെന്ന് വിശദീകരണം നൽകി

  • ഫാത്തിമ തെഹ്‌ലിയക്ക് സമുദായത്തിന്റെ പേരിൽ വോട്ട് അഭ്യർത്ഥിച്ചതിന് തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് നൽകി

View All
advertisement