'20 വർഷം കൊണ്ടുണ്ടാക്കിയ പ്രതിച്ഛായ തകർക്കാൻ ശ്രമം': ടൈം മാഗസിന്‍റെ കവറിനെതിരെ പ്രധാനമന്ത്രി മോദി

Last Updated:

കഴിഞ്ഞ 20 വർഷം കൊണ്ട് താനുണ്ടാക്കിയെടുത്ത പ്രതിച്ഛായ തകർക്കാൻ ശ്രമിച്ചവരോട് തനിക്ക് സഹതാപമുണ്ടെന്നും മോദി പറഞ്ഞു.

ന്യൂഡൽഹി: കഴിഞ്ഞ 20 വർഷം കൊണ്ട് താൻ ഉണ്ടാക്കിയെടുത്ത പ്രതിച്ഛായ തകർക്കാൻ ടൈം മാഗസിൻ ശ്രമിക്കുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. താൻ കഴിഞ്ഞ കുറേ വർഷങ്ങളായി ഉണ്ടാക്കിയെടുത്ത പ്രതിച്ഛായ തകർക്കാനാണ് ടൈം മാഗസിൻ ശ്രമിക്കുന്നത്. എന്നാൽ, ഇത്തരം പ്രവർത്തനങ്ങളിലൂടെ അവരുടെ പ്രതിച്ഛായ തന്നെയാണ് നഷ്ടമാകുകയെന്നും പ്രധാനമന്ത്രി പറഞ്ഞു.
ന്യൂസ് 18 മാധ്യമപ്രവർത്തകരായ അമിതാഭ് സിൻഹ, ബ്രിജേഷ് കുമാർ എന്നിവർക്ക് നൽകിയ എക്സ്ക്ലുസിവ് സംഭാഷണത്തിലാണ് മോദി ഇങ്ങനെ പറഞ്ഞത്. കഴിഞ്ഞ 20 വർഷം കൊണ്ട് താനുണ്ടാക്കിയെടുത്ത പ്രതിച്ഛായ തകർക്കാൻ ശ്രമിച്ചവരോട് തനിക്ക് സഹതാപമുണ്ടെന്നും മോദി പറഞ്ഞു.
'പ്രതിച്ഛായ നിർമിക്കാൻ ചില ആളുകൾ വളരെ തിരക്കിലാണ്. എന്നാൽ, അവർ 20 വർഷം കൊണ്ട് ഞാൻ വളർത്തിയെടുത്ത എന്‍റെ പ്രതിച്ഛായ തകർക്കാനാണ് ശ്രമിക്കുന്നത്, അത് പരാജയപ്പെടുകയും ചെയ്തു. ഇക്കാര്യത്തിൽ എനിക്ക് സഹതാപമുണ്ട്' -മോദി പറഞ്ഞു. കഴിഞ്ഞയിടെ പുറത്തിറങ്ങിയ ടൈം മാഗസിന്‍റെ കവറിൽ 'വിഭജനത്തിന്‍റെ തലവൻ' എന്നായിരുന്നു മോദിയെ വിശേഷിപ്പിച്ചത്.
advertisement
ടൈമിന്‍റെ അന്താരാഷ്ട്ര എഡിഷനിലെ കവർ സ്റ്റോറി ഇത്തവണ ചർച്ച ചെയ്തത് ഈ വിഷയമായിരുന്നു. "ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം ഇനിയുള്ള ഒരു അഞ്ചുവർഷം കൂടി മോദി സർക്കാരിനെ താങ്ങുമോ" - എന്നതായിരുന്നു. അതേസമയം, ബിഹാറിലെ ഒരു റാലിയിൽ സംസാരിക്കുന്നതിടയിൽ താൻ ഇന്ത്യയെ വിഭജിച്ചത് ലംബമായിട്ടാണോ സമാന്തരമായിട്ടാണോ എന്ന് അറിയണമെന്നും മോദി പറഞ്ഞിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/India/
'20 വർഷം കൊണ്ടുണ്ടാക്കിയ പ്രതിച്ഛായ തകർക്കാൻ ശ്രമം': ടൈം മാഗസിന്‍റെ കവറിനെതിരെ പ്രധാനമന്ത്രി മോദി
Next Article
advertisement
കോൺഗ്രസ് മുൻ നേതാവ് ചന്ദ്രശേഖരനെതിരെ നടി നൽകിയ പീഡന പരാതി വ്യാജം; പിന്നിൽ മുൻവൈരാഗ്യം
കോൺഗ്രസ് മുൻ നേതാവ് ചന്ദ്രശേഖരനെതിരെ നടി നൽകിയ പീഡന പരാതി വ്യാജം; പിന്നിൽ മുൻവൈരാഗ്യം
  • പോലീസ് റിപ്പോർട്ട് പ്രകാരം ചന്ദ്രശേഖരനെതിരെ നടി നൽകിയ പീഡന പരാതി വ്യാജമാണെന്ന് കണ്ടെത്തി.

  • മുൻവൈരാഗ്യമാണ് പരാതിക്ക് കാരണമെന്ന് ചൂണ്ടിക്കാട്ടി കേസ് അവസാനിപ്പിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു.

  • ചന്ദ്രശേഖരൻ ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് രാജിവെച്ചിരുന്നു.

View All
advertisement