ICC World Cup 2019: ഷാക്കിബ് മാജിക്കിൽ ബംഗ്ലാദേശിന് 62 റൺസ് വിജയം
Last Updated:
263 വിജയലക്ഷ്യവുമായി ഇറങ്ങിയ അഫ്ഗാനിസ്ഥാൻ 47 ഓവറിൽ 200 റൺസിന് എല്ലാവരും പുറത്തായി.
ലണ്ടൻ: സതാംപ്ടനിൽ ഇന്ന് നടന്ന മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരെ ബംഗ്ലാദേശിന് 62 റൺസ് വിജയം. അഫ്ഗാനിസ്ഥാന്‍റെ അഞ്ചു വിക്കറ്റുകൾ നേടിയ ഷാക്കിബാണ് ബംഗ്ല വിജയം എളുപ്പമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത ഓവറിൽ 262 റൺസ് എടുത്തിരുന്നു.
എന്നാൽ, 263 വിജയലക്ഷ്യവുമായി ഇറങ്ങിയ അഫ്ഗാനിസ്ഥാൻ 47 ഓവറിൽ 200 റൺസിന് എല്ലാവരും പുറത്തായി.
ടോസ് നേടിയ അഫ്ഗാനിസ്ഥാൻ ബംഗ്ലാദേശിനെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. നിശ്ചിത ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 262 റൺസെടുത്തത്. ഏകദിനത്തിലെ 45 ാം അർദ്ധസെഞ്ച്വറിയാണ് ഇന്ന് ഷാക്കിബ് അൽ ഹസൻ കുറിച്ചത്.
നായിബ്, റഹ്മത്ത് ഷാ (24), അസ്ഗർ അഫ്ഗാൻ(20), മുഹമ്മദ് നബി (പൂജ്യം), നജീബുല്ല സാദ്രാൻ (23) എന്നിവരുടെ വിക്കറ്റുകളും ഷാക്കിബ് നേടി.
advertisement
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 24, 2019 11:36 PM IST


