ഇന്റർഫേസ് /വാർത്ത /Buzz / Viral Video | പട്ടത്തിനൊപ്പം പറന്നുയർന്ന് മൂന്നു വയസുകാരി; അത്ഭുതകരമായി രക്ഷപെട്ടു

Viral Video | പട്ടത്തിനൊപ്പം പറന്നുയർന്ന് മൂന്നു വയസുകാരി; അത്ഭുതകരമായി രക്ഷപെട്ടു

Image Credits: AP.

Image Credits: AP.

കുട്ടി പരിക്കുകളൊന്നും കൂടാതെ സുരക്ഷിതമായിരിക്കുന്നു എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. വളരെ ഭയന്നു പോയെന്നും എന്നാലും ആശങ്കപ്പെടേണ്ടതായി ഒന്നും ഇല്ലെന്നാണ് വിവരം.

  • Share this:

ആകാശത്തേക്ക് ഉയര്‍ന്ന് പാറാൻ തുടങ്ങിയ പട്ടത്തിനൊപ്പം പറന്നുയർന്ന് കുരുന്ന്. കാർട്ടൂണുകളിലും സിനിമകളില്‍ തമാശകളായും വന്നിട്ടുള്ള രംഗങ്ങൾ നേരിട്ട് കണ്ട ഞെട്ടലിലാണ് ഒരു കൂട്ടം ആളുകൾ. പട്ടച്ചരടില്‍ കുടുങ്ങിയ കുട്ടിയുമായി ഒരു കൂറ്റൻ പട്ടം പറന്നുയരുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

തായ് വാനിൽ നടന്ന ഒരു കൈറ്റ് ഫെസ്റ്റിവലിനിടെയാണ് സംഭവം. അറിയാതെയോ മറ്റോ ചരടിൽ കുരുങ്ങിയ കുട്ടിയുമായി ഓറഞ്ച് നിറത്തിലുള്ള ഒരു കൂറ്റൻ പട്ടം പറന്നു പൊങ്ങുന്നതാണ് ദൃശ്യങ്ങളിൽ. പാറിപ്പറിക്കുന്ന പട്ടത്തിന്‍റെ വാൽ ഭാഗത്ത് കുരുങ്ങിയ കുട്ടി രണ്ട് മൂന്ന് തവണ വായുവിൽ വട്ടം ചുറ്റപ്പെടുകയും ചെയ്യുന്നു. ബഹളം കൂട്ടി ആളുകൾ താഴെ നിന്ന് പട്ടച്ചരട് പിടിച്ച് തിരികെയെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഒടുവിൽ അൽപസമയത്തെ പരിശ്രമം കൊണ്ട് കുട്ടിയെ താഴെയെത്തിച്ചു.

' isDesktop="true" id="280987" youtubeid="J1NFoSfwNz4" category="buzz">

കുട്ടി പരിക്കുകളൊന്നും കൂടാതെ സുരക്ഷിതമായിരിക്കുന്നു എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. വളരെ ഭയന്നു പോയെന്നും എന്നാലും ആശങ്കപ്പെടേണ്ടതായി ഒന്നും ഇല്ലെന്നാണ് വിവരം.

First published:

Tags: Viral, Viral video, World