കോയമ്പത്തൂരില്‍ പ്രചാരണറാലിയ്ക്കിടെ മരത്തില്‍നിന്ന് നടൻ വിജയ്‌യുടെ വാഹനത്തിലേക്ക് ചാടി ആരാധകന്‍; വീഡിയോ വൈറൽ
- Published by:Sarika N
- news18-malayalam
Last Updated:
വിജയ് തന്റെ വാഹനത്തിന് ചുറ്റും തടിച്ചുകൂടിയിരിക്കുന്ന വലിയ ജനക്കൂട്ടത്തെ കൈവീശി കാണിക്കുന്നതിനിടയിലാണ് ആരാധകൻ മരത്തിൽ നിന്ന് ചാടിയത്
കോയമ്പത്തൂരില്‍ നടൻ വിജയ്‍യുടെ രാഷ്ട്രീയ പ്രചാരണറാലിയ്ക്കിടെ വഴിയരികിലെ മരത്തിൽ നിന്ന് അദ്ദേഹത്തിന്റെ വാഹനത്തിലേക്ക് എടുത്തുചാടി ആരാധകന്‍. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ശനിയാഴ്ച്ച തന്റെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന് (ടിവികെ) വേണ്ടി പ്രചാരണം നടത്തുകയായിരുന്ന വിജയ് , വലിയൊരു ജനക്കൂട്ടവുമായി സംവദിക്കുന്നതിനിടെയാണ് അപ്രതീക്ഷിത സംഭവം നടന്നത്. വിജയ് ജനക്കൂട്ടത്തെ കൈവീശി കാണിക്കുന്നതും ഇതിനിടയിൽ ആരാധകൻ മരത്തിൽ നിന്ന് ചാടുന്നതും ദൃശ്യങ്ങളിൽ കാണാം. ഒന്ന് ഞെട്ടിയ വിജയ് ഉടൻ തന്നെ ആരാധകനെ എഴുന്നേൽക്കാൻ സഹായിക്കുന്നുണ്ട്. കൂടാതെ, നടൻ പാര്‍ട്ടി നിറങ്ങളിലുള്ള ഒരു ഷാള്‍ ആരാധകന് നൽകി. എന്നാല്‍ ഇതോടെ മറ്റൊരു ആരാധകനും അദ്ദേഹത്തെ കാണാന്‍ വാഹനത്തില്‍ വലിഞ്ഞുകയറാന്‍ ശ്രമം നടത്തി. കൂടുതല്‍ പേര്‍ വാഹനത്തില്‍ കയറുന്നത് തടയാന്‍ അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതിനിടെ വിജയ് വാഹനത്തിനുള്ളിലേക്ക് പോകുന്നതും ദൃശ്യങ്ങളില്‍ കാണാൻ സാധിക്കും. സണ്‍ ന്യൂസാണ് സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തിയത്.
#WATCH | திடீரென மரத்தில் இருந்து தாவிய தொண்டர்.. பதறிப் போன தவெக தலைவர் விஜய்#SunNews | #TVKVijay | #Coimbatore pic.twitter.com/kMMeznkNaE
— Sun News (@sunnewstamil) April 26, 2025
സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന വീഡിയോയിൽ ആരാധകനെ വിമര്‍ശിച്ചും അനുകൂലിച്ചും നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇങ്ങനെയൊക്കെ കാട്ടുന്ന ആരാധകര്‍ക്ക് തലച്ചോറുണ്ടോ എന്നതടക്കമുള്ള ചോദ്യങ്ങളാണ് ഉയരുന്നത്. അതേസമയം, വിജയ്‌യുടെ 2005-ൽ പുറത്തിറങ്ങിയ സച്ചിൻ എന്ന ചിത്രം 20-ാം വാർഷികത്തോടനുബന്ധിച്ച് ഏപ്രിൽ 18-ന് തിയേറ്ററുകളിൽ വീണ്ടും റീ-റിലീസ് ചെയ്തു. ജോൺ മഹേന്ദ്രൻ സംവിധാനം ചെയ്ത് വിജയ്‌ക്കൊപ്പം ജെനീലിയ അഭിനയിച്ച റൊമാന്റിക്-കോമഡി ചിത്രത്തിന് ആരാധകർ വലിയ സ്വീകരണമാണ് നൽകിയത്. ഇതുവരെ റീ-റിലീസ് 11 കോടിയിലധികം രൂപ നേടിയതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Coimbatore,Tamil Nadu
First Published :
April 27, 2025 7:30 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
കോയമ്പത്തൂരില്‍ പ്രചാരണറാലിയ്ക്കിടെ മരത്തില്‍നിന്ന് നടൻ വിജയ്‌യുടെ വാഹനത്തിലേക്ക് ചാടി ആരാധകന്‍; വീഡിയോ വൈറൽ