ഗർഭിണിയായ കാട്ടാനയെ കൊലപ്പെടുത്തിയ സംഭവം: ന്യായീകരിച്ചയാൾക്ക് നീരജ് മാധവിന്‍റെ മറുപടി
- Published by:Anuraj GR
- news18-malayalam
Last Updated:
ന്യൂസ് 18 വാർത്ത ഷെയർചെയ്തുകൊണ്ടാണ് അതിനടിയിൽവന്ന കമന്‍റിന് നടന്‍റെ മറുപടി.
പാലക്കാട് മണ്ണാർക്കാട് ഗർഭിണിയായ കാട്ടാനയെ സ്ഫോടകവസ്തുനിറച്ച പൈനാപ്പിൾ നൽകി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. ഈ സംഭവത്തെ ഫേസ്ബുക്കിൽ ന്യായീകരിക്കാൻ ശ്രമിച്ചയാൾക്ക് നടൻ നീരജ് മാധവന്‍റെ മറുപടി വൈറലാകുന്നു. ന്യൂസ് 18 വാർത്ത ഷെയർചെയ്തുകൊണ്ടാണ് അതിനടിയിൽവന്ന കമന്‍റിന് നടന്‍റെ മറുപടി. കാട്ടിൽകേറി ച്ചെന്ന് മരം വെട്ടി, മണ്ണ് മാന്തി, വിള വെച്ച്, അത് വഴി പോയ ആനയെയും തീയിട്ടോടിച്ചിട്ടാണ് ഈ പറയുന്നതെന്ന് നീരജ് മാധവ് പറഞ്ഞു.. ഇതുപോലെയുള്ള ആളുകൾക്കിടയിൽ awareness ഉണ്ടാക്കേണ്ടത് അത്യാവശ്യമാണ്. Jungle Speaks എന്ന പേരിൽ ഒരു സീരീസ് തുടങ്ങിയത് പോലും ഈ ആശയം ഉൾക്കൊണ്ടിട്ടാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
"എന്തിനാ ചേട്ടാ ഇത്ര വിഷമം, ഞാനൊക്കെ എന്‍റെ മണ്ണിൽ അധ്വാനിച്ച് ഉണ്ടാക്കുന്നത് ആന നശിപ്പിക്കുന്നത് ചേട്ടൻ കണ്ടിട്ടുണ്ടോ" എന്ന കമന്‍റിനാണ് നീരജ് മാധവന്‍റെ മറുപടി.
നീരജ് മാധവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്
ഈ വാർത്തയ്ക്കടിയിൽ വന്ന ഒരു കമന്റാണ്. എന്റെ മണ്ണ് എന്ന് അയാൾ അധികാരത്തോടെ പറയുന്നത് കേട്ടില്ലേ ? ഭൂമി മനുഷ്യന്റെ മാത്രമാണോ ? വന്യ മൃഗങ്ങളുടെ ആവാസവ്യവസ്ഥയായ കാട്ടിൽ കേറിച്ചെന്ന് മരം വെട്ടി, മണ്ണ് മാന്തി, വിള വെച്ച്, അത് വഴി പോയ ആനയെയും തീയിട്ടോടിച്ചിട്ടാണ് ഈ പറയുന്നത്. ഇതുപോലെയുള്ള ആളുകൾക്കിടയിൽ awareness ഉണ്ടാക്കേണ്ടത് അത്യാവശ്യമാണ്. Jungle Speaks എന്ന പേരിൽ ഒരു സീരീസ് തുടങ്ങിയത് പോലും ഈ ആശയം ഉൾക്കൊണ്ടിട്ടാണ്. മഹാമാരി പോലുള്ള തിരിച്ചടികൾ ഉണ്ടാകുന്ന ഈ കാലഘട്ടത്തിൽ പ്രകൃതിയോട് ഇണങ്ങി ജീവിക്കേണ്ടതിന്റെ പ്രസക്തി ചർച്ച ചെയുകയും കുട്ടികളെയടക്കം പറഞ്ഞു മനസിലാക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്.
advertisement
മണ്ണാർക്കാടിന് സമീപം തിരുവാഴിയോടാണ്
സ്ഫോടക വസ്തു നിറച്ച പൈനാപ്പിൾ കെണിയിൽ കുടുങ്ങിയ ഗർഭിണിയായ കാട്ടാനയ്ക്ക് ദാരുണാന്ത്യമുണ്ടായത്. മണ്ണാർക്കാട് ഫോറസ്റ്റ് സെക്ഷന്‍ ഓഫീസറായ മോഹന്‍ കൃഷ്ണനാണ് ഫേസ്ബുക്ക് പേജിലൂടെ ഈ കൊടും ക്രൂരത പങ്കുവച്ചത്. സൈലന്റ് വാലി നാഷണല്‍ പാര്‍ക്കില്‍പ്പെട്ട ഗര്‍ഭിണിയായ കാട്ടാനയാണ് ഭക്ഷണം പോലും കഴിക്കാനാകാതെ മരണത്തിന് കീഴടങ്ങിയത്.
TRENDING:താഴത്തങ്ങാടി കൊലപാതകം: ദമ്പതികളുടെ ഫോണുകൾ എവിടെ? കൊലയാളി എത്തിയത് രണ്ടുപേരെയും വധിക്കണം എന്ന ലക്ഷ്യത്തോടെയോ? [NEWS]അധ്യാപികമാരെ അവഹേളിച്ചത് വിദ്യാർത്ഥികൾ; ഗ്രൂപ്പിന്റെ അഡ്മിൻ മലപ്പുറം സ്വദേശി [NEWS]കണ്ണില്ലാത്ത കൊടുംക്രൂരത; ഗർഭിണിയായ കാട്ടാനയ്ക്ക് കഴിക്കാൻ നൽകിയത് സ്ഫോടക വസ്തു നിറച്ച പൈനാപ്പിൾ [NEWS]
വെള്ളിയാര്‍ പുഴയില്‍ മെയ് 27നാണ് വനപാലകർ ആനയെ കണ്ടെത്തിയത്. 15 വയസോളം പ്രായമുള്ള കാട്ടാന. പടക്കം നിറച്ച പൈനാപ്പിള്‍ കഴിച്ചതിനെ തുടര്‍ന്ന് അത് പൊട്ടിത്തെറിച്ച് ആനയുടെ വായില്‍ നിറയെ മുറിവുകളുണ്ടായി. ഇതേത്തുടർന്ന് ഭക്ഷണം കഴിക്കാനാകാതെയാണ് ആന ചരിഞ്ഞത്.
advertisement
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 03, 2020 7:10 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഗർഭിണിയായ കാട്ടാനയെ കൊലപ്പെടുത്തിയ സംഭവം: ന്യായീകരിച്ചയാൾക്ക് നീരജ് മാധവിന്‍റെ മറുപടി