ആശാ ശരത്തിന്റെ മകളും നടിയുമായ ഉത്തര ശരത് വിവാഹിതയായി
- Published by:Rajesh V
- news18-malayalam
Last Updated:
ഇരുകുടുംബങ്ങളുടെയും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ചലച്ചിത്ര താരങ്ങളും ചടങ്ങിൽ പങ്കെടുത്തു
കൊച്ചി: നടി ആശ ശരത്തിന്റെ മകളും നര്‍ത്തകിയും നടിയുമായ ഉത്തര ശരത് വിവാഹിതയായി. ആദിത്യയാണ് വരന്. അങ്കമാലിയ്ക്കടുത്ത് കറുകുറ്റിയിലുള്ള അഡ്ലക്സ് ഇന്റര്‍നാഷണല്‍ കണ്വെന്ഷന് സെന്ററിലാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. ഇരുകുടുംബങ്ങളുടെയും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ചലച്ചിത്ര താരങ്ങളും ചടങ്ങിൽ പങ്കെടുത്തു.
മുംബൈയില്‍ ജൂഹു ബീച്ചിന് സമീപത്തുള്ള ഹോട്ടലില്‍ വച്ച് വിവാഹ സല്‍ക്കാരവും നടക്കും. ആശ ശരത്ത് ഫാമിലി എന്ന യുട്യൂബ് ചാനലിലൂടെ വിവാഹം ലൈവ് സ്ട്രീമിംഗ് ചെയ്തിരുന്നു. വിവാഹത്തിന് മുന്നോടിയായി നടന്ന മെഹന്ദി, ഹല്‍ദി സംഗീത് നൈറ്റ് എന്നീ ചടങ്ങുകളുടെയൊക്കെ വീഡിയോയും ചിത്രങ്ങളും കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു.
advertisement
ഒക്ടോബറിലായിരുന്നു ആദിത്യയുടേയും ഉത്തരയുടേയും വിവാഹനിശ്ചയം. കൊച്ചിയിലെ സ്വകാര്യഹോട്ടലില്‍ നടന്ന വിവാഹനിശ്ചയത്തില്‍ ആശ ശരത്തിന്റെ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്തിരുന്നു.
advertisement
ആശ ശരത്തിനൊപ്പം നൃത്തവേദികളില്‍ സജീവമാണ് ഉത്തര. ഈയിടെ ഖെദ്ദ എന്ന ചിത്രത്തിലൂടെയാണ് ഉത്തര സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ആശ ശരത്തും ഈ ചിത്രത്തില്‍ മുഖ്യവേഷത്തിലുണ്ട്. 2021ലെ മിസ് കേരള റണ്ണര്‍അപ്പ് കൂടിയായിരുന്നു ഉത്തര. കീര്‍ത്തനയാണ് ആശ ശരത്തിന്റെ രണ്ടാമത്തെ മകള്‍.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
March 18, 2023 1:39 PM IST