advertisement

വിവാഹദിനത്തിൽ കൂട്ടുകാരുടെ 'സർപ്രൈസ്' താങ്ങാനാകാതെ വധു ബോധംകെട്ടുവീണു

Last Updated:

ഞായറാഴ്ച വൈകിട്ട് കൊച്ചി മരടിലെ ഒരു ഓഡിറ്റോറിയത്തിൽ നടന്ന റിസപ്ഷനിടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്

Rapid Read
എ ഐ നിർമിത പ്രതീകാത്മക ചിത്രം
എ ഐ നിർമിത പ്രതീകാത്മക ചിത്രം
വിവാഹദിനം അവിസ്മരണീയമാക്കാൻ സുഹൃത്തുക്കൾ ഒരുക്കിയ സർപ്രൈസ് ഒടുവിൽ വധുവിനെ എത്തിച്ചത് ആശുപത്രിയിൽ. വിവാഹ റിസപ്ഷനിടെ കൂട്ടുകാർ പൊട്ടിച്ച പടക്കത്തിന്റെ (ഗുണ്ട്) അമിത ശബ്ദം താങ്ങാനാവാതെ വധു വേദിയിൽ ബോധംകെട്ടു വീഴുകയായിരുന്നു. ഞായറാഴ്ച വൈകിട്ട് കൊച്ചി മരടിലെ ഒരു ഓഡിറ്റോറിയത്തിൽ നടന്ന റിസപ്ഷനിടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
വൈറ്റില സ്വദേശിനിയായ വധുവും വരനും വേദിയിലേക്ക് ആനയിക്കപ്പെടുന്നതിനിടെയാണ് തൊട്ടടുത്ത് വെച്ച് സുഹൃത്തുക്കൾ വലിയ ശബ്ദത്തിൽ പടക്കം പൊട്ടിച്ചത്. പെട്ടെന്നുണ്ടായ പ്രകമ്പനത്തിലും ശബ്ദത്തിലും പകച്ചുപോയ വധു തളർന്നു വീഴുകയായിരുന്നു.
ആശുപത്രിയിലേക്ക് വിവാഹവണ്ടിയിൽ പാച്ചിൽ
ആഘോഷത്തിമിർപ്പിലായിരുന്ന ഓഡിറ്റോറിയം നിമിഷനേരം കൊണ്ട് പരിഭ്രാന്തിയിലായി. ഉടൻതന്നെ വധുവിനെ എടുത്ത് അലങ്കരിച്ച വിവാഹവാഹനത്തിൽ തന്നെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. രാത്രി 7.30ഓടെ പൂക്കളാൽ അലങ്കരിച്ച കാർ ആശുപത്രി മുറ്റത്ത് പാഞ്ഞെത്തുന്നത് കണ്ട് രോഗികളും ബന്ധുക്കളും ആദ്യം ഒന്ന് അമ്പരന്നു.
advertisement
ചികിത്സയ്ക്ക് ശേഷം മടക്കം
ആശുപത്രിയിൽ വെച്ച് വധുവിന് അടിയന്തരമായി ഡ്രിപ്പ് നൽകി. ശാരീരിക അസ്വസ്ഥതകൾ മാറി ബോധം വീണ്ടെടുത്തതോടെ വധു സാധാരണ നിലയിലായി. തുടർന്ന് വൈകാതെ തന്നെ വരനോടൊപ്പം വധു തിരികെ റിസപ്ഷൻ ഹാളിലേക്ക് യാത്രതിരിച്ചു. ചടങ്ങുകൾ പൂർത്തിയാക്കിയെങ്കിലും, കൂട്ടുകാരുടെ ഈ 'സർപ്രൈസ്' നവദമ്പതികൾക്ക് ഒരിക്കലും മറക്കാനാവാത്ത ഒരു അനുഭവമായി മാറി.
Summary: A wedding reception in Maradu turned into a medical emergency after a "surprise" planned by friends caused the bride to collapse on stage. As the newlyweds were being welcomed to the reception, their friends detonated high-decibel firecrackers (Gundu) nearby. Overwhelmed by the sudden, intense noise, the bride fainted. The groom and guests immediately rushed her to the Tripunithura Taluk Hospital using the decorated wedding car. The sight of a floral-covered wedding vehicle speeding into the hospital around 7:30 PM drew a large crowd of onlookers.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
വിവാഹദിനത്തിൽ കൂട്ടുകാരുടെ 'സർപ്രൈസ്' താങ്ങാനാകാതെ വധു ബോധംകെട്ടുവീണു
Next Article
advertisement
HIV ബാധിതനായ യുവാവ് വിവാഹത്തിൽ നിന്ന് പിന്മാറിയ യുവതിയിൽ തന്റെ രക്തം കുത്തിവെച്ചു
HIV ബാധിതനായ യുവാവ് വിവാഹത്തിൽ നിന്ന് പിന്മാറിയ യുവതിയിൽ തന്റെ രക്തം കുത്തിവെച്ചു
  • വിവാഹം റദ്ദാക്കിയതിന്റെ പകയിൽ എച്ച്ഐവി ബാധിതനായ യുവാവ് യുവതിയിൽ രക്തം കുത്തിവെച്ചു

  • യുവതിയുടെ പിതാവിന്റെ പരാതിയിൽ വധശ്രമത്തിന് കേസ് എടുത്ത് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു

  • യുവതി ആശുപത്രിയിൽ ചികിത്സയിലാണ്, സംഭവത്തിൽ കൂടുതൽ അന്വേഷണം പോലീസ് നടത്തുന്നു

View All
advertisement