Aswathy Sreekanth | അമ്മേ, ശരീരത്തിൽ എവിടെയാണ് പാട്രിയാർക്കി? മൂത്ത മകളുടെ ചോദ്യത്തെക്കുറിച്ച് അശ്വതി ശ്രീകാന്ത്

Last Updated:

മകൾ പത്മ പഠനത്തിനിടെ ചോദിച്ച ഒരു ചോദ്യമാണ് അശ്വതിയുടെ പോസ്റ്റിൽ

അശ്വതി ശ്രീകാന്തും മക്കളും
അശ്വതി ശ്രീകാന്തും മക്കളും
രണ്ടു പെണ്മക്കളുടെ അമ്മയാണ് നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത്. മൂത്തമകൾ പത്മ സ്കൂൾ വിദ്യാർത്ഥിനിയാണ്. ഇളയമകൾ കമല തീരെ ചെറിയ കുഞ്ഞും. മക്കളുടെ വിശേഷങ്ങൾ അശ്വതി അടിക്കടി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട്. സാമൂഹിക വിഷയങ്ങളിൽ അശ്വതി പലപ്പോഴും തന്റെ അഭിപ്രായം രേഖപ്പെടുത്താറുണ്ട്. സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന പുരുഷമേധാവിത്വം അതിലൊന്നാണ്. അശ്വതി പറയുന്ന കാര്യങ്ങൾ മക്കളുടെ മനസിലും പതിഞ്ഞു എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഈ പോസ്റ്റ്.
പത്മ പഠനത്തിനിടെ ചോദിച്ച ഒരു ചോദ്യമാണ് അശ്വതിയുടെ പോസ്റ്റിൽ.
“ഹോം അസൈന്മെന്റ്റ് ചെയ്യുന്ന പത്മ. ഇന്റേണൽ ഓർഗൻസ് യഥാ സ്ഥാനത്ത് ഒട്ടിക്കലാണ് പണി. അതിനിടയ്ക്കൊരു ചോദ്യം. അമ്മാ, ഈ പാട്രിയാർക്കി ഹ്യൂമൻ ബോഡിയിൽ എവിടാ?
ഞാൻ : പാട്രിയാർക്കി മിക്കവാറും തലയിൽ ആരിക്കൂലോ! അല്ല, നീ ശരിക്കെന്താ ഉദ്ദേശിച്ചേ? കാണിച്ചേ…
പത്മ : സോറി അമ്മ, പാൻക്രിയാസ് ആരുന്നു!
അടിപൊളി ! എന്നാലും അവൾക്ക് പാൻക്രിയാസിനെക്കാലും പരിചയമുള്ള വാക്ക് പാട്രിയാർക്കി ആയതിൽ എനിക്ക് വല്യ അത്ഭുതമൊന്നുമില്ല. നിങ്ങൾക്കോ?” എന്ന് അശ്വതി.
advertisement
advertisement
കമന്റുകൾ ആരംഭിച്ചു കഴിഞ്ഞു. ദീപ്തി വിധുപ്രതാപ് കണ്ണിൽനിന്നും കുടുകുടെ വെള്ളം വരുന്ന ഇമോജി പോസ്റ്റ് ചെയ്താണ് മറുപടി നൽകിയത്. മകളുടെ അനുവാദത്തോടു കൂടിയാണ് പോസ്റ്റ് ചെയ്തത് എന്നും അശ്വതി പറഞ്ഞിട്ടുണ്ട്.
Summary: Actor, anchor Aswathy Sreekanth put a post on Instagram about an interesting question posed by elder daughter Padma during her home assignment on human body
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Aswathy Sreekanth | അമ്മേ, ശരീരത്തിൽ എവിടെയാണ് പാട്രിയാർക്കി? മൂത്ത മകളുടെ ചോദ്യത്തെക്കുറിച്ച് അശ്വതി ശ്രീകാന്ത്
Next Article
advertisement
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
  • നിക്ഷേപത്തുക 73 ദിവസം വൈകിയതിൽ പ്രതിഷേധിച്ച് റിട്ട. ജീവനക്കാരൻ സലിമോൻ ലഡു വിതരണം ചെയ്തു.

  • 3 ദിവസത്തിൽ ലഭിക്കേണ്ട സേവനം 73 ദിവസം വൈകിയതിൽ പ്രതിഷേധം അറിയിക്കാൻ ലഡു വിതരണം.

  • നിക്ഷേപത്തുക വൈകിയതിൽ പ്രതിഷേധിച്ച് സലിമോൻ കോട്ടയം നഗരസഭാ ഓഫീസിൽ ലഡു വിതരണം ചെയ്തു.

View All
advertisement