വഴക്കിനൊടുവിൽ ഭർത്താവ് ഭാര്യയെ വീട്ടിൽ പൂട്ടിയിട്ട് ഗേറ്റ് വെൽഡ് ചെയ്തു; വീട്ടമ്മയെ മോചിപ്പിച്ചത് പൊലീസ്
വഴക്കിനൊടുവിൽ ഭർത്താവ് ഭാര്യയെ വീട്ടിൽ പൂട്ടിയിട്ട് ഗേറ്റ് വെൽഡ് ചെയ്തു; വീട്ടമ്മയെ മോചിപ്പിച്ചത് പൊലീസ്
ഇളംകാട് കൊടുങ്ങ വയലിൽ ജെസി (65) ആണ് തന്നെ പൂട്ടിയിട്ടെന്നു പഞ്ചായത്ത് അംഗം സിന്ധു മുരളിയെ ഫോൺ വിളിച്ചു പറഞ്ഞത്.
പ്രതീകാത്മക ചിത്രം
Last Updated :
Share this:
കോട്ടയം: വഴക്കിനൊടുവിൽ ഭർത്താവ് വീട്ടമ്മയെ വീട്ടിൽ പൂട്ടിയിട്ടു. തുടർന്ന് പുറത്തിറങ്ങാതിരിക്കാൻ ഗേറ്റും വെൽഡ് ചെയ്തു. വീട്ടിൽ കുടുങ്ങിയ വീട്ടമ്മ ഒടുവിൽ പഞ്ചായത്ത് അംഗത്തെ വിളിച്ചു. അതോടെ പൊലീസെത്തി വീട്ടമ്മയെ മോചിപ്പിച്ചു. സംഭവുമായി ബന്ധപ്പെട്ട് ഭർത്താവിനെയും മകനെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു.
ഇളംകാട് കൊടുങ്ങ വയലിൽ ജെസി (65) ആണ് തന്നെ പൂട്ടിയിട്ടെന്നു പഞ്ചായത്ത് അംഗം സിന്ധു മുരളിയെ ഫോൺ വിളിച്ചു പറഞ്ഞത്. സിന്ധു പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.സജിമോനെ വിവരം അറിയിച്ചു. തുടർന്ന് കലക്ടറും പൊലീസും വിവരമറിഞ്ഞു. തുടർന്നാണ് പൊലീസെത്തി ജെസിയെ മോചിപ്പിച്ചത്.
വീടിന്റെ ഗേറ്റ് കമ്പി ഉപയോഗിച്ച് വെൽഡ് ചെയ്ത നിലയിലായിരുന്നു. ഭർത്താവും മകനും വീടിന്റെ മുകൾ നിലയിൽ ഉണ്ടായിരുന്നതായി കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ജെ. സന്തോഷ് കുമാർ പറഞ്ഞു രണ്ട് നിലയുള്ള വീട്ടിൽ ജെസി താഴത്തെ നിലയിലും ഭർത്താവും മകനും മുകൾ നിലയിലുമാണ് താമസം. ഭർത്താവ് വർക്കി, മകൻ ജെറിൻ എന്നിവരെ കസ്റ്റഡിയിലെടുത്തു.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.