One-eyed baby |ഒരു കണ്ണുമായി ജനിച്ച കുഞ്ഞ് ഏഴു മണിക്കൂറുകള്‍ക്ക് ശേഷം മരിച്ചു
One-eyed baby |ഒരു കണ്ണുമായി ജനിച്ച കുഞ്ഞ് ഏഴു മണിക്കൂറുകള്‍ക്ക് ശേഷം മരിച്ചു
അഞ്ച് നൂറ്റാണ്ടിനിടെ ലോകത്ത് ആകെ ഇത്തരത്തില്‍ ആറ് കേസുകള്‍ മാത്രമെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂവെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഒരു കണ്ണുമായി ജനിച്ച കുഞ്ഞ്
Last Updated :
Share this:
യെമന്‍: യെമനില്‍ ഒരു കണ്ണുമായി ആണ്‍കുഞ്ഞ് ജനിച്ചു. ഒരു ഐ സോക്കറ്റും ഒറ്റ ഒപ്റ്റിക്കല്‍ നെര്‍വുമായാണ് കുഞ്ഞ് ജനിച്ചതെന്ന് കുട്ടിയുടെ ചിത്രം പങ്കുവെച്ച് യെമനി മാധ്യമപ്രവര്‍ത്തകന്‍ കരീം സരായ് കുറിച്ചു.
ലോകത്തില്‍ തന്നെ അത്യപൂര്‍വ്വമായ സംഭവമാണിതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു. യെമനിലെ അല്‍ ബയ്ഡ ഗവര്‍ണറേറ്റിലെ ആശുപത്രിയില്‍ കഴിഞ്ഞ ബുധനാഴ്ചയാണ് കുഞ്ഞ് ജനിച്ചത്.
എന്നാല്‍ ജനിച്ച് ഏഴ് മണിക്കൂറിന് ശേഷം കുഞ്ഞ് മരണപ്പെട്ടു. അഞ്ച് നൂറ്റാണ്ടിനിടെ ലോകത്ത് ആകെ ഇത്തരത്തില്‍ ആറ് കേസുകള്‍ മാത്രമെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂവെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
Kid Files Police Complaint | 'സ്‌കൂളിനടുത്ത് ചെറിയൊരു പ്രശ്നം'; പരാതിയുമായി ആറു വയസുകാരൻ പോലീസ് സ്റ്റേഷനിലെത്തി
ഇന്നത്തെ കാലത്ത് കൊച്ചുകുട്ടികള്‍ വരെ പൊലീസ് സ്റ്റേഷനില്‍ (Police Station) പരാതി നല്‍കാന്‍ എത്താറുണ്ട്. സ്‌കൂള്‍ ടീച്ചര്‍ അടിച്ചതിനും മാതാപിതാക്കള്‍ ശകാരിച്ചതിനുമെല്ലാം പൊലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തിയ കുട്ടികളുടെ വാർത്തകൾ നമ്മൾ കേട്ടിട്ടുണ്ട്. ഇപ്പോഴിതാ ആന്ധ്രാപ്രദേശില്‍ നിന്നുള്ള ഒരു ആറ് വയസുകാരന്‍ തന്റെ സ്‌കൂളിന് സമീപത്തുള്ള ഗാതഗതക്കുരുക്കിനെക്കുറിച്ച് പൊലീസിൽ പരാതി നൽകിയിരിക്കുകയാണ്. ചിറ്റൂര്‍ ജില്ലയിലെ ഒരു പ്രാദേശിക പോലീസ് സ്റ്റേഷനില്‍ വ്യാഴാഴ്ചയാണ് യുകെജി വിദ്യാര്‍ത്ഥിയായ കാര്‍ത്തിക് തന്റെ പരാതിയുമായി എത്തിയത്.
റോഡുകളിലെ കുഴികളെക്കുറിച്ചും ഗതാഗതം തടസപ്പെടുത്തുന്ന ട്രാക്ടറുകളെക്കുറിച്ചും കാര്‍ത്തിക് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എന്‍ ഭാസ്‌കറിനോട് പരാതി ഉന്നയിച്ചു. ഈ പ്രശ്നങ്ങള്‍ പരിഹരിക്കാനായി സ്ഥലം സന്ദര്‍ശിക്കാനും കാര്‍ത്തിക് പോലീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ കൊച്ചുകുട്ടിയുടെ പരാതി പൊലീസുകാര്‍ക്കിടയില്‍ വളരെയധികം മതിപ്പുളവാക്കുകയാണ് ചെയ്തത്. പരാതി സസൂക്ഷ്മം കേട്ട പോലീസ് ഉദ്യോഗസ്ഥർ ആ കൊച്ചുമിടുക്കന് മധുര പലഹാരങ്ങള്‍ നല്‍കുകയും പ്രശ്നങ്ങൾ എത്രയും പെട്ടെന്ന് പരിഹരിക്കാമെന്ന് ഉറപ്പ് നല്‍കി സമാധാനത്തോടെ വീട്ടിലേക്ക് അയയ്ക്കുകയും ചെയ്തു.
കാര്‍ത്തിക്കിന്റെ സ്‌കൂളിന് സമീപമുള്ള റോഡിൽ ഡ്രെയിനേജ് സംബന്ധമായ ജോലികള്‍ നടക്കുന്നതിനാല്‍ ധാരാളം കുഴികൾ എടുത്തിട്ടുണ്ട്. ഇതാണ് ഗതാഗത കുരുക്കിന്റെ പ്രധാന കാരണം. ഇതാണ് ആറ് വയസ്സുകാരനെ രോഷാകുലനാക്കിയത്. പരാതി കേട്ട ഇന്‍സ്‌പെക്ടര്‍ എന്‍ ഭാസ്‌കര്‍ തന്റെ ഫോണ്‍ നമ്പര്‍ കുട്ടിക്ക് നല്‍കുകയും സ്‌കൂളില്‍ പോകുന്നതിനിടയില്‍ ഇത്തരം പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുമ്പോഴെല്ലാം തന്നെ വിളിച്ച് അറിയിക്കണമെന്ന് പറയുകയും ചെയ്തു.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.