നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Newborn Baby | ഡോക്ടർമാർ മരണം സ്ഥിരീകരിച്ച നവജാതശിശുവിന് ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞത് സംസ്കാരത്തിന് തൊട്ടുമുമ്പ്

  Newborn Baby | ഡോക്ടർമാർ മരണം സ്ഥിരീകരിച്ച നവജാതശിശുവിന് ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞത് സംസ്കാരത്തിന് തൊട്ടുമുമ്പ്

  കുഞ്ഞിനെ അടക്കം ചെയ്യാനുള്ള  തയ്യാറെടുപ്പുകള്‍ക്കിടെയാണ് നവജാത ശിശുവിന് ജീവനുണ്ടെന്ന് കണ്ടെത്തിയത്.

  • Share this:
   മരിച്ചുവെന്ന് വിധിയെഴുതിയ നവജാത ശിശുവിന് (new born baby) ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞത് സംസ്ക്കാരത്തിന് തൊട്ടുമുമ്പ്. കുഞ്ഞിനെ അടക്കം (burial) ചെയ്യാനുള്ള  തയ്യാറെടുപ്പുകള്‍ക്കിടെയാണ് നവജാത ശിശുവിന് ജീവനുണ്ടെന്ന് കണ്ടെത്തിയത്.

   ബ്രസീലിലാണ് (brazil) സംഭവം. ഡോക്ടർ (doctor) കുഞ്ഞിന്റെ മരണം സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ അടക്കം ചെയ്യുന്നയാള്‍ ആ സമയത്ത് കുഞ്ഞിന് ഹൃദയമിടിപ്പ് (heartbeat) ഉണ്ടെന്ന് കണ്ടെത്തുകയും കുഞ്ഞിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. യാതൊരു വൈദ്യസഹായവും കൂടാതെയാണ് കുഞ്ഞിനെ വീട്ടില്‍ പ്രസവിച്ചതെന്ന് ദി മിറര്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

   റൊണ്ടോണിയ നഗരത്തിലുള്ള 18 വയസ്സുകാരിയായ കുഞ്ഞിന്റെ അമ്മ ഡിസംബര്‍ 27ന് അരിക്വംസ് മുനിസിപ്പാലിറ്റി ആശുപത്രിയിൽ എത്തിയിരുന്നു. എന്നാല്‍ താന്‍ ഗര്‍ഭിണിയാണെന്ന വിവരം യുവതിക്ക് അറിയില്ലായിരുന്നു.

   വയറില്‍ കടുത്ത വേദന അനുഭപ്പെട്ടതിനെ തുടര്‍ന്നാണ് ഇവര്‍ വൈദ്യസഹായം തേടിയത്. എന്നാല്‍ ഡോക്ടര്‍മാരും യുവതി ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയിരുന്നില്ല. രണ്ട് തവണ ആശുപത്രിയിലെത്തിയ യുവതിയെ പരിശോധനകൾക്ക് ശേഷം തിരിച്ചയച്ചു.

   എന്നാൽ വീട്ടില്‍ വച്ച് യുവതിയ്ക്ക് ശക്തമായ വേദന അനുഭവപ്പെടുകയും പിന്നാലെ ഒരു കുഞ്ഞിന് ജന്മം നല്‍കുകയുമായിരുന്നു. അഞ്ചാം മാസത്തിലാണ് കുഞ്ഞ് ജനിച്ചത്. പ്രസവിച്ച ഉടൻ വീട്ടുകാർ കുഞ്ഞിനെയും കൊണ്ട് ആശുപത്രിയിലേക്ക് പാഞ്ഞു. എന്നാൽ കുഞ്ഞ് മരിച്ചുവെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു.

   ഇതിനു ശേഷം, ശവസംസ്‌കാരത്തിനുള്ള ഒരുക്കങ്ങള്‍ക്കായി ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്ക് കുഞ്ഞിന്റെ മൃതദേഹം ഫ്യൂണറല്‍ ഡയറക്ടര്‍ക്ക് കൈമാറി. കുറച്ച് മണിക്കൂറുകള്‍ക്ക് ശേഷം, ശവം സംസ്‌കരിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ക്കിടെ കുഞ്ഞിന് ഹൃദയമിടിപ്പുണ്ടെന്ന് ഡയറക്ടർ കണ്ടെത്തുകയും കുഞ്ഞിന് ജീവനുണ്ടെന്ന് തിരിച്ചറിയുകയുമായിരുന്നു. തുടർന്ന് കുഞ്ഞിനെ ഉടന്‍ തന്നെ ആശുപത്രിയിൽ എത്തിക്കുകയും തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാൽ കുഞ്ഞിന്റെ ആരോഗ്യനില അനിശ്ചിതത്വത്തിലാണ്. തുടര്‍ന്ന് കുഞ്ഞിന്റെ കുടുംബം ആശുപത്രിക്കെതിരെ പൊലീസില്‍ പരാതി നല്‍കി. അന്വേഷണം പുരോഗമിക്കുകയാണ്.

   കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഒരു പെണ്‍കുഞ്ഞിനെ തായ്‌ലന്‍ഡിലെ കാടിനുള്ളില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് ഒരു കൂട്ടം ഗ്രാമവാസികള്‍ കുഞ്ഞിനെ കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്. കുഞ്ഞ് ഒരു വാഴയിലയില്‍ കിടക്കുകയായിരുന്നു. ഗ്രാമവാസികള്‍ കുഞ്ഞിനെ രക്ഷപ്പെടുത്തുകയും പ്രാദേശിക അധികാരികളെ വിവരമറിയിക്കുകയും ചെയ്തു. തുടര്‍ന്ന് അവര്‍ കുഞ്ഞിനെ പ്രദേശത്തെ ആശുപത്രിയില്‍ എത്തിച്ചു.

   തമിഴ്‌നാട്ടിലും സമാന സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തേനി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ നവജാത ശിശു മരിച്ചുവെന്ന് സ്ഥിരീകരിക്കുകയും തുടര്‍ന്ന് ശവസംസ്‌ക്കാരത്തിനായി അയക്കുകയും ചെയ്തു.

   World's Oldest Living Person | 119-ാം ജന്മദിനം ആഘോഷിച്ച് ലോകത്തെ ഏറ്റവും പ്രായമേറിയ

   സംസ്‌കാര ചടങ്ങുകള്‍ നടത്താന്‍ വീട്ടുകാര്‍ കുഞ്ഞിനെ ഏറ്റുവാങ്ങി. എന്നാല്‍ രണ്ട് മണിക്കൂറിനു ശേഷം അവര്‍ കുഞ്ഞിനെ സംസ്‌കരിക്കാന്‍ കൊണ്ടുപോകുമ്പോൾ കുഞ്ഞ് ശ്വാസമെടുക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് വീട്ടുകാര്‍ കുഞ്ഞിനെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിച്ചു.

   Mother - Daughter Reunion | ഒൻപതാം വയസിൽ നഷ്ടപ്പെട്ട മകൾ 22 വര്‍ഷത്തിന് ശേഷം അമ്മയെ തേടിയെത്തി; വികാരനിർഭരമായ കൂടിക്കാഴ്ച്ച
   Published by:Jayashankar AV
   First published: