തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ ജീവനക്കാര്‍ പ്രഖ്യാപിച്ച മിന്നൽ പണിമുടക്ക് അംഗീകരിക്കാൻ സാധിക്കില്ലെന്ന് കെഎസ്ആർടിസി എംഡി എം പി ദിനേശ്. ജനങ്ങൾക്ക് ഉണ്ടായ ബുദ്ധിമുട്ടിൽ ഖേദിക്കുന്നുവെന്നും എം.ഡി അറിയിച്ചു. കെഎസ്ആര്‍ടിസിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് എംഡിയുടെ പ്രതികരണം.
തിരുവനന്തപുരം നഗരത്തിൽ ഇന്നു നടന്ന അനിഷ്ട സംഭവങ്ങളെ തുടർന്ന് തൊഴിലാളികൾ മിന്നൽ പണിമുടക്ക് നടത്തുകയുണ്ടായി.
പൊതുജനങ്ങളെ ബുദ്ധിമുട്ടിച്ചു കൊണ്ടുള്ള ഒരു മിന്നൽ പണിമുടക്കും അഭിലഷണീയമായ പ്രവണതയല്ല, ആയത് അംഗീകരിക്കുവാനും കഴിയില്ല.
നിയമപരമായ മാർഗ്ഗങ്ങളിലൂടെയുള്ള പരിഹാരമാർഗ്ഗങ്ങൾ തേടുന്നതാണ് അത്തരം സാഹചര്യങ്ങളിൽ അഭികാമ്യം.
ഇന്നത്തെ മിന്നൽ പണിമുടക്കിൽ പൊതുജനങ്ങൾക്കും യാത്രക്കാർക്കും ഉണ്ടായ ബുദ്ധിമുട്ടുകളിൽ നിർവ്യാജം ഖേദിക്കുന്നു.
എം.പി ദിനേശ്.,
ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ,
കെ.എസ്.ആർ.ടി.സി.
Published by:user_49
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.