'ഈ വില്ലനോടൊപ്പം എങ്ങനെ കഴിയുന്നു; മിസ്സിന് പേടിയില്ലേ'? ജോണിയുടെ സ്റ്റെല്ലയ്ക്ക് നേരിടേണ്ടിവന്ന വലിയ ചോദ്യം
- Published by:Sarika KP
- news18-malayalam
Last Updated:
ഞാന്‍ എന്തിനാ പേടിക്കുന്നത്. എന്റെ ഭര്‍ത്താവല്ലേ എന്ന് തിരിച്ചു ടീച്ചർ മറുപടി നൽകി.
കഴിഞ്ഞ ദിവസമാണ് വില്ലന്‍ വേഷങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടൻ കുണ്ടറ ജോണി വിടവാങ്ങിയത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.വില്ലനായും സ്വഭാവ നടനായും മലയാളികൾക്ക് പ്രിയങ്കരനായ നടനാണ് ജോണി. ഇത്തരത്തിൽ വില്ലൻ വേഷം ചെയ്ത് ആരാധകർക്കിടയിലും വില്ലൻ ജോണിയായി താരം മാറുകയായിരുന്നു.
വില്ലൻ കഥാപാത്രങ്ങൾ നിറഞ്ഞുനിന്ന സമയത്തായിരുന്നു താരത്തിന്റെ വിവാഹം. ഫാത്തിമ മാതാ കോളേജിലെ ഹിന്ദി വിഭാഗം അധ്യാപിക സ്റ്റെല്ലയാണ് ഭാര്യ. എന്നാൽ വിവാഹ ശേഷം ഭാര്യ സ്റ്റെല്ലയ്ക്ക് നേരിടേണ്ടിവന്നത് വലിയ ചോദ്യങ്ങളായിരുന്നു. ഈ വില്ലനോടൊപ്പം എങ്ങനെ കഴിയുന്നു എന്നതായിരുന്നു. മിസ്സിന് പേടിയില്ലേ എന്നു തരത്തിലുള്ള ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞ് മടുക്കുന്ന തരത്തിലേക്ക് എത്തിയിരുന്നു. ഒരുദിവസം ഒരുവിദ്യാര്‍ത്ഥി ഈ ചോദ്യവുമായി ടീച്ചറുടെ അടുത്തു വന്നുപ്പോൾ ഞാന്‍ എന്തിനാ പേടിക്കുന്നത്. എന്റെ ഭര്‍ത്താവല്ലേ എന്ന് തിരിച്ചു മറുപടി പറഞ്ഞു. ഇതേസമയം ആ വിദ്യാർത്ഥിക്ക് തന്റെ ഭർത്താവിനെ പരിചയപ്പെടുത്തി കൊടുക്കാനും ടീച്ചർ മറന്നില്ല. ജോണി കുറച്ചുനേരം അവനുമായി സംസാരിച്ചു. ആ സന്തോഷത്തോടെ അവന്‍ ഓടിച്ചെന്ന് കൂട്ടുകാരോട് ഉച്ചത്തില്‍ പറഞ്ഞു എടാ പാവമാടാ പുള്ളി. ജോണിയെ നേരിട്ടറിയുന്നവര്‍ പറയുന്നതും ഇതേ കാര്യം തന്നെയാണ്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kerala
First Published :
October 18, 2023 11:58 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'ഈ വില്ലനോടൊപ്പം എങ്ങനെ കഴിയുന്നു; മിസ്സിന് പേടിയില്ലേ'? ജോണിയുടെ സ്റ്റെല്ലയ്ക്ക് നേരിടേണ്ടിവന്ന വലിയ ചോദ്യം