ബി​ഗ്ബോസ് താരം അജാസ് ഖാൻ്റെ ഭാര്യയെ മയക്കുമരുന്നുമായി പിടികൂടി

Last Updated:

മയക്കുമരുന്ന് കടത്തിയതിന് ഖാന്റെ ഓഫീസ് സ്റ്റാഫായ സൂരജ് ​ഗൗഡിനെ ​ദിവസങ്ങൾക്ക് മുമ്പ് പിടികൂടിയിരുന്നു

News18
News18
മുംബൈ: മയക്കുമരുന്നു കേസിൽ ബി​ഗ്ബോസ് താരവും നടനുമായ അജാസ് ഖാന്റെ ഭാര്യ ഫലോൺ ​ഗുലിവാലയെ കസ്റ്റംസ് പിടികൂടി. അജാസ് ഖാന്റെ വീട്ടിൽ നടത്തിയ തെരച്ചിൽ മയക്കുമരുന്ന് കണ്ടെെത്തിയതായാണ് വിവരം.
ഒരു യൂറോപ്യൻ‌ രാജ്യത്ത് നിന്ന് കൊറിയർ വഴി 100 ​ഗ്രാം മെഫെഡ്രോൺ (എം‍ഡി) എന്ന മയക്കുമരുന്ന് കടത്തിയതിന് ഖാന്റെ ഓഫീസ് സ്റ്റാഫായ സൂരജ് ​ഗൗഡിനെ പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് ഖാന്റെ വസതിയിൽ റെയ്‍ഡ് നടന്നത്. സൂരജ് ​ഗൗഡ് ഓഫീസിലേക്കാണ് മയക്കുമരുന്ന് ഓർഡർ ചെയ്ത് വരുത്തിയതെന്നാണ് റിപ്പോർട്ടുകൾ.
കസ്റ്റംസ് വകുപ്പ് ബുധനാഴ്ചയാണ് അജാസ് ഖാന്റെ വീട്ടിൽ റെയ്ഡ് നടത്തിയത്. ഭാര്യയുടെ അറസ്റ്റിനെ തുടർന്ന് അന്ധേരിയിലെ ഓഫീസിൽ എത്തിച്ച മയക്കുമരുന്ന് അടങ്ങിയ പാഴ്സലിനെ കുറിച്ചും വസതിയിൽ നിന്നും കണ്ടെത്തിയ മയക്കുമരുന്നിനെ കുറിച്ചും അന്വേഷിക്കാൻ അജാസ് ഖാനെ ചോദ്യം ചെയ്യാനാണ് തീരുമാനം.
advertisement
മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സംഭവവികാസങ്ങൾക്ക് പിന്നാലെ അജാസ് ഖാൻ എക്സിൽ വിഷമം പ്രകടിപ്പിച്ചു. 'സത്യം പറയുന്നത് കുറ്റമാണോ? ഇപ്പോൾ എനിക്ക് പിന്നാലെ എൻ്റെ കുടുംബത്തെയും ലക്ഷ്യമിടുന്നു. ഭരണകൂടത്തിന് എന്താണ് വേണ്ടത്? എന്തെങ്കിലും സമ്മർദത്തിലാണോ? സത്യം പറഞ്ഞതിന് ഞാൻ ശിക്ഷിക്കപ്പെട്ടില്ല, പക്ഷേ എല്ലായ്പ്പോഴും കള്ളക്കേസുകളിൽ കുടുക്കപ്പെടുന്നു. ഇപ്പോൾ എൻ്റെ കുടുംബത്തെയും ലക്ഷ്യമിടുന്നു. ഞാൻ എപ്പോഴും സത്യത്തെ പിന്തുണച്ചിട്ടുണ്ട്. സത്യം പറഞ്ഞതിനുള്ള ശിക്ഷ ഇതാണെങ്കിൽ, ഓരോ തവണയും നമ്മൾ അനീതി അനുഭവിക്കേണ്ടിവരുമോ?' -അജാസ് ഖാൻ എക്സിൽ കുറിച്ചു.
advertisement
ബോളിവുഡ് ടിവി ഷോകളിലെ സ്ഥിര സാന്നിധ്യമാണ് അജാസ് ഖാൻ. ഹിന്ദി ബി​ഗ് ബോസിലെ ഏഴാം പതിപ്പിലെ താരമാണ് അജാസ് ഖാൻ. രക്ത ചരിത്ര, അല്ലാ കെ ബന്ദേ തുടങ്ങിയ സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ബി​ഗ്ബോസ് താരം അജാസ് ഖാൻ്റെ ഭാര്യയെ മയക്കുമരുന്നുമായി പിടികൂടി
Next Article
advertisement
സ്റ്റാലിനെ പുറത്താക്കാൻ വിജയ് യുടെ AIADMK-BJP മഹാസഖ്യം വരുമോ?
സ്റ്റാലിനെ പുറത്താക്കാൻ വിജയ് യുടെ AIADMK-BJP മഹാസഖ്യം വരുമോ?
  • എഐഎഡിഎംകെ-ബിജെപി സഖ്യം വിജയ് യെ ചേർക്കാൻ ശ്രമിക്കുന്നു, 2026 നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി.

  • ഇപിഎസ് വിജയ് യെ ഫോണിൽ വിളിച്ച് എൻഡിഎയിൽ സ്വാഗതം ചെയ്തു, വിജയ് പൊങ്കലിന് ശേഷം നിലപാട് വ്യക്തമാക്കും.

  • ടിവികെയുമായി സഖ്യം ചെയ്ത് ഡിഎംകെയെ അധികാരത്തിൽ നിന്ന് നീക്കാൻ എഐഎഡിഎംകെ ശ്രമം, നിരീക്ഷകർ.

View All
advertisement