ഇന്റർഫേസ് /വാർത്ത /Buzz / TikTok Ban |ശിൽപ്പഷെട്ടി മുതൽ റിതേഷ്ദേശ്മുഖ് വരെ; ടിക്ടോക്കിൽ താരങ്ങളായ ബോളിവുഡ് സെലിബ്രിറ്റികൾ

TikTok Ban |ശിൽപ്പഷെട്ടി മുതൽ റിതേഷ്ദേശ്മുഖ് വരെ; ടിക്ടോക്കിൽ താരങ്ങളായ ബോളിവുഡ് സെലിബ്രിറ്റികൾ

bollywood

bollywood

ടിക്ടോക്കിൽ വളരെയധികം ആക്ടീവായിരിക്കുകയും ലക്ഷക്കണക്കിന് ആരാധകരെ സ്വന്തമാക്കുകയും ചെയ്ത ചില ബോളിവുഡ് സെലിബ്രിറ്റികളുണ്ട്.

  • Share this:

കഴിഞ്ഞ ദിവസമാണ് 59 ചൈനീസ് ആപ്പുകൾ ഇന്ത്യ നിരോധിച്ചത്. ഇവയിൽ ഇന്ത്യയിൽ ഏറെ ആരാധകരുള്ള വീഡിയോ ഷെയറിംഗ് ആപ്പായ ടിക്ടോകും ഉണ്ട്. ടിക്ടോക്കിലൂടെ താരങ്ങളായ നിരവധി പേർ ഉണ്ട്. അക്കൂട്ടത്തിൽ ചില സിനിമാ താരങ്ങളുമുണ്ട്.

ദീപിക പദുക്കോൺ, ടൈഗർ ഷറഫ്, സണ്ണി ലിയോൺ തുടങ്ങിയ നിരവധി ബോളിവുഡ്  താരങ്ങൾ ടിക്ടോക്കിലുണ്ട്.  എന്നാൽ ടിക്ടോക്കിൽ വളരെയധികം ആക്ടീവായിരിക്കുകയും ലക്ഷക്കണക്കിന് ആരാധകരെ സ്വന്തമാക്കുകയും ചെയ്ത ചില താരങ്ങളുണ്ട്.

ശിൽപ്പഷെട്ടി

ബോളിവുഡ് ഫിറ്റ്നസ് ക്യൂൻ എന്നറിയപ്പെടുന്ന ശിൽപ്പ ഷെട്ടി ടിക്ടോക്കിൽ വളരെ പ്രശസ്തയാണ്. നിരവധി വീഡിയോകളും ശിൽപ്പഷെട്ടി ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. 190 ലക്ഷത്തിലധികം ഫോളോവേഴ്സാണ്

ടിക്ടോക്കിൽ ശിൽപ്പയ്ക്കുള്ളത്.

റിതേഷ് ദേശ്മുഖ്

ടിക്ടോക്കിൽ ഏറെ ആക്ടീവായ ബോളിവുഡ് താരങ്ങളിലൊരാളാണ് റിതേഷ് ദേശ്മുഖ്. അദ്ദേഹത്തിന്റെ മിക്കവാറും വീഡിയോകളിൽ ഭാര്യ ജനീലിയയും ഭാഗമാകാറുണ്ട്. കോമഡി ഡബ്ബിംഗ് വീഡിയോകളാണ് ഇരുവരും പങ്കുവെച്ചിരുന്നത്. 150ലക്ഷത്തിലധികം ഫോളോവേഴ്സാണ് റിതേഷിന് ടിക്ടോക്കിലുള്ളത്.

ഷാഹിദ് കപൂർ

ടിക്ടോക്ക് താരങ്ങളിലെ മറ്റൊരു സെലിബ്രിറ്റിയാണ് ഷാഹിദ് കപൂർ. ഡ്യുയറ്റുകൾ മിറർ സെൽഫി എന്നിവയാണ് ഷാഹിദ് പങ്കുവെയ്ക്കുന്നത്. ഒരുലക്ഷത്തിനടുത്താണ് ഷാഹിദിന്റെ ഫോളോവേഴ്സ്.

നേഹ കക്കർ

സെലിബ്രിറ്റി ഇമേജുകളില്ലാതെ ടിക്ടോക്കിൽ ആരാധകരുമായി സംവദിക്കുന്ന ബോളിവുഡ് ഗായികയാണ് നേഹ കക്കർ. 17ലക്ഷത്തിലധികം ഫോളോവേഴ്സാണ് നേഹയ്ക്ക് ടിക്ടോക്കിലുളളത്.

ജാക്വലിൻ ഫെർണാണ്ടസ്

ഏറെനാളായി ടിക്ടോക്കിന്റെ ഉപഭോക്താവാണ് കിക്ക് താരം ജാക്വലിൻ ഫെർണാണ്ടസ്. 2019ൽ ടിക്ടോക്കിൽ ഒന്നാമതുള്ള സെലിബ്രിറ്റികളിൽ ഒരാളായിരുന്നു ജാക്വലിൻ. രസകരമായ സ്കിറ്റുകളിലൂടെയും ഡാൻ വീഡിയോകളിലൂടെയുമാണ് ജാക്വലിൻ ടിക്ടോക് ആരാധകര്‍ക്കിടയിൽ പ്രിയങ്കരിയായത്.

First published:

Tags: Bollywood, Govt bans TikTok, Tik Tok, TikTok star