100 രൂപ കൊണ്ട് മൂന്ന് നഗരങ്ങൾ ചുറ്റി; ബെംഗളൂരുവിൽ നിന്ന് കാണാതായ 12കാരനെ നാലാം ദിവസം കണ്ടെത്തി
- Published by:Naseeba TC
- news18-malayalam
Last Updated:
ഡീൻസ് അക്കാദമിയിലെ ആറാം ക്ലാസ് വിദ്യാർത്ഥിയായ പരിണവിനെ ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് കാണാതായത്
ബെംഗളൂരുവിൽ നിന്ന് ഞായറാഴ്ച കാണാതായ 12 കാരനെ കണ്ടെത്തി. ഹൈദരാബാദിലെ ഒരു മെട്രോ സ്റ്റേഷനിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. മകനെ കണ്ടെത്താൻ സഹായിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് മാതാപിതാക്കൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച പോസ്റ്റ് വൈറലായിരുന്നു. ബാംഗ്ലൂരിൽ നിന്ന് നാടുവിട്ട കുട്ടിയെ ഏകദേശം 570 കിലോമീറ്റർ അകലെ നിന്നാണ് കണ്ടെത്താൻ കഴിഞ്ഞത്.
ഡീൻസ് അക്കാദമിയിലെ ആറാം ക്ലാസ് വിദ്യാർത്ഥിയായ പരിണവിനെ ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് കാണാതായത്. ഏകദേശം 11 മണിയോടെ വൈറ്റ്‌ഫീൽഡിലെ ട്യൂഷൻ സെന്ററിൽ നിന്ന് ഇറങ്ങിയ കുട്ടിയെ ഉച്ചകഴിഞ്ഞ് 3 മണിയോടെ യെമലൂരിനടുത്തുള്ള പെട്രോൾ പമ്പിലും കണ്ടിരുന്നു. അതിനുശേഷം അന്നത്തെ ദിവസം പരിണവ് ബെംഗളൂരുവിലെ മജസ്റ്റിക് ബസ് സ്റ്റാൻഡിൽ നിന്ന് വൈകുന്നേരം ബസ് കയറുന്നതാണ് അവസാനമായി കണ്ടത്.
ബെംഗളൂരുവിൽ നിന്ന് ആദ്യം കുട്ടി മൈസൂരുവിലും പിന്നീട് ചെന്നൈ വഴി ഹൈദരാബാദിലും എത്തി എന്നാണ് വിവരം. കൂടാതെ പരിണവിന്റെ കൈവശമുണ്ടായിരുന്നത് ആകെ 100 രൂപയാണ്. എങ്കിലും പാർക്കർ പേനകൾ 100 രൂപയ്ക്ക് വിറ്റ് അവൻ ബാക്കി ചെലവനായുള്ള പണം കണ്ടെത്തി. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. അതേസമയം കുട്ടി റോഡിലൂടെ നടന്നു പോകുന്നതിന്റെ ദൃശ്യങ്ങൾ അടക്കം പങ്കുവെച്ചു കൊണ്ടാണ് മാതാപിതാക്കൾ കുട്ടിയെ കണ്ടെത്താൻ സഹായിക്കണമെന്ന് അഭ്യർത്ഥിച്ച് രംഗത്തെത്തിയത്. തുടർന്ന് പോസ്റ്റ് സോഷ്യൽ മീഡിയ ഉപഭോക്താക്കൾ ഏറ്റെടുക്കുകയായിരുന്നു.
advertisement
കൂടാതെ ചില ആളുകൾ കുട്ടിയെ കണ്ട സ്ഥലങ്ങളിൽ നേരിട്ട് പോയും അന്വേഷണം നടത്തിയിരുന്നു. സമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് വൈറലായതോടെ മെട്രോ സ്റ്റേഷനിലെ ഒരു യാത്രക്കാരനാണ് കുട്ടിയെ തിരിച്ചറിഞ്ഞത്. ബുധനാഴ്ച രാത്രി ഹൈദരാബാദിലെ നാമ്പള്ളി മെട്രോ സ്റ്റേഷനിൽ ആണ് പരിണവിനെ കണ്ടെത്തിയത്. വിവരം മാതാപിതാക്കളെ അറിയിച്ചതോടെ അവരും ഹൈദരാബാദിലേക്ക് തിരിച്ചു. എന്നാൽ തന്റെ മകൻ എങ്ങനെയാണ് അവിടെ എത്തിയത് എന്ന് തനിക്ക് അറിയില്ലെന്നാണ് പിതാവിന്റെ പ്രതികരണം.
advertisement
"എന്‍റെ മകനെ കണ്ടെത്താൻ ഞങ്ങളെ സഹായിച്ച അപരിചിതരായ എല്ലാവരോടും നന്ദി. അവന്റെ ചിത്രങ്ങൾ നിങ്ങള്‍ ഷെയർ ചെയ്തില്ലായിരുന്നുവെങ്കിൽ ഹൈദരാബാദിലുള്ള ആള്‍ അവനെ കണ്ടെത്തില്ലായിരുന്നു" എന്നും പിതാവ് കൂട്ടിച്ചേർത്തു. മകനെ ഹൈദരാബാദിൽ നിന്ന് കണ്ടെത്തിയതായി അമ്മയും സ്ഥിരീകരിച്ചു.
കുട്ടിയെ കണ്ടെത്താൻ സഹായിച്ചവരോട് അവർ നന്ദി പറഞ്ഞു. കുട്ടി സുരക്ഷിതനാണെന്നും അമ്മ അറിയിച്ചു. അതേസമയം മൂന്ന് ദിവസമായി കുട്ടിയെ പിന്തുടരാൻ പോലീസ് ശ്രമിച്ചിരുന്നെങ്കിലും, പോലീസ് കുട്ടിയെ കണ്ട സ്ഥലങ്ങളിൽ എത്തുമ്പോഴേക്കും അവൻ മറ്റൊരു സ്ഥലത്തേക്ക് നീങ്ങുന്ന് വെല്ലുവിളി സൃഷ്ടിച്ചിരുന്നു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Bangalore,Bangalore,Karnataka
First Published :
January 25, 2024 1:50 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
100 രൂപ കൊണ്ട് മൂന്ന് നഗരങ്ങൾ ചുറ്റി; ബെംഗളൂരുവിൽ നിന്ന് കാണാതായ 12കാരനെ നാലാം ദിവസം കണ്ടെത്തി