advertisement

HIV ബാധിതനായ യുവാവ് വിവാഹത്തിൽ നിന്ന് പിന്മാറിയ യുവതിയിൽ തന്റെ രക്തം കുത്തിവെച്ചു

Last Updated:

യുവാവിന് എച്ച്ഐവി ബാധയുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്ന് യുവതിയുടെ മാതാപിതാക്കൾ വിവാഹം വേണ്ടെന്നു വെച്ചിരുന്നു.

Rapid Read
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
വിവാഹാലോചനയിൽ നിന്ന് പിന്മാറിയതിന്റെ പകയിൽ എച്ച്ഐവി ബാധിതനായ 24 വയസ്സുകാരനായ യുവാവ് 22 വയസ്സുകാരിയായ യുവതിയുടെ ശരീരത്തിൽ തന്റെ രക്തം കുത്തിവെച്ചു.ഹൈദരാബാദിലാണ് സംഭവം. യുവാവിന് എച്ച്ഐവി ബാധയുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്ന് യുവതിയുടെ മാതാപിതാക്കൾ വിവാഹം വേണ്ടെന്നു വെച്ചിരുന്നു. ഇക്കഴിഞ്ഞ മാർച്ച് 11-ന് യുവതിയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി നിർബന്ധപൂർവ്വം രക്തം കുത്തിവെക്കുകയായിരുന്നു.
പ്രതിയും യുവതിയും ബന്ധുക്കളാണെന്നും ഇവരുടെ വിവാഹം നിശ്ചയിച്ചിരുന്നതായും പോലീസ് പറയുന്നു. യുവാവിന്റെ മാതാപിതാക്കൾ എച്ച്ഐവി ബാധിതരായതിനാൽ, കഴിഞ്ഞ സെപ്റ്റംബറിൽ യുവതിയുടെ വീട്ടുകാർ ഇയാളെ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. പരിശോധനയിൽ യുവാവിന് രോഗബാധയുണ്ടെന്ന് സ്ഥിരീകരിച്ചതോടെ യുവതിയുടെ പിതാവ് വിവാഹം റദ്ദാക്കി. യുവതിക്ക് രോഗം ബാധിച്ചാൽ അവൾ തന്നെ വിവാഹം കഴിക്കുമെന്നും എന്നും തന്നോടൊപ്പം കഴിയുമെന്നുമുള്ള ചിന്തയിലാണ് പ്രതി ഈ ക്രൂരത ചെയ്തതെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
യുവതിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോച്ചാരം ഐടി കോറിഡോർ പോലീസ് സ്റ്റേഷനിൽ വധശ്രമത്തിന് കേസെടുക്കുകയും പ്രതിയെ പിടികൂടുകയും ചെയ്തു. നിലവിൽ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
HIV ബാധിതനായ യുവാവ് വിവാഹത്തിൽ നിന്ന് പിന്മാറിയ യുവതിയിൽ തന്റെ രക്തം കുത്തിവെച്ചു
Next Article
advertisement
തടവുകാരിയുടെ മകളോട് ലൈംഗികാവശ്യം ഉന്നയിച്ച പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ
തടവുകാരിയുടെ മകളോട് ലൈംഗികാവശ്യം ഉന്നയിച്ച പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ
  • മഹാരാഷ്ട്രയിലെ അകോളയിൽ തടവുകാരിയുടെ മകളോട് ലൈംഗികാവശ്യം ഉന്നയിച്ച എ എസ് ഐയെ സസ്പെൻഡ് ചെയ്തു

  • ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ടതും ജാദവിനെ ശകാരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതും സംഭവിച്ചു

  • ഭാരതീയ ന്യായ സംഹിത പ്രകാരം കേസെടുത്തിട്ടുള്ള രാകേഷ് ജാദവ് നിലവിൽ ഒളിവിലാണ് എന്ന് പോലീസ് അറിയിച്ചു

View All
advertisement