advertisement

കൊല്ലത്ത് യുവതിയുമായി ചാറ്റ് ചെയ്തെന്നാരോപിച്ച് ഭർത്താവ് യുവാവിനെ മർദിച്ചുകൊന്നു

Last Updated:

കേസിൽ കൂടുതൽ പ്രതികളുണ്ടെന്നും അവർക്കായി അന്വേഷണം നടക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു

Rapid Read
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
കൊല്ലം: യുവതിയുടെ മൊബൈല്‍ ഫോണിലേക്ക് നിരന്തരം മെസേജ് അയച്ചെന്ന് ആരോപിച്ച് ഓട്ടോ ഡ്രൈവറെ വിളിച്ചുവരുത്തി മർദിച്ച് കൊലപ്പെടുത്തി. കൊട്ടിയം നടുവിലക്കര ദിലീപ് ഭവനിൽ ദിലീപ് (40) ആണ് മരിച്ചത്. സംഭവത്തിൽ കല്ലുവാതുക്കൽ വിലവൂർകോണം സ്വദേശി വരുണിനെയും ഇയാളുട ഭാര്യയെയും പോലീസ് കസ്റ്റഡിയിലെടുത്തു. കേസിൽ കൂടുതൽ പ്രതികളുണ്ടെന്നും അവർക്കായി അന്വേഷണം നടക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു.
ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നോടെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ അവശനിലയിൽ എത്തിച്ച ദിലീപിന്റെ ശരീരത്തിൽ മർദന മേറ്റപാടുകൾ കണ്ട് ആശുപത്രി അധികൃതർ പോലീസിൽ വിവരമറിയിച്ചു. ദിലീപിനെ ആശുപത്രിയിൽ കൊണ്ടുവന്നയാളെയും ഒപ്പമുണ്ടായിരുന്ന സ്ത്രീയെയും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇതിനിടെ ദിലീപ് മരിച്ചു.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ- കല്ലുവാതുക്കൽ സ്വദേശിയായ വരുണിൻ്റെ ഭാര്യയുടെ ഫോണിലേക്ക് ഓട്ടോ ഡ്രൈവർ ദിലീപ് സ്ഥിരമായി മെസേജ് അയച്ചിരുന്നു. ഇതു സംബന്ധിച്ചുണ്ടായ തർക്കം പറഞ്ഞുതീർക്കാൻ ഉളിയനാടുള്ള കൂട്ടുകാരൻ്റെ വാടക വീട്ടിലേക്ക് ദിലീപിനെ വിളിച്ചുവരുത്തി സംഘം ചേർന്ന് ആക്രമിച്ചു. ക്രൂരമായ മർദനത്തിൽ അവശനായി വിണ ദിലീപിനെ പ്രതികൾ പാരിപ്പള്ളി മെ ഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
advertisement
ഡോക്ടർമാർ നടത്തിയ പരിശോധനയിൽ ശരീരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ക്ഷതമേറ്റതായി കണ്ടെത്തി. തുടർന്ന് പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. പ്രതിയുമായി ഉളിയനാട് കെ പി ഗോപാലൻ മെമ്മോറിയൽ ലൈബ്രറിക്കടുത്ത് കനാലിന് സമീപമുള്ള വാടകവീട്ടിൽ എത്തി തെളിവെടുത്തു. ദിലീപിനെ വിളിച്ചുവരുത്തി മർദിച്ചതായി പ്രതി സമ്മതിച്ചെന്ന് പോലീസ് അറിയിച്ചു. ദിലീപിൻ്റെ മൃതദേഹം പോസ്റ്റ്മോ ർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
ദിലീപ് കൊട്ടിയത്ത് ഓട്ടോ ഡ്രൈവറാണ്. ഭാര്യ: ഷീബ. മകൻ: കാശിനാഥ്.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
കൊല്ലത്ത് യുവതിയുമായി ചാറ്റ് ചെയ്തെന്നാരോപിച്ച് ഭർത്താവ് യുവാവിനെ മർദിച്ചുകൊന്നു
Next Article
advertisement
'സുജാത നായന്മാരുടെ വീട്ടിലേ പോകൂ; നായരാണെന്ന് മനസിലാക്കാൻ മുല്ലപ്പൂവും തുളസിപ്പൂവും വെക്കും' ജി സുധാകരൻ
'സുജാത നായന്മാരുടെ വീട്ടിലേ പോകൂ; നായരാണെന്ന് മനസിലാക്കാൻ മുല്ലപ്പൂവും തുളസിപ്പൂവും വെക്കും' ജി സുധാകരൻ
  • അമ്പലപ്പുഴ മണ്ഡലത്തിലെ പറവൂരിൽ ജി സുധാകരൻ സിപിഎം നേതാവ് സുജാതയ്‌ക്കെതിരെ വിവാദ പരാമർശം നടത്തി

  • സുധാകരൻ സുജാത നായന്മാരുടെ വീട്ടിൽ മാത്രം പോകുന്നുവെന്നും നായരാണെന്ന് മുല്ലപ്പൂ തുളസിപ്പൂ വെക്കുന്നുവെന്നും ആരോപിച്ചു

  • സഹോദരൻ ഭുവനേശ്വരന്റെ മരണത്തിന് എസ്എഫ്ഐ ക്രിമിനലുകളാണ് കാരണം എന്നും സുധാകരൻ ആരോപിച്ചു

View All
advertisement