ഭർത്താവിന്റെ 'കാമുകിയെ' ജിമ്മിൽ കയറി കൈകാര്യം ചെയ്ത് ഭാര്യ; രംഗം ഇന്റർനെറ്റിൽ കണ്ട് നാട്ടുകാർ

Last Updated:

മറ്റൊരു യുവതിയെ ജിമ്മിൽ കയറി തല്ലുന്ന ഭാര്യയുടെ വീഡിയോ വൈറൽ

(വീഡിയോ ദൃശ്യം)
(വീഡിയോ ദൃശ്യം)
മറ്റൊരു സ്ത്രീക്ക് തന്റെ ഭർത്താവുമായി ബന്ധമുണ്ടെന്ന് (illicit affair) സംശയിച്ച് ജിമ്മിൽ വച്ച് അവരെ കയ്യേറ്റം ചെയ്ത് ഭാര്യ. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി (viral video) മാറുകയും ചെയ്‌തു. മധ്യപ്രദേശിലെ ഭോപ്പാൽ പോലീസിൽ ഇരുവിഭാഗങ്ങളുടെയും പരാതികൾ രജിസ്റ്റർ ചെയ്തതായി ഒരു ഉദ്യോഗസ്ഥൻ അറിയിച്ചു.
ഇവിടുത്തെ കോ-ഇ-ഫിസ പ്രദേശത്ത് ഒക്ടോബർ 15-നാണ് സംഭവം നടന്നത്, വീഡിയോ വൈറലായതിന് ശേഷം ഞായറാഴ്ചയാണ് കേസുകൾ ഫയൽ ചെയ്തത്, അദ്ദേഹം കൂട്ടിച്ചേർത്തു. 30 വയസ്സുള്ള ഒരു സ്ത്രീ അവരുടെ സഹോദരിയോടൊപ്പം, തന്റെ ഭർത്താവ് 'കാമുകിയുടെയും' മറ്റുള്ളവരുടെയും സാന്നിധ്യത്തിൽ ജിമ്മിൽ വ്യായാമം ചെയ്യുന്ന വേളയിൽ കടന്നു ചെല്ലുകയായിരുന്നു എന്ന് കോ-ഇ-ഫിസ പോലീസ് സ്റ്റേഷൻ ഇൻചാർജ് അനിൽ ബാജ്പായ് പറഞ്ഞു.
"തന്റെ ഭർത്താവിന് ജിമ്മിലെ ഈ സ്ത്രീയുമായി ബന്ധമുണ്ടെന്ന് സംശയിച്ച്‌ അവർ ചെരിപ്പുകൾ കൊണ്ട് ആ സ്ത്രീയെ അടിക്കാൻ തുടങ്ങി. പുരുഷന്മാർ ഉൾപ്പെടെയുള്ളവർ അവളെ തടയാൻ ശ്രമിച്ചു. മുഴുവൻ ബഹളവും 10 മിനിറ്റ് നീണ്ടുനിന്നു. ഞായറാഴ്ച, സ്ത്രീയും ഭർത്താവും പ്രത്യേകം പരാതികൾ നൽകി, ”അദ്ദേഹം പറഞ്ഞു.
advertisement
നൂർമഹൽ റോഡിലെ താമസക്കാരനായ ഇയാൾ ഭാര്യയുടെ ആരോപണങ്ങൾ നിഷേധിക്കുകയും തന്റെ കാമുകിയെന്നു മുദ്രകുത്തപ്പെടുന്ന സ്ത്രീയെ അറിയുക പോലുമില്ലെന്ന് അവകാശപ്പെടുകയും ചെയ്തു. (വീഡിയോ ദൃശ്യം ചുവടെ)
ഇന്ത്യൻ പീനൽ കോഡ് (ഐപിസി) സെക്ഷൻ 323 (മനഃപൂർവം ഉപദ്രവിക്കൽ), 294 (അശ്ലീല പ്രവൃത്തി), 506 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ) എന്നിവ പ്രകാരം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്ന് ബാജ്പായ് പറഞ്ഞു. യുവതി ഷാജഹനാബാദ് പോലീസ് സ്റ്റേഷനിൽ നേരത്തെ ഭർത്താവിനെതിരെ പീഡന ആരോപണവും സ്ത്രീധന കേസും നൽകിയിരുന്നു.
advertisement
അന്നുമുതൽ സ്ത്രീ മാതാപിതാക്കളോടൊപ്പമാണ് താമസിക്കുന്നത്. ചോദ്യം ചെയ്യലിനായി ദമ്പതികൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.
2.15 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ, ബുർഖ ധരിച്ച സ്ത്രീ ആദ്യം ഭർത്താവുമായി വഴക്കിടുന്നതും തുടർന്ന് ജിം വസ്ത്രങ്ങളും സ്പോർട്സ് ഷൂസും ധരിച്ച് സമീപത്ത് നിൽക്കുന്ന മറ്റൊരു സ്ത്രീയെ ആക്രമിക്കുന്നതും കാണാം.
Summary: Cross complaints were registered with Bhopal police in Madhya Pradesh after a woman hit another woman in a gym suspecting that the latter was having an affair with her husband, the video of the incident going viral on social media, an official said on Monday. The incident took place on October 15 in the capital’s Koh-e-Fiza area and the cases were filed on Sunday after the video went viral
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഭർത്താവിന്റെ 'കാമുകിയെ' ജിമ്മിൽ കയറി കൈകാര്യം ചെയ്ത് ഭാര്യ; രംഗം ഇന്റർനെറ്റിൽ കണ്ട് നാട്ടുകാർ
Next Article
advertisement
ഭൂട്ടാൻ വാഹനക്കടത്ത് വിവരിക്കുന്നതിനിടെ വന്ന ഫോൺ കോളിൽ  വാർത്താ സമ്മേളനം നിർത്തി കമ്മീഷണര്‍
ഭൂട്ടാൻ വാഹനക്കടത്ത് വിവരിക്കുന്നതിനിടെ വന്ന ഫോൺ കോളിൽ വാർത്താ സമ്മേളനം നിർത്തി കമ്മീഷണര്‍
  • ഭൂട്ടാനിൽ നിന്ന് അനധികൃതമായി കേരളത്തിൽ എത്തിച്ച 200ഓളം വാഹനങ്ങളിൽ 36 എണ്ണം കസ്റ്റംസ് പിടിച്ചെടുത്തു.

  • മലയാള സിനിമാ നടന്മാർ ഉൾപ്പെടെയുള്ളവർ അനധികൃതമായി കൊണ്ടുവന്ന വാഹനങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന് കസ്റ്റംസ്.

  • വാഹനങ്ങൾ ഇറക്കുമതി ചെയ്തതിൽ കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പെടെ ഉണ്ടോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്.

View All

ഫോട്ടോ

കൂടുതൽ വാർത്തകൾ
advertisement