Viral Video | പാചകത്തിനിടെ തന്തൂരി റൊട്ടിയിൽ തുപ്പിയയാൾ അറസ്റ്റിൽ; വീഡിയോ വൈറൽ

Last Updated:

ബിഹാറിലെ കിഷൻഗഞ്ച് ജില്ലക്കാരനായ തമിസുദ്ദീൻ എന്നയാളാണ് അറസ്റ്റിലായത്. ട്വിറ്ററിൽ പങ്കുവച്ച വീഡിയോ വൈറലാവുകയും ആയിരക്കണക്കിന് ആളുകൾ ഇത് കാണുകയും ചെയ്തു.

ബിഹാർ സ്വദേശിയായ തമിസുദ്ദീനാണ് അറസ്റ്റിലായത് (ഫോട്ടോ- ട്വിറ്റർ)
ബിഹാർ സ്വദേശിയായ തമിസുദ്ദീനാണ് അറസ്റ്റിലായത് (ഫോട്ടോ- ട്വിറ്റർ)
പാചകത്തിനിടെ തന്തൂരി റൊട്ടിയിൽ (Tandoori Roti) തുപ്പിയ (Spits) വയോധികന്റെ (Elderly Man) ദൃശ്യങ്ങൾ ക്യാമറയിൽ (Camera) കുടുങ്ങി.ചിക്കൻ പോയിന്റ് (Chicken Point) എന്ന ഉത്തർപ്രദേശിലെ ഗാസിയാബാദിലുള്ള ഒരു ധാബയിൽ (Dhaba in Ghaziabad) ജോലി ചെയ്യുന്നതിനിടെയാണ് ഇയാൾ റൊട്ടികളിൽ തുപ്പിയത്. ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞതോടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി(Viral Video). ഇതോടെ വയോധികനെ പോലീസ് അറസ്റ്റ് ചെയ്തു.
ചിക്കൻ പോയിന്റിൽ ഭക്ഷണം കഴിക്കാൻ എത്തിയ ഒരാളാണ് തന്തൂരിൽ ഇടുന്നതിനുമുമ്പ് റൊട്ടിയിൽ തുപ്പുന്ന ഇയാളുടെ ദൃശ്യങ്ങൾ പകർത്തിയത്.
സൂക്ഷ്മമായി നിരീക്ഷിച്ചപ്പോൾ, ആ മനുഷ്യൻ ചൂടുള്ള തന്തൂരിനകത്ത് വയ്ക്കുന്നതിന് മുമ്പ് റൊട്ടികളിൽ തുപ്പുന്നതായി കണ്ടെത്തി. ബിഹാറിലെ കിഷൻഗഞ്ച് ജില്ലക്കാരനായ തമിസുദ്ദീൻ എന്നയാളാണ് അറസ്റ്റിലായത്. ട്വിറ്ററിൽ പങ്കുവച്ച വീഡിയോ വൈറലാവുകയും ആയിരക്കണക്കിന് ആളുകൾ ഇത് കാണുകയും ചെയ്തു. പാചകക്കാരന്റെ പ്രവൃത്തിയിൽ വെറുപ്പ് തോന്നുകയും ഇയാൾക്കെതിരെ അടിയന്തര നടപടി ആവശ്യപ്പെടുകയും ചെയ്ത് നിരവധി പേരാണ് രംഗത്തെത്തിയത്.
advertisement
"അവർ എന്തിനാണ് ഇത് ചെയ്യുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. മറ്റുള്ളവർക്ക് വിളമ്പുന്ന ഭക്ഷണത്തിൽ ഒരാൾക്ക് എങ്ങനെ തുപ്പാനാകും?" ഒരു ഉപയോക്താവ് ട്വിറ്ററിൽ കുറിച്ചു.
advertisement
“ഞെട്ടിപ്പിക്കുന്ന വീഡിയോ. അതുകൊണ്ടാണ് ഞാൻ എപ്പോഴും എന്റെ ഭക്ഷണം സ്വന്തമായി പാചകം ചെയ്യാൻ ഇഷ്ടപ്പെടുന്നത്. ” എന്ന് മറ്റൊരാൾ എഴുതി. ഈ ദുഷ്‌പ്രവൃത്തി അവഗണിച്ചതിന് ധാബ ഉടമയെയും മറ്റ് ജീവനക്കാരെയും ചിലർ കുറ്റപ്പെടുത്തി.
ആവശ്യമായ നടപടി എടുക്കണം എന്നാവശ്യപ്പെട്ട് പോലീസ് ഉദ്യോഗസ്ഥരെയും സർക്കാർ അധികാരികളെയും ടാഗ് ചെയ്തു നിരവധി ആളുകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഷെയർ ചെയ്തു.
വൈറൽ ക്ലിപ്പിൽ, നിരവധി ആളുകൾ റെസ്റ്റോറന്റിൽ നിൽക്കുന്നത് കാണാം. എന്നാൽ ഒരു ഉപഭോക്താവ് തന്റെ മൊബൈൽ ഫോൺ ക്യാമറയിൽ ഈ ദുഷ്‌പ്രവൃത്തി രേഖപ്പെടുത്തുന്നതുവരെ ആരും തമിസുദ്ദീന്റെ പ്രവർത്തനങ്ങൾ ശ്രദ്ധിച്ചിരുന്നില്ല.
advertisement
റിപ്പോർട്ടുകൾ പ്രകാരം, തമിസുദ്ദീന്റെ പേരിൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. നിർഭാഗ്യവശാൽ, ഇത്തരം സംഭവങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവരുന്നത് ഇതാദ്യമായല്ല. 2021 ഫെബ്രുവരിയിൽ, ഉത്തർപ്രദേശിലെ മീററ്റിൽ നടന്ന വിവാഹത്തിൽ നിന്നുള്ള ഒരു ദൃശ്യം ഇത്തരത്തിൽ വൈറലായിരുന്നു. ഇതുപോലെ തന്നെ ഒരാൾ റൊട്ടികളിൽ തുപ്പുന്നതാണ് അന്നും ക്യാമറയിൽ പകർത്തിയത്. മാവ് കുഴച്ച്‌ പരത്തിക്കഴിഞ്ഞ റൊട്ടി അടുപ്പിലിട്ട് ചുട്ടെടുക്കുന്നതിന് മുന്‍പാണ് ഇയാള്‍ അതില്‍ തുപ്പിയത്. ഇത് ഇടയ്ക്ക് ആവർത്തിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ഇത് തുടർന്നപ്പോഴാണ് വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയ അതിഥികളിലൊരാള്‍ ഇയാളുടെ പ്രവൃത്തി വിഡിയോയില്‍ പകര്‍ത്തിയത്. സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വീഡിയോ നിമിഷ നേരങ്ങൾക്കുള്ളിൽ വൈറലായി. ഇതേതുടര്‍ന്ന് ഇയാളെ കണ്ടുപിടിക്കണമെന്നും കര്‍ശന ശിക്ഷ നല്‍കണമെന്നും ശക്തമായ ആവശ്യം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പൊലീസ് പിടികൂടി.
advertisement
ഡൽഹിയിലെ ഒരു റെസ്റ്റോറന്റിലും ഇതേ സംഭവം ആവർത്തിച്ചിട്ടുണ്ട്. അതും വീഡിയോയിൽ ചിത്രീകരിക്കുകയും വീഡിയോ വൈറലാവുകയും ചെയ്തിരുന്നു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Viral Video | പാചകത്തിനിടെ തന്തൂരി റൊട്ടിയിൽ തുപ്പിയയാൾ അറസ്റ്റിൽ; വീഡിയോ വൈറൽ
Next Article
advertisement
Asia Cup 2025 India vs Pakistan: പാകിസ്ഥാനെ നിഷ്പ്രഭമാക്കി ഇന്ത്യൻ വിജയം; സിക്സടിച്ച് മിഷൻ പൂർത്തിയാക്കി ഇന്ത്യൻ നായകൻ
പാകിസ്ഥാനെ നിഷ്പ്രഭമാക്കി ഇന്ത്യൻ വിജയം; സിക്സടിച്ച് മിഷൻ പൂർത്തിയാക്കി ഇന്ത്യൻ നായകൻ
  • ഇന്ത്യ ഏഷ്യാ കപ്പ് ഗ്രൂപ്പ് എ മത്സരത്തിൽ പാകിസ്ഥാനെ 7 വിക്കറ്റിന് പരാജയപ്പെടുത്തി.

  • സൂര്യകുമാർ യാദവ് 37 പന്തിൽ 47 റൺസ് നേടി സിക്സറടിച്ച് കളി അവസാനിപ്പിച്ചു.

  • കുൽദീപ് യാദവ് 4 ഓവറിൽ 3 വിക്കറ്റ് നേടി പാകിസ്ഥാനെ 127/9 എന്ന നിലയിൽ ഒതുക്കി.

View All
advertisement