advertisement

വിവാഹ യാത്രയയപ്പിനിടെ കാറിൽ ഇടമില്ല; അനിയൻ സഹോദരിയുടെ പിന്നാലെ 70 കിലോമീറ്റർ സൈക്കിൾ ചവിട്ടി

Last Updated:

ബീഹാറിലെ ആചാരപ്രകാരം 'ലോക്ന' ചടങ്ങിന്റെ ഭാഗമായാണ് സഹോദരൻ വധുവിനോടൊപ്പം പോകേണ്ടിയിരുന്നത്

News18
News18
ബീഹാർ: വിവാഹത്തിന് ശേഷം വധു ഭർത്താവിന്റെ വീട്ടിലേക്ക് പോകുന്ന ചടങ്ങ് എന്നും വൈകാരികമായ ഒന്നാണ്. എന്നാൽ ബീഹാറിലെ ചമ്പാ നഗറിൽ നടന്ന ഒരു വിവാഹ യാത്രയയപ്പ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്. സഹോദരിയെ യാത്രയാക്കാൻ വരന്റെ വീട്ടുകാർ വന്ന വാഹനത്തിൽ സ്ഥലമില്ലാതിരുന്നിട്ടും അവളെ തനിച്ചയക്കാൻ ആ കൊച്ചു സഹോദരൻ തയ്യാറായില്ല. 70 കിലോമീറ്ററോളം ദൂരമാണ് സഹോദരി സഞ്ചരിച്ച കാറിന് പിന്നാലെ അവൻ സൈക്കിൾ ചവിട്ടിയത്.
പുറത്തുവന്ന വീഡിയോയിൽ, സഹോദരി ഇരിക്കുന്ന കാറിന് പിന്നാലെ തളരാതെ സൈക്കിൾ ചവിട്ടുന്ന ബാലനെ കാണാം. ബീഹാറിലെ ആചാരപ്രകാരം 'ലോക്ന' ചടങ്ങിന്റെ ഭാഗമായാണ് സഹോദരൻ വധുവിനോടൊപ്പം പോകേണ്ടിയിരുന്നത്. എന്നാൽ വാഹനത്തിൽ സീറ്റ് ലഭിക്കാതെ വന്നതോടെ സൈക്കിളെടുത്ത് അവൻ പിന്നാലെ കൂടുകയായിരുന്നു. ഏകദേശം 70 കിലോമീറ്ററോളം ഇത്തരത്തിൽ അവൻ യാത്ര ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.



 










View this post on Instagram























 

A post shared by S.K. Supriya (@sushant_supriya)



advertisement
വീഡിയോ വൈറലായതോടെ സമ്മിശ്ര പ്രതികരണങ്ങളാണ് ഇന്റർനെറ്റിൽ ഉയരുന്നത്. സഹോദരന്റെ അചഞ്ചലമായ സ്നേഹത്തെ പലരും പുകഴ്ത്തുമ്പോൾ തന്നെ ഒരു ചെറിയ കുട്ടിക്ക് പോലും വാഹനത്തിൽ ഇടം നൽകാത്ത വരന്റെ വീട്ടുകാരുടെ നടപടിയെ രൂക്ഷമായ ഭാഷയിലാണ് പലരും വിമർശിക്കുന്നത്. "ഇത്രയും ക്രൂരമായി പെരുമാറാൻ എങ്ങനെ കഴിയുന്നു?", "ഒരു സീറ്റ് പോലും ക്രമീകരിക്കാൻ കഴിയാത്തത് ലജ്ജാകരമാണ്" എന്നിങ്ങനെ പോകുന്നു കമന്റുകൾ.
എന്താണ് 'ലോക്ന' ചടങ്ങ്?
ബീഹാറിലെ വിവാഹ ആചാരങ്ങളിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് ലോക്ന. വധുവിന്റെ സഹോദരനോ അടുത്ത ബന്ധുക്കളായ പുരുഷന്മാരോ വരന്റെ വീട്ടിലേക്ക് പോയി വിവാഹബന്ധം ഔദ്യോഗികമായി സ്ഥിരീകരിക്കുന്ന ചടങ്ങാണിത്. തിലകം ചാർത്തലും സമ്മാനങ്ങൾ കൈമാറലും ഇതിന്റെ ഭാഗമാണ്. രണ്ട് കുടുംബങ്ങൾ തമ്മിലുള്ള പുതിയ ബന്ധത്തിന്റെ തുടക്കമായാണ് ഈ ചടങ്ങ് കണക്കാക്കപ്പെടുന്നത്.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Buzz/
വിവാഹ യാത്രയയപ്പിനിടെ കാറിൽ ഇടമില്ല; അനിയൻ സഹോദരിയുടെ പിന്നാലെ 70 കിലോമീറ്റർ സൈക്കിൾ ചവിട്ടി
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement