‘വല്ലാത്തൊരു കോംബിനേഷ൯’: ച്യവനപ്രാശം കൊണ്ടുണ്ടാക്കിയ കുക്കീസ് കഴിച്ചുണ്ടോ?
Last Updated:
യൂണിബിക് എന്ന ബിസ്കറ്റ് കമ്പനിയാണ് ഇത്തരം ആശയവുമായി ഇപ്പോൾ മുന്നോട്ട് വന്നിരിക്കുന്നത്.
ഒരുപാട് വിചിത്രമായ ഭക്ഷണങ്ങൾ കുഞ്ഞു പ്രായത്തിൽ കഴിക്കേണ്ടി വന്നവരാണ് നമ്മിൽ പലരും. ഇവയിൽ പലതും നമുക്ക് ഇഷ്ടമില്ലാതെ കഴിച്ചവയാകും. കുഞ്ഞുങ്ങളെ കൂടുതൽ കരുത്തരും ആരോഗ്യവാന്മാരുമാക്കുക എന്നതാണ് ഇത്തരം ഭക്ഷണങ്ങൾ കഴിപ്പിക്കൽ കൊണ്ട് രക്ഷിതാക്കൾ ഉദ്ദേശിച്ചിരുന്നിരിക്കുക.
മഞ്ഞൾ കലക്കിയ പാൽ, ബദാം, ഡ്രൈ ഫ്രൂട്ട്സ് തുടങ്ങി അത്തരത്തിലുള്ള ഒരുപാട് ശീലങ്ങൾ നാം ചെറുപ്പത്തിൽ പരീക്ഷിച്ചിട്ടുണ്ട്.
പക്ഷേ, ഇക്കൂട്ടത്തിൽ ഒട്ടും സഹിക്കാ൯ പറ്റാത്ത ഒരു ഭക്ഷണ ശീലമായിരുന്നു ച്യവനപ്രാശം. ചുമ, ജലദോഷം തുടങ്ങി എല്ലാ അസുഖങ്ങൾക്കും ച്യവനപ്രാശം കഴിക്കുന്നത് വഴി പരിഹാരമുണ്ടാകും എന്നാണ് മുതിർന്നവർ പറയുന്നത്. പക്ഷേ, സ്പൂണിൽ തരുന്ന ച്യവനാപ്രാശം നമുക്ക് ഒട്ടും ഇഷ്ടമായിരുന്നില്ല. അതേസമയം, ഇടക്കിടെ കിട്ടിയിരുന്ന കുക്കീസ് നമുക്ക് ഇഷ്ടമായിരുന്നു താനും. എന്നാൽ, കുക്കീസിൽ ച്യവനപ്രാശം കലർത്തി തരുമെന്ന് നാം എപ്പോഴെങ്കിലും സങ്കൽപ്പിച്ചിരുന്നോ.
advertisement
യൂണിബിക് എന്ന ബിസ്കറ്റ് കമ്പനിയാണ് ഇത്തരം ആശയവുമായി ഇപ്പോൾ മുന്നോട്ട് വന്നിരിക്കുന്നത്.
everyday we stray further away from god
(pic by a friend) pic.twitter.com/kybpdXNUwN
— Soumya (@bytesofnews) February 28, 2021
വിശ്വസിച്ചാലും ഇല്ലെങ്കിലും താങ്കൾക്ക് ഇപ്പോൾ അടുത്ത സൂപ്പർമാർക്കറ്റിൽ പോയാൽ ഇത്തരം ആരോഗ്യപ്രദവും രുചിയുള്ളതുമായ ച്യവനപ്രാശം കലർത്തിയ കുക്കീസ് കഴിക്കാം. മുത്തശ്ശന്മാരുടെയും മുത്തശ്ശിമാരുടെയും വാക്കുകൾ വിശ്വസിക്കുകയാണെങ്കിൽ നമ്മുടെ രോഗങ്ങൾ മാറ്റി തരാ൯ ദൈവം കൊടുത്തയച്ച മരുന്നാണ് ച്യവനാപ്രാശം.
advertisement
That right there looks disgusting. I can taste and smell the photo. Eww pic.twitter.com/y4AsqKmGgv
— Sumeet Shelar (@Sumeet_S_Shelar) February 28, 2021
കോവിഡ് മഹാമാരിക്കിടെ ശരീരത്തിലെ പ്രതിരോധ ശേഷി കൂട്ടാൻ ഇത് സഹായകമാവുമെന്ന് വിദദ്ധരും അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാൽ ശാസ്ത്രീയമായി ഇത് തെളിയിക്കപ്പെട്ടിട്ടില്ല. ഇത്തരം പ്രചരണങ്ങളെ മുതലെടുക്കുകയാണ് യൂണിബിക്ക് കമ്പനിയും. സാധാരണ ഗതിയിൽ കുക്കീസിന് അകത്ത് ക്രീമും ചോക്ലേറ്റും ഒക്കെയാണ് നിറക്കാറ്. ഇതിന് പകരമാണ് ച്യവനപ്രാശം നിറക്കുക.
advertisement
when the global ceo puts “localised products” as a part of the KRAs for regional teams! 😭 https://t.co/KrXPiBwI2b
— पारस ਰਿਸ਼ੀ (@parasrishi) February 28, 2021
നിരവധി ട്വിറ്റർ ഉപയോക്താക്കളാണ് ഈ കൂട്ടിനെതിരെ രസകരമായ പ്രതികരണങ്ങളുമായി രംഗത്തെത്തിയത്. കഴിഞ്ഞ വർഷം കർണാടകയിലെ ഒരു കമ്പനി മഞ്ഞൾ, ച്യവനപ്രാശം എന്നിവ ഉപയോഗിച്ച് ഐസ്ക്രീം പുറത്തിറക്കിയിരുന്നു. പൊതുവെ ഇന്ത്യയിൽ മഞ്ഞൾ അസുഖം മാറ്റാനും ച്യവനപ്രാശം പ്രതിരോധ ശേഷി കൂട്ടാനും നല്ലതാണ് എന്നാണ് വിശ്വസിക്കപ്പെടുന്നത്. എതായാലും സൈബർ ലോകം ഇത്തരമൊരു കൂട്ടിനെ നല്ല നിലയിലല്ല സ്വീകരിക്കുന്നത് എന്നു തോന്നുന്നു. ട്വീറ്റുകളിൽ അത് വ്യക്തമാണ്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 02, 2021 3:40 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
‘വല്ലാത്തൊരു കോംബിനേഷ൯’: ച്യവനപ്രാശം കൊണ്ടുണ്ടാക്കിയ കുക്കീസ് കഴിച്ചുണ്ടോ?