പാവക്കുട്ടിയുടെ പാക്കറ്റില്‍ പോണ്‍സൈറ്റിന്റെ ലിങ്ക്; അമളിയ്ക്ക് പിന്നാലെ കമ്പനിയുടെ മാപ്പപേക്ഷ
- Published by:Rajesh V
- trending desk
Last Updated:
പോണ്‍സൈറ്റിന്റെ ലിങ്ക് ആലേഖനം ചെയ്ത ആയിരക്കണക്കിന് ഡോള്‍ പാക്കറ്റുകളെ കമ്പനിയിലേക്ക് തിരിച്ചെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചുവെന്നും കമ്പനി അധികൃതര്‍ പറഞ്ഞു
ലോക കളിപ്പാട്ട വിപണി കീഴടക്കിയ അമേരിക്കന്‍ കമ്പനിയായ മാറ്റേല്‍ പുറത്തിറക്കിയ പാവക്കുട്ടികളുമായി ബന്ധപ്പെട്ട വിവാദം കൊഴുക്കുകയാണ്. കമ്പനിയുടെ പാവക്കുട്ടികളുടെ
പാക്കറ്റില്‍ പോണ്‍സൈറ്റിന്റെ ലിങ്ക് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് നിരവധി പേര് വിമര്‍ശനവുമായി എത്തിയത്. ഫാന്റസി ചിത്രമായ വിക്കഡ് (Wicked)ന്റെ വെബ്സൈറ്റിലേക്ക് എത്തിക്കുന്ന ലിങ്ക് നല്‍കുന്നതിന് പകരം പാക്കറ്റില്‍ പോണ്‍സൈറ്റിന്റെ ലിങ്ക് നല്‍കിയതോടെയാണ് കമ്പനിയ്ക്കെതിരെ രൂക്ഷവിമര്‍ശനമുയരുന്നത്.
ഇതോടെ തങ്ങള്‍ക്ക് പിഴവ് പറ്റിയെന്ന് പറഞ്ഞ് കമ്പനി രംഗത്തെത്തി. പോണ്‍സൈറ്റിന്റെ ലിങ്ക് ആലേഖനം ചെയ്ത ആയിരക്കണക്കിന് ഡോള്‍ പാക്കറ്റുകളെ കമ്പനിയിലേക്ക് തിരിച്ചെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചുവെന്നും കമ്പനി അധികൃതര്‍ പറഞ്ഞു.
ആരാധകര്‍ കാത്തിരിക്കുന്ന Wicked- എന്ന ഹോളിവുഡ് ഫാന്റസി ചിത്രത്തിന്റെ ലിങ്കിന് പകരം പോണ്‍സൈറ്റിന്റെ ലിങ്ക് പാക്കറ്റില്‍ ഉള്‍പ്പെടുത്തിയതില്‍ കമ്പനിയ്ക്കെതിരെ വിമര്‍ശനവുമായി നിരവധി കുഞ്ഞുങ്ങളുടെ മാതാപിതാക്കളും രംഗത്തെത്തി. വിമര്‍ശനം രൂക്ഷമായതോടെയാണ് കമ്പനി മാപ്പ് പറഞ്ഞ് മുന്നോട്ടുവന്നത്.
advertisement
'' അമേരിക്കന്‍ വിപണിയിലെത്തിയ മാറ്റേലിന്റെ വിക്ക്ഡ് കളക്ഷന്‍ പാവകളുടെ പാക്കറ്റില്‍ ലിങ്ക് ഉള്‍പ്പെടുത്തിയതില്‍ പിശക് പറ്റിയ കാര്യം മനസിലാക്കുന്നു. Wicked- എന്ന ചിത്രത്തിന്റെ വെബ്സൈറ്റിലേക്കുള്ള ലിങ്കാണ് നല്‍കേണ്ടിയിരുന്നത്,'' കമ്പനി പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.
LMAO Universal pictures put the wrong website for @wickedmovie on the back of their dolls for kids. It leads to a porn website 😂😂😂😂😂 #Wicked pic.twitter.com/agD48yHltV
— ΩStuntman MikeΩ (@Stuntman_Mik3) November 10, 2024
advertisement
'' ഇങ്ങനെയൊരു തെറ്റ് പറ്റിയതില്‍ ഖേദിക്കുന്നു. വിഷയത്തില്‍ എത്രയും പെട്ടെന്ന് പരിഹാരനടപടി സ്വീകരിക്കും. നിരവധി മാതാപിതാക്കളും ഇതേപ്പറ്റി ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്,'' കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
പാവകള്‍ ഇതിനോടകം വാങ്ങിയവര്‍ ഈ ലിങ്കിന്റെ ചിത്രമടങ്ങിയ ബോക്സ് നശിപ്പിക്കണമെന്നും അല്ലെങ്കില്‍ അവയെ മായ്ച്ചുകളയണമെന്നും കമ്പനി ആവശ്യപ്പെട്ടു. ആമസോണ്‍ ഉള്‍പ്പെടെ നിരവധി പ്ലാറ്റ്ഫോമുകളില്‍ വില്പ്പനയ്ക്കെത്തിയകമ്പനിയുടെ ആയിരക്കണക്കിന് പാവകള്‍ പിന്‍വലിച്ചതായും കമ്പനി അറിയിച്ചു.
പ്രേക്ഷകര്‍ കാത്തിരിക്കുന്ന വിക്ക്ഡ് എന്ന ഹോളിവുഡ് ഫാന്റസി ചിത്രം രണ്ട് ഭാഗങ്ങളായാണ് റിലീസ് ചെയ്യുന്നത്. ആദ്യഭാഗം നവംബര്‍ 22നാണ് തിയേറ്ററിലെത്തുക. ചിത്രത്തിന്റെ രണ്ടാം ഭാഗം 2025 നവംബറിലാണ് പ്രേക്ഷകര്ക്കുമുന്നിലെത്തുകയെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
November 13, 2024 5:33 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
പാവക്കുട്ടിയുടെ പാക്കറ്റില്‍ പോണ്‍സൈറ്റിന്റെ ലിങ്ക്; അമളിയ്ക്ക് പിന്നാലെ കമ്പനിയുടെ മാപ്പപേക്ഷ