സാന്റയായി വേഷം ധരിച്ചെത്തി പൊലീസ് ഉദ്യോഗസ്ഥർ മോഷ്ടാക്കളെ പിടികൂടി; സമൂഹമാധ്യമങ്ങളിൽ അഭിനന്ദനം
- Published by:Gowthamy GG
- news18-malayalam
Last Updated:
സാന്റയായി വേഷം ധരിച്ചെത്തിയാണ് ഉദ്യോഗസ്ഥർ മോഷണ ശ്രമം തടയുകയും മോഷ്ടാക്കളെ പിടികൂടുകയും ചെയ്തത്. ഇതിന്റെ ചിത്രങ്ങളും വീഡിയോയും പുറത്തു വന്നിട്ടുണ്ട്.
രസകരമായ ഒരു മാർഗത്തിലൂടെ കുറ്റകൃത്യങ്ങൾ തടയുകയും മോഷ്ടാക്കളെ പിടികൂടുകയും ചെയ്ത പൊലീസ് ഉദ്യോഗസ്ഥർക്ക് സമൂഹമാധ്യമങ്ങളിൽ അഭിനന്ദനം. സാന്റയായി വേഷം ധരിച്ചെത്തിയാണ് ഉദ്യോഗസ്ഥർ മോഷണ ശ്രമം തടയുകയും മോഷ്ടാക്കളെ പിടികൂടുകയും ചെയ്തത്. ഇതിന്റെ ചിത്രങ്ങളും വീഡിയോയും പുറത്തു വന്നിട്ടുണ്ട്.
കാലിഫോർണിയയിലെ റിവർസൈഡ് പൊലീസ് ഡിപ്പാർട്ട്‌മെന്റിലെ ഒരു ഉദ്യോഗസ്ഥനും ഡിറ്റക്ടീവുമാണ് സാന്റയായും കൂട്ടാളിയായും വേഷം ധരിച്ചെത്തി ഒരു ഡിപ്പാർട്ട്‌മെന്റൽ സ്റ്റോറിൽ ഷോപ്പ് കൊള്ളക്കാരെ വിജയകരമായി അറസ്റ്റ് ചെയ്യുകയും സ്റ്റോറിന്റെ പാർക്കിംഗ് സ്ഥലത്തിന് മുന്നിലെ ഒരു കാർ മോഷണം തടയുകയും ചെയ്തത്. ഇതിന്റെ വീഡിയോ പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിരുന്നു.
advertisement
'സാന്റയുടെ ഇടപെടൽ' എന്നാണ് സംഭവത്തെ കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്. അവധിക്കാലത്ത് മോഷണങ്ങൾ വർധിച്ചതോടെയാണ് ഇത്തരത്തിലൊരു ഇടപെടൽ നടത്തിയതെന്നാണ് പൊലീസ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കിയിരിക്കുന്നത്.
കള്ളന്മാർ മോഷ്ടിച്ച വസ്തുക്കളുമായി കടയിൽ നിന്ന് പുറത്തുകടന്നപ്പോൾ, മോഷണത്തിന് അവരെ കസ്റ്റഡിയിലെടുക്കാൻ സാന്‍റയ്ക്കും കൂട്ടുകാരനും കഴിഞ്ഞു. സംഭവത്തിൽ മൂന്നുപേരെയാണ് അറസ്റ്റ് ചെയ്തത്. കാർ മോഷണം തടഞ്ഞ് പ്രതികളെ അറസ്റ്റ് ചെയ്യാനും കഴിഞ്ഞു- പൊലീസ് ഫേസ്ബുക്ക് പോസ്റ്റിൽ അറിയിച്ചു.
advertisement
ഡിസംബർ 12നാണ് ഇത് ഫേസ്ബുക്കിൽ പങ്കുവെച്ചത്. നിരവധി പേരാണ് അഭിനന്ദനം അറിയിച്ചിരിക്കുന്നത്. രസകരമായ കമന്റുകളും ലഭിച്ചിട്ടുണ്ട്. പൊലാസ് ഡിപ്പാർട്ട് മെന്റിന്റെ യൂട്യൂബ് ചാനലിൽ സംഭവത്തിന്റെ ദൃശ്യങ്ങൾ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 15, 2020 1:34 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
സാന്റയായി വേഷം ധരിച്ചെത്തി പൊലീസ് ഉദ്യോഗസ്ഥർ മോഷ്ടാക്കളെ പിടികൂടി; സമൂഹമാധ്യമങ്ങളിൽ അഭിനന്ദനം