ഹൈവേയിൽ മണിക്കൂറിൽ 90 മൈൽ വേഗതയിൽ കാറോടിച്ച് സെക്സിലേർപ്പെട്ട ദമ്പതികൾ കസ്റ്റഡിയിൽ

Last Updated:

ദമ്പതികൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് കണ്ടതായി അവരുടെ കാറിനെ കടന്നുപോകാൻ ശ്രമിച്ച ഒരു ദൃക്‌സാക്ഷി പോലീസിനോട് പറഞ്ഞു

News18
News18
ഹൈവേയിമണിക്കൂറിൽ 90 മൈൽ വേഗതയികാറോടിച്ച് സെക്സിലേർപ്പെട്ട ദമ്പതികകസ്റ്റഡിയി. ജർമ്മനിയിലാണ് സംഭവം നടന്നത്.  37 വയസ്സുള്ള പുരുഷനെയും 33 വയസ്സുള്ള യുവതിയെയുമാണ് പൊലീസ് കസ്റ്റഡിയിലെടത്തത്. ജർമ്മനിയിലെ ഹൈവേ സംവിധാനമായ ഓട്ടോബാനിലെ A1 മോട്ടോർവേയിൽ വെച്ച് നവംബർ 3-ന് ദമ്പതികൾ അവരുടെ ഫോർഡ് കാറിൽ ഡോർട്ട്മുണ്ടിലേക്ക് യാത്ര ചെയ്യവേയാണ് സംഭവം നടന്നതെന്ന് ദി സൺ മാസിക റിപ്പോർട്ട് ചെയ്യുന്നു. വാഹനം പാതകൾക്കിടയിൽ അപകടകരമായി ആടിയുലയുന്നത് കണ്ടതായി റിപ്പോർട്ടുണ്ട്.
advertisement
ദമ്പതികവ്യക്തമായും ലൈംഗിക ബന്ധത്തിഏർപ്പെടുന്നത് കണ്ടതായി അവരുടെ കാറിനെ കടന്നുപോകാൻ ശ്രമിച്ച ഒരു ദൃക്‌സാക്ഷി പോലീസിനോട് പറഞ്ഞു. ഒരു ഘട്ടത്തി ദമ്പതികളടെ വാഹനം വളരെ പെട്ടെന്ന് വലത്തേക്ക് തിരിഞ്ഞതിനെ തുടർന്ന്, സമീപത്തുകൂടി പോവുകയായിരുന്ന ഒരു ട്രക്ക് കൂട്ടിയിടി ഒഴിവാക്കാനായി ഹാർഡ് ഷോൾഡറിലേക്ക് (അത്യാവശ്യ ഘട്ടങ്ങളിൽ ഉപയോഗിക്കുന്ന പാതയുടെ അരികിലെ സ്ഥലം) പോകാൻ നിർബന്ധിതമായി.
advertisement
മൺസ്റ്ററിന് പുറത്തുള്ള ഒരു സർവീസ് സ്റ്റേഷനിൽ വെച്ച് പോലീസ് ദമ്പതികളെ തടയുകയും. വാഹനമോടിച്ചയാളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ജർമ്മപീനൽ കോഡിലെ സെക്ഷൻ 315 ബി പ്രകാരം ഡ്രൈവർക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന് അധികൃതർ സ്ഥിരീകരിച്ചു. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ, ഡ്രൈവർക്ക് അഞ്ച് വർഷം വരെ തടവ് ശിക്ഷ ലഭിക്കാം.
advertisement
ഔദ്യോഗിക വേഗത പരിധികളില്ലാത്ത ദീർഘദൂര റോഡുകളെന്നാണ് ജർമ്മനിയിലെ ഓട്ടോബാൺ ഹൈവേ സംവിധാനം ലോകമെമ്പാടും അറിയപ്പെടുന്നത്. എന്നാഓട്ടോബാണിന്റെ എല്ലാ ഭാഗങ്ങളും ഇത്തരത്തിവേഗപരിധികളില്ലാത്തതല്ല. അപകടസാധ്യതയുള്ളതോ ഉയർന്ന ഗതാഗതമുള്ളതോ ആയ മേഖലകളിൽ ഏകദേശം 30 ശതമാനം റോഡുകളിലും വേഗത പരിധി നടപ്പിലാക്കിയിട്ടുണ്ട്. സുരക്ഷയാക്കും സുഗമമായ യാത്രയ്ക്കും വേണ്ടി ഹൈവേ സംവിധാനത്തിന്റെ മറ്റൊരു 9 ശതമാനം ഭാഗത്ത് ഓട്ടോമേറ്റഡ് ട്രാഫിക് നിയന്ത്രണങ്ങൾ ഉപയോഗിക്കുന്നുണ്ട്. റോഡുകളിൽ സുരക്ഷിതമായ പെരുമാറ്റം ഉറപ്പാക്കുന്ന നിയമങ്ങഡ്രൈവർമാർ എപ്പോഴും പാലിക്കേണ്ടതുണ്ട്.
advertisement
ഓട്ടോബാനിഅശ്രദ്ധമായി വാഹനമോടിക്കുന്നത് വാർത്തകളിൽ ഇടം നേടുന്നത് ഇതാദ്യമല്ല. ജൂലൈയിൽ ആദ്യം, ഒരു മോട്ടോർ വാഹന ഡ്രൈവമണിക്കൂറിൽ 200 മൈൽ വേഗതയിൽ ഓടിച്ചതിന് പിടിക്കപ്പെട്ടു, ഇത് അനുവദനീയമായ പരിധിയേക്കാൾ 124 മൈൽ കൂടുതലായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഹൈവേയിൽ മണിക്കൂറിൽ 90 മൈൽ വേഗതയിൽ കാറോടിച്ച് സെക്സിലേർപ്പെട്ട ദമ്പതികൾ കസ്റ്റഡിയിൽ
Next Article
advertisement
ഹൈവേയിൽ മണിക്കൂറിൽ 90 മൈൽ വേഗതയിൽ കാറോടിച്ച് സെക്സിലേർപ്പെട്ട ദമ്പതികൾ കസ്റ്റഡിയിൽ
ഹൈവേയിൽ മണിക്കൂറിൽ 90 മൈൽ വേഗതയിൽ കാറോടിച്ച് സെക്സിലേർപ്പെട്ട ദമ്പതികൾ കസ്റ്റഡിയിൽ
  • ജർമ്മനിയിലെ A1 മോട്ടോർവേയിൽ 90 മൈൽ വേഗതയിൽ കാറോടിച്ച് സെക്സിലേർപ്പെട്ട ദമ്പതികൾ കസ്റ്റഡിയിൽ.

  • 37 വയസ്സുള്ള പുരുഷനും 33 വയസ്സുള്ള യുവതിയും കസ്റ്റഡിയിലായതായി ദി സൺ മാസിക റിപ്പോർട്ട് ചെയ്യുന്നു.

  • ഡ്രൈവർക്ക് ജർമ്മൻ പീനൽ കോഡിലെ സെക്ഷൻ 315 ബി പ്രകാരം അഞ്ച് വർഷം വരെ തടവ് ശിക്ഷ ലഭിക്കാം.

View All
advertisement