• HOME
 • »
 • NEWS
 • »
 • buzz
 • »
 • 500 രൂപ വിലയുള്ള ബിയറിന് ടിപ്പായി നൽകിയത് രണ്ട് ലക്ഷം രൂപ; ലോക്ക്ഡൗണിൽ ലോട്ടറിയടിച്ച് കടയുടമ

500 രൂപ വിലയുള്ള ബിയറിന് ടിപ്പായി നൽകിയത് രണ്ട് ലക്ഷം രൂപ; ലോക്ക്ഡൗണിൽ ലോട്ടറിയടിച്ച് കടയുടമ

കോവിഡ് ലോക്ക്‌ഡൗണ്‍ മൂലം സ്ഥാപനം രണ്ടാമതും പൂട്ടാനിരിക്കുന്നതിന്റെ തലേന്ന്‌ രാത്രിയാണ്‌ ക്ലബ്ബ് ഉടമ ബ്രന്‍ഡന്‍ റിങ്ങിന് മുന്നിൽ ഭാഗ്യദേവത പ്രത്യക്ഷപ്പെട്ടത്.

Image: Facebook

Image: Facebook

 • Share this:
  കോവിഡ് മഹാമാരി സാധാരണക്കാർക്കുണ്ടാക്കിയ സാമ്പത്തിക പ്രയാസങ്ങൾ ചെറുതല്ല. ലോകത്ത് എല്ലായിടത്തും ഇതുതന്നെയാണ് അവസ്ഥ. വൈറസ് പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ മാർച്ച് മുതലുള്ള മാസങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങൾ ലോക്ക്ഡൗണിലായി. എത്ര നാൾ വീടിന് പുറത്തിറങ്ങാതെ കഴിയുമെന്നോർത്ത് മനുഷ്യർ ആധി പിടിച്ച് ജീവിച്ച കാലം. കൊറോണയേക്കാൾ ഈ ലോക്ക്ഡൗണാകും ജനങ്ങളെ സാമ്പത്തികമായും മാനസികമായും തകർത്തത്.

  ജീവിത മാർഗങ്ങളായ കടകളും ഷോപ്പുകളും എല്ലാം അടക്കേണ്ടി വന്നതോടെ ജോലി ചെയ്തിരുന്നവരും കടയുടമകളും കഷ്ടത്തിലായി. എന്നാൽ ലോക്ക്ഡൗണിനെ തുടർന്ന് കടകൾ അടക്കുന്ന രാത്രി ഒരു അത്ഭുതം സംഭവിച്ചാലോ. എങ്കിൽ അങ്ങനെയൊരു അത്ഭുതം നടന്നതിനെ കുറിച്ച് പറയുകയാണ് അമേരിക്കയിലെ ഒഹിയോവിലുള്ള നൈറ്റ്‌ ടൗണ്‍ ജാസ്‌ ആന്റ്‌ ബ്ലൂസ്‌ ക്ലബ്ബ് ഉടമ.

  Also Read 'അച്ഛനേയും സഹോദരിയേയും സംശയം; കുടുംബം തകരുമെന്ന ഭയത്താൽ അമ്മയോട് പറയാനും കഴിയുന്നില്ല'


  കോവിഡ് ലോക്ക്‌ഡൗണ്‍ മൂലം സ്ഥാപനം രണ്ടാമതും പൂട്ടാനിരിക്കുന്നതിന്റെ തലേന്ന്‌ രാത്രിയാണ്‌ ക്ലബ്ബ് ഉടമ ബ്രന്‍ഡന്‍ റിങ്ങിന് മുന്നിൽ ഭാഗ്യദേവത പ്രത്യക്ഷപ്പെട്ടത്. അതെ, അക്ഷരാർത്ഥത്തിൽ ഭാഗ്യദേവത തന്നെ. ക്ലബ്‌ അടക്കുന്നതിന് തൊട്ടുമുമ്പ്‌ ലെതർ ജാക്കറ്റ് അണിഞ്ഞെത്തിയ മധ്യവയ്സകനെ കുറിച്ചാണ് ബ്രൻഡർ പറയുന്നത്. അന്ന് രാത്രി നടന്ന സ്വപ്ന തുല്യമായ സംഭവം വിശദീകരിച്ച് ബ്രൻഡർ ഫെയ്സ്ബുക്കിൽ കുറിപ്പും പോസ്റ്റ് ചെയ്തിട്ടുണ്ട്.

  You may also like:'സെക്സ് ഇല്ലാതെ മൂന്ന് വർഷം ജീവിച്ചു'; വസ്ത്രധാരണം ആത്മീയതയുടെ അളവുകോലല്ല: മുൻ ബിഗ് ബോസ് താരം സോഫിയ ഹയാത്ത്

  രാത്രി ഏറെ വൈകിയെത്തിയ കസ്‌റ്റമര്‍ ഓര്‍ഡര്‍ ചെയ്‌തത്‌ കേവലം ഒരു ബിയര്‍ മാത്രമാണ്. പക്ഷേ, ബിയറിന്റെ പണം നൽകുന്നതിനൊപ്പം പതിവുള്ള ടിപ്സ് കണ്ട് ഉടമയുടെ കണ്ണ് തള്ളി. രണ്ടു ലക്ഷത്തിലധികം രൂപയാണ് ഏഴ് ഡോളർ വിലയുള്ള ബിയറിന് ആ കസ്റ്റമർ നൽകിയത്. സ്റ്റെല്ല ബിയറാണ്‌ ഇയാൾ ഓര്‍ഡര്‍ ചെയ്‌തത്‌.

  ആദ്യം കണ്ടപ്പോള്‍ 300 ഡോളറാണെന്നാണ്‌ കരുതിയതെന്ന് ബ്രന്‍ഡന്‍ പറയുന്നു. പിന്നീടാണ്‌ 3000 ഡോളറെന്ന്‌ മനസിലായത്. പണം തന്ന് പോയ കസ്റ്റമറിന് അബദ്ധം പറ്റിയാതാകാമെന്ന് കരുതി ബ്രൻഡർ അദ്ദേഹത്തിന്റെ പിന്നാലെ ഓടി. ആളെ കണ്ട് കാര്യം പറഞ്ഞപ്പോൾ ലഭിച്ച മറുപടി കേട്ട് ബ്രൻഡർ ആദ്യമൊന്ന് പകച്ചു, ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ജോലിയില്ലാതാകുന്ന ക്ലബ്ബിലെ ജീവനക്കാർക്ക് വീതിച്ച് നൽകിക്കോളാനായിരുന്നു കസ്റ്റമറുടെ മറുപടി.

  കൊറോണ മൂലം രണ്ടു മാസത്തോളം ലോക്ക്‌ഡൗണ്‍ പ്രഖ്യാപിച്ച പ്രദേശത്തെ ജീവനക്കാര്‍ക്ക്‌ ടിപ്‌സ്‌ വലിയ സഹായമായെന്നും ബ്രന്‍ഡന്‍ പറഞ്ഞു.
  Published by:Naseeba TC
  First published: