Lock Down Marriage | കേരളത്തിലും അല്ല തമിഴ്നാട്ടിലും അല്ല: അന്തർസംസ്ഥാന പാതയിലൊരു മിന്നുകെട്ട്

Last Updated:

മറയൂർ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത്‌ ഇൻസ്പെക്ടർ അബ്ദുൾ മജീദിന്‍റെ നേതൃത്വത്തിൽ പൂർണ്ണമായും കോവിഡ് പ്രോട്ടോകൾ പാലിച്ചാണ് വിവാഹ ചടങ്ങ് നടന്നത്. സംസ്ഥാന പാതയിലായി ഒരുക്കിയ ചെറിയ പന്തലിൽ വച്ച് റോബിൻസൺ പ്രിയങ്കയക്ക് താലി ചാർത്തി.

മറയൂർ: കേരള-തമിഴ്നാട് അതിർത്തിയിൽ നടന്ന വേറിട്ടൊരു വിവാഹ ചടങ്ങ് കൗതുകമായി. ലോക്ക് ഡൗണിനെ തുടർന്നുള്ള നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലാണ് കേരള തമിഴ്നാട് അതിർത്തി പ്രദേശത്തിലെ ചിന്നാർ പാലത്തിന് സമീപത്തെ റോഡ് ഒരു വിവാഹത്തിന് വേദിയായത്. വളരെ കുറച്ച് ആളുകളുടെ സാന്നിധ്യത്തിൽ കോവിഡ് പ്രോട്ടോക്കോൾ കൃത്യമായി പാലിച്ചാണ് മൂന്നാർ സ്വദേശിനി പ്രിയങ്കയും (25) കോയമ്പത്തൂർ സ്വദേശി റോബിൻസണും (30) തമ്മിലുള്ള വിവാഹം ഇവിടെ നടന്നത്. ഞായറാഴ്ച രാവിലെ 8.30 നും 9 നും ഇടയ്ക്കായിരുന്നു മുഹൂർത്തം.
മൂന്നാർ സ്വദേശികളായ ശേഖർ-ശാന്ത ദമ്പതികളുടെ മകളാണ് പ്രിയങ്ക. കോയമ്പത്തൂർ ശരവണംപെട്ടി സ്വദേശികളായ മൂർത്തിയുടെയും ഭാഗ്യത്തായിയുടെയും മകനാണ് റോബിൻസൺ.
ഇക്കഴിഞ്ഞ മാർച്ച് 22ന് മൂന്നാർ വർക് ഷോപ്പ് റിക്രിയേഷൻ ഹാളിൽ വച്ചായിരുന്നും ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാൽ ലോക്ക് ഡൗണും സമ്പർക്കവിലക്കുമൊക്കെ വന്നതോടെ നിശ്ചയിച്ച ദിവസം വിവാഹം നടത്താനായില്ല.
advertisement
ലോക്ക് ഡൗണിൽ ഇളവുകൾ വന്നതോടെ ഇരുവീട്ടുകാരും വിവാഹം നടത്തുന്നതിനായി അനുമതി തേടി ബന്ധപ്പെട്ട അധികാരികളെ സമീപിച്ചു. ഒടുവിൽ ആരോഗ്യ-റവന്യൂ-പോലീസ് വകുപ്പുകളുടെ അനുവാദം ലഭിച്ചതോടെ ഇരു സംസ്ഥാനങ്ങളുടെയും അതിർത്തിയിൽ വച്ച് വിവാഹം നടത്തുവാൻ തീരുമാനിക്കുകയായിരുന്നു.
മറയൂർ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത്‌ ഇൻസ്പെക്ടർ അബ്ദുൾ മജീദിന്‍റെ നേതൃത്വത്തിൽ പൂർണ്ണമായും കോവിഡ് പ്രോട്ടോകൾ പാലിച്ചാണ് വിവാഹ ചടങ്ങ് നടന്നത്. സംസ്ഥാന പാതയിലായി ഒരുക്കിയ ചെറിയ പന്തലിൽ വച്ച് റോബിൻസൺ പ്രിയങ്കയക്ക് താലി ചാർത്തി.
advertisement
വരന്‍റെ വീട്ടിൽ നിന്നും 12 പേരും വധുവിന്‍റെ വീട്ടിൽ നിന്ന് 25 പേരുമാണ് ചടങ്ങിനെത്തിയത്. തമിഴ്നാട്ടിൽ നിന്നും വന്നവർക്ക് കേരളത്തിലേക്കോ, മൂന്നാറിൽ നിന്നും വന്നവർക്ക് തമിഴ്നാടിലേക്കോ പ്രവേശനം അനുവദിച്ചിരുന്നില്ല. ഇതേ തുടർന്ന് ഇവർ രണ്ട് അതിർത്തികളിലുമായി നിന്ന് വിവാഹത്തിന് സാക്ഷികളായി.
ചടങ്ങുകൾക്ക് ശേഷം വധു മാത്രം വരന്‍റെയും ബന്ധുക്കളുടെയും കൂടെ കേരള അതിർത്തിയിൽ നിന്നും തമിഴ്നാട് അതിർത്തിയിലേക്ക് പോയി. തമിഴ് സംസ്കാരം അനുസരിച്ച് വലിയ ആഘോഷങ്ങളോടെയാണ് വധുവിനെ വരന്‍റെ വീട്ടിലേക്ക് യാത്ര അയക്കുന്നത്. എന്നാൽ വിവാഹം കഴിഞ്ഞ മകൾ യാതൊരു ചടങ്ങുമില്ലാതെ അതിർത്തി കടന്നു പോകുന്ന സങ്കടം ഇപ്പുറത്തെ അതിർത്തിയിൽ നിന്ന് കാണേണ്ടി വന്നതിന്‍റെ വേദനയും പ്രിയങ്കയുടെ ബന്ധുക്കൾക്കുണ്ടായിരുന്നു.
advertisement

മലയാളം വാർത്തകൾ/ വാർത്ത/Buzz/
Lock Down Marriage | കേരളത്തിലും അല്ല തമിഴ്നാട്ടിലും അല്ല: അന്തർസംസ്ഥാന പാതയിലൊരു മിന്നുകെട്ട്
Next Article
advertisement
ലോകത്ത് ഏറ്റവും കൂടുതൽകാലം പ്രസവാവധി നൽകുന്ന 5 രാജ്യങ്ങൾ
ലോകത്ത് ഏറ്റവും കൂടുതൽകാലം പ്രസവാവധി നൽകുന്ന 5 രാജ്യങ്ങൾ
  • റൊമാനിയയിൽ 104 ആഴ്ച പ്രസവാവധി ലഭ്യമാക്കി, ലോകത്ത് ഏറ്റവും കൂടുതൽ പ്രസവാവധി നൽകുന്ന രാജ്യം.

  • ദക്ഷിണ കൊറിയയിൽ 91 ആഴ്ച പ്രസവാവധി ലഭ്യമാക്കി, ഏഷ്യയിലെ മികച്ച മാതാപിതൃ പിന്തുണയുള്ള രാജ്യങ്ങളിൽ ഒന്നായി.

  • പോളണ്ടിൽ 61 ആഴ്ച പ്രസവാവധി ലഭ്യമാക്കി, മാതാപിതാക്കൾക്ക് ഉത്തരവാദിത്തങ്ങൾ പങ്കിടാൻ അവസരം നൽകുന്നു.

View All
advertisement