കരളിനെ നശിപ്പിക്കുന്ന ഉൽപ്പന്നത്തിന് പ്രൊമോഷൻ; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കെതിരെ പ്രതിഷേധം
- Published by:ASHLI
- news18-malayalam
Last Updated:
നിരവധി ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്ന ഉല്‍പ്പന്നത്തെ പ്രോത്സാഹിപ്പിക്കുന്ന പോസ്റ്റിട്ട റൊണാള്‍ഡോയെ വിമര്‍ശിച്ച് ഹെപ്പറ്റോളജിസ്റ്റും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ ഡോ. സിറിയക് എബി ഫിലിപ്‌സ് രംഗത്തെത്തി
കരളിനെ നശിപ്പിക്കുന്ന ഹെര്‍ബാലൈഫ് ഉല്‍പ്പന്നത്തെ പ്രോത്സാഹിപ്പിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. പ്രഭാതഭക്ഷണമായി ഹെര്‍ബാലൈഫിന്റെ ഫോര്‍മുല വണ്‍ ഷേക്ക് കഴിക്കാമെന്നായിരുന്നു അദ്ദേഹം തന്റെ പോസ്റ്റില്‍ കുറിച്ചത്. ഉല്‍പ്പന്നത്തിന്റെ പരസ്യമാണെന്ന ടാഗ്‌ലൈന്‍ ഒന്നും കൂടാതെയാണ് പോസ്റ്റ് ഷെയര്‍ ചെയ്തത്. ഇതോടെയാണ് റൊണാള്‍ഡോയെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തിയത്.
'' ഒരു ദിവസം തുടങ്ങാനുള്ള ഏറ്റവും മികച്ച വഴി? അതെ പോഷകസമൃദ്ധമായ പ്രഭാതഭക്ഷണം. ഹെര്‍ബാലൈഫിന്റെ ഫോര്‍മുല വണ്‍ ഷേക്കില്‍ പ്രോട്ടീനും, ഫൈബറും,വിറ്റാമിനും, മിനറല്‍സും അടങ്ങിയിട്ടുണ്ട്,'' എന്നാണ് റൊണാള്‍ഡോയുടെ പോസ്റ്റില്‍ പറയുന്നത്. ഹെര്‍ബാലൈഫ് ഷേക്ക് ഉണ്ടാക്കുന്ന രണ്ട് ചിത്രങ്ങളും അദ്ദേഹം പോസ്റ്റിനോടൊപ്പം ഷെയര്‍ ചെയ്തിട്ടുണ്ട്.
പരസ്യമാണെന്ന മുന്നറിയിപ്പ് ഇല്ലാതെ പോസ്റ്റ് ഷെയര്‍ ചെയ്തുവെന്നാരോപിച്ചാണ് നിരവധി പേര്‍ റൊണാള്‍ഡോയ്‌ക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്. നിരവധി ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്ന ഉല്‍പ്പന്നത്തെ പ്രോത്സാഹിപ്പിക്കുന്ന പോസ്റ്റിട്ട റൊണാള്‍ഡോയെ വിമര്‍ശിച്ച് ഹെപ്പറ്റോളജിസ്റ്റും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ ഡോ. സിറിയക് എബി ഫിലിപ്‌സ് രംഗത്തെത്തി.
advertisement
ആരോഗ്യകരമായ ഒരുദിവസം ആരംഭിക്കുന്നതില്‍ പ്രഭാതഭക്ഷണത്തിന് വലിയ പങ്കുണ്ടെന്നത് ശരി തന്നെയാണ്. എന്നാല്‍ അതില്‍ ഹെര്‍ബാലൈഫ് ഉല്‍പ്പന്നങ്ങള്‍ക്ക് സ്ഥാനമില്ലെന്നാണ് സോഷ്യല്‍ മീഡിയയില്‍ 'ലിവര്‍ ഡോക്ടര്‍' എന്നറിയപ്പെടുന്ന സിറിയക് എബി ഫിലിപ്‌സ് പറയുന്നത്. റൊണാള്‍ഡോ ഒരിക്കലും ഹെര്‍ബാലൈഫ് ഉല്‍പ്പന്നങ്ങള്‍ പ്രഭാതഭക്ഷണമായി കഴിക്കാന്‍ സാധ്യതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റൊണാള്‍ഡോ ആരാധകരും വിഷയത്തില്‍ അതൃപ്തി രേഖപ്പെടുത്തി. ഹെര്‍ബാലൈഫ് ഒരു തട്ടിപ്പ് കമ്പനിയാണെന്നും ഇവരുടെ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കരുതെന്നും ചിലര്‍ കമന്റ് ചെയ്തു. ഈ ഉല്‍പ്പന്നങ്ങള്‍ കരളിന്റെ ആരോഗ്യം ഇല്ലാതാക്കുമെന്നും വിദഗ്ധര്‍ പറയുന്നു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
November 11, 2024 4:50 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
കരളിനെ നശിപ്പിക്കുന്ന ഉൽപ്പന്നത്തിന് പ്രൊമോഷൻ; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കെതിരെ പ്രതിഷേധം