advertisement

'ആന്റോ ആന്റണി വായ്പയായി എടുത്തത് 2 കോടി;തിരികെ നൽകിയത് 20 ലക്ഷം മാത്രം;തന്ത്രിയ്ക്ക് നിക്ഷേപമില്ല': ഫിനാൻസ് ഉടമ രാജു

Last Updated:

തന്ത്രിയുമായോ അദ്ദേഹത്തിന്റെ കുടുംബവുമായോ തനിക്ക് യാതൊരു പരിചയവുമില്ലെന്നും അവരുടെ ഒരു രൂപ പോലും തന്റെ സ്ഥാപനത്തിൽ നിക്ഷേപമായിട്ടില്ലെന്നും രാജു പറഞ്ഞു

News18
News18
2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ആന്റോ ആന്റണി എംപിക്ക് രണ്ട് കോടി രൂപ വായ്പയായി നൽകിയിരുന്നുവെന്നും എന്നാൽ ഇതിൽ 20 ലക്ഷം രൂപ മാത്രമാണ് തിരികെ ലഭിച്ചതെന്നും നെടുമ്പറമ്പിൽ ഫിനാൻസ് ഉടമ എൻ.എം.രാജു. തിരഞ്ഞെടുപ്പ് ഫണ്ട് ലഭിക്കാൻ ബുദ്ധിമുട്ടാണെന്ന് അറിയിച്ചതിനെത്തുടർന്ന് വിവിധ ഘട്ടങ്ങളിലായാണ് ഇത്രയും തുക നൽകിയത്. രണ്ട് മാസത്തിനുള്ളിൽ പണം തിരികെ നൽകാമെന്ന് ഉറപ്പുനൽകിയിരുന്നെങ്കിലും രണ്ട് തവണകളായി പത്ത് ലക്ഷം രൂപ വീതം ആകെ 20 ലക്ഷം രൂപ മാത്രമാണ് മടക്കി നൽകിയത്.
ആന്റോ ആന്റണിയുമായുള്ള വ്യക്തിപരമായ അടുപ്പം കാരണമാണ് രേഖകളൊന്നുമില്ലാതെ പണം കൈമാറിയതെന്നും ഏഴ് വർഷം മുൻപാണ് ഈ സംഭവം നടന്നതെന്നും രാജു വ്യക്തമാക്കി. സാമ്പത്തിക പ്രതിസന്ധി ഉണ്ടായപ്പോൾ പണം തിരികെ ലഭിക്കാനായി തന്റെ മകൾ ഉൾപ്പെടെയുള്ളവർ എംപിയുടെ വീട്ടിലെത്തിയിട്ടും ഫലമുണ്ടായില്ല. നിലവിൽ പലിശയും ബാക്കി തുകയും ലഭിക്കാനുണ്ടെങ്കിലും പോലീസിൽ പരാതി നൽകിയിട്ടില്ലെന്നും, പണം തിരികെ കിട്ടുക എന്ന ലക്ഷ്യത്തോടെയാണ് മാധ്യമങ്ങളെ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ശബരിമല സ്വർണ്ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് തന്ത്രി രണ്ടരക്കോടി രൂപ നെടുമ്പറമ്പിൽ ഫിനാൻസിൽ നിക്ഷേപിച്ചു എന്ന ആരോപണം രാജു നിഷേധിച്ചു. തന്ത്രിയുമായോ അദ്ദേഹത്തിന്റെ കുടുംബവുമായോ തനിക്ക് യാതൊരു പരിചയവുമില്ലെന്നും അവരുടെ ഒരു രൂപ പോലും തന്റെ സ്ഥാപനത്തിൽ നിക്ഷേപമായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കമ്പനി സാമ്പത്തിക പ്രതിസന്ധി നേരിടുന്നത് സത്യമാണെന്നും എന്നാൽ തങ്ങൾ തിരിച്ചുവരവിന് ശ്രമിക്കുമ്പോൾ സ്ഥാപനത്തെ തകർക്കാനായി ബോധപൂർവ്വം ഉന്നയിക്കുന്ന ആരോപണമാണിതെന്നും അദ്ദേഹം പറഞ്ഞു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) ഉൾപ്പെടെയുള്ള വിവിധ ഏജൻസികൾ തങ്ങളുടെ സാമ്പത്തിക ഇടപാടുകൾ ഇതിനകം തന്നെ പരിശോധിച്ചിട്ടുള്ളതാണെന്നും അന്വേഷണം സ്വാഭാവികമായ നടപടി മാത്രമാണെന്നും രാജു പ്രതികരിച്ചു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ആന്റോ ആന്റണി വായ്പയായി എടുത്തത് 2 കോടി;തിരികെ നൽകിയത് 20 ലക്ഷം മാത്രം;തന്ത്രിയ്ക്ക് നിക്ഷേപമില്ല': ഫിനാൻസ് ഉടമ രാജു
Next Article
advertisement
ശബരിമല സ്വർണക്കൊള്ള: എസ്ഐടി സാമ്പത്തിക ഇടപാടിനെക്കുറിച്ചൊന്നും ചോദിച്ചില്ലെന്ന് അടൂർ പ്രകാശ്
ശബരിമല സ്വർണക്കൊള്ള: എസ്ഐടി സാമ്പത്തിക ഇടപാടിനെക്കുറിച്ചൊന്നും ചോദിച്ചില്ലെന്ന് അടൂർ പ്രകാശ്
  • ശബരിമല സ്വർണക്കൊള്ള കേസിൽ എസ്ഐടി ചോദിച്ച കാര്യങ്ങൾക്കൊക്കെ അടൂർ പ്രകാശ് മറുപടി നൽകി

  • ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധം ഉൾപ്പെടെ അറിയാവുന്ന കാര്യങ്ങൾ എസ്ഐടിയോട് പറഞ്ഞു

  • സാമ്പത്തിക ഇടപാടുകളെക്കുറിച്ച് എസ്ഐടി ഒന്നും ചോദിച്ചില്ലെന്ന് അടൂർ പ്രകാശ് മാധ്യമങ്ങളോട് വ്യക്തമാക്കി

View All
advertisement