advertisement

ജന്മനാ സെറിബ്രൽ പാൾസിയുള്ള സംവിധായകൻ; രണ്ടാമത്തെ ചിത്രം സംവിധാനം ചെയ്യാനൊരുങ്ങി രാകേഷ് കൃഷ്ണൻ കുരമ്പാല

Last Updated:

പുതിയ ചിത്രത്തിന് 'നാ​ഗ' എന്ന പേരിട്ടു. കാടിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന ഒരു ത്രില്ലർ ​ഡ്രാമയാണ് 'നാ​​ഗ'

രാകേഷ് കൃഷ്ണൻ കുരമ്പാല
രാകേഷ് കൃഷ്ണൻ കുരമ്പാല
തന്റെ രണ്ടാമത്തെ ചിത്രവുമായി സംവിധായകൻ രാകേഷ് കൃഷ്ണൻ കുരമ്പാല എത്തുന്നു. ബ്ലൂം ഇന്റർനാഷ്ണലിന്റെ ബാനറിൽ വേണു ​ഗോപാലകൃഷ്ണൻ നിർമ്മിച്ച് രാ​കേഷ് രചനയും സംവിധാനം നിർവഹിക്കുന്ന പുതിയ ചിത്രത്തിന് 'നാ​ഗ' എന്ന പേരിട്ടു. കാടിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന ഒരു ത്രില്ലർ ​ഡ്രാമയാണ് 'നാ​​ഗ'. ചിത്രത്തിന്റെ പ്രധാന അഭിനേതാക്കളുടെ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടും.
പന്തളം കുരമ്പാല കാർത്തികയിൽ രാധാകൃഷ്ണ കുറുപ്പിന്റെയും മുൻ പന്തളം ഗ്രാമപ്പഞ്ചായത്തംഗം രമ ആർ.കുറുപ്പിന്റെയും മകനായ രാകേഷ് കൃഷ്ണനെ ജന്മനാ ബാധിച്ചതാണ് സെറിബ്രൽ പാൾസി. എന്നാൽ തന്റെ നിശ്ചയദാർഢ്യം കൊണ്ട് രോ​ഗത്തെ തോൽപ്പിച്ചാണ് രാകേഷ് ആദ്യ ചിത്രം ഒരുക്കിയത്. മലയാളത്തിലെ മുൻനിര അഭിനേതാക്കൾ നാ​ഗയിൽ വേഷമിടുന്നുണ്ട്. ആദ്യ ചിത്രത്തെ അപേക്ഷിച്ച് വലിയ കാൻവാസിലും ബജറ്റിലുമാണ് നാ​ഗ ചിത്രീകരിക്കുന്നത്.
ബ്ലൂം ഇന്റർനാഷ്ണലിന്റെ മൂന്നാമത്തെ ചിത്രമാണ് നാ​ഗ. അരുൺ ചന്ദ്രേശേഖരനാണ് എക്സികുട്ടീവ് പ്രൊഡൻസർ. ഛായാ​ഗ്രഹണം- വിപിൻ പി.വി., ബിബിൻ അശോകാണ് ചിത്രത്തിന്റെ സം​ഗീതം നിർവഹിക്കുന്നത്.
advertisement
എഡിറ്റർ- ബിൻജു ബാബു, ​ഗാനരചന- വിജയലക്ഷ്മി ബാലസുബ്രഹ്മണി, അസോസിയേറ്റ് ഡയറക്ടർ- ഷിബു ​ഗം​ഗാധരൻ, പ്രൊഡക്ഷൻ കൺട്രോളർ- എ.ഡി. ശ്രീകുമാർ, പ്രൊജക്ട് ഡിസൈനർ- സുജിത്ത്, പ്രൊഡക്ഷൻ മാനേജർ- ബിനു തോമ, പി.ആർ.ഒ.- സതീഷ് എരിയാളത്ത്.
Summary: Director Rakesh Krishnan Kurambala is coming with his second film. Produced by Venu Gopalakrishnan under the banner of Bloom International and written and directed by Rakesh, the new film is titled 'Naga'. 'Naga' is a thriller drama set in the backdrop of the forest. Rakesh Krishnan was born with cerebral palsy. Leading Malayalam actors are playing roles in Naga. Naga is being shot on a bigger canvas and budget than the first film
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
ജന്മനാ സെറിബ്രൽ പാൾസിയുള്ള സംവിധായകൻ; രണ്ടാമത്തെ ചിത്രം സംവിധാനം ചെയ്യാനൊരുങ്ങി രാകേഷ് കൃഷ്ണൻ കുരമ്പാല
Next Article
advertisement
ശബരിമല സ്വർണക്കൊള്ള: എസ്ഐടി സാമ്പത്തിക ഇടപാടിനെക്കുറിച്ചൊന്നും ചോദിച്ചില്ലെന്ന് അടൂർ പ്രകാശ്
ശബരിമല സ്വർണക്കൊള്ള: എസ്ഐടി സാമ്പത്തിക ഇടപാടിനെക്കുറിച്ചൊന്നും ചോദിച്ചില്ലെന്ന് അടൂർ പ്രകാശ്
  • ശബരിമല സ്വർണക്കൊള്ള കേസിൽ എസ്ഐടി ചോദിച്ച കാര്യങ്ങൾക്കൊക്കെ അടൂർ പ്രകാശ് മറുപടി നൽകി

  • ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധം ഉൾപ്പെടെ അറിയാവുന്ന കാര്യങ്ങൾ എസ്ഐടിയോട് പറഞ്ഞു

  • സാമ്പത്തിക ഇടപാടുകളെക്കുറിച്ച് എസ്ഐടി ഒന്നും ചോദിച്ചില്ലെന്ന് അടൂർ പ്രകാശ് മാധ്യമങ്ങളോട് വ്യക്തമാക്കി

View All
advertisement