നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ആയിരം കിലോ മീൻ, 250 കിലോ പലഹാരം, പത്ത് ആട്; വിവാഹിതയായ മകൾക്ക് പിതാവിന്റെ സമ്മാനം!

  ആയിരം കിലോ മീൻ, 250 കിലോ പലഹാരം, പത്ത് ആട്; വിവാഹിതയായ മകൾക്ക് പിതാവിന്റെ സമ്മാനം!

  വലിയ ലോറിയിൽ ആടും കോഴിയും മീനുമെല്ലാം എത്തിയപ്പോൾ മകളും വീട്ടുകാരും ആദ്യം അമ്പരന്നു

  Image: Twiitter

  Image: Twiitter

  • Share this:
   വിവാഹിതയായ മകൾക്ക് പിതാവ് നൽകിയ സമ്മാനങ്ങൾ കണ്ട് അന്തംവിട്ടിരിക്കുകയാണ് സോഷ്യൽമീഡിയ. ആന്ധ്രപ്രദേശിലെ ബിസിനസ്സുകാരനായ ബട്ടുല ബാലരാമ കൃഷ്ണയാണ് വൈറലായ പിതാവ്. തെലുങ്ക് ആചാരപ്രകാരമുള്ള ആഷാഡ മാസത്തിലെ ചടങ്ങിനായാണ് ബട്ടുല ബാലരാമ മകൾക്ക് സമ്മാനങ്ങൾ നൽകിയത്.

   1000 കിലോയുടെ മീൻ, 1000 കിലോ പച്ചക്കറി, 250 കിലോ ചെമ്മീൻ, 250 കിലോ പലഹാരങ്ങൾ, 250 കിലോ പലചരക്ക് സാധനങ്ങൾ, 250 കുപ്പി അച്ചാറുകൾ, 50 കോഴികൾ, പത്ത് ആട് എന്നിവയാണ് മകളുടെ വീട്ടിലേക്ക് ബാലരാമ എത്തിച്ചത്.

   ആന്ധ്രപ്രദേശിലെ പ്രമുഖ ബിസിനസുകാരനാണ് ബാലരാമ. പുതുച്ചേരിയിലെ യാനത്തുള്ള ബിസിനസ്സുകാരന്റെ മകൻ പവൻ കുമാറിനാണ് ബാലരാമ മകൾ പ്രത്യുഷയെ വിവാഹം ചെയ്തു നൽകിയത്. മകളുടേയും മരുമകന്റേയും ആദ്യ ആഷാഡമാണിത്. ഈ അവസരത്തിലാണ് കൂറ്റൻ ഉപഹാരം പിതാവ് നൽകിയത്.


   മകളോടോ വീട്ടുകാരോടോ സമ്മാനത്തെ കുറിച്ച് ബാലരാമ പറഞ്ഞിരുന്നില്ല. വലിയ ലോറിയിൽ ഇത്രയധികം സാധനങ്ങൾ യാനത്തുള്ള വീട്ടിലേക്ക് എത്തിയപ്പോൾ ആദ്യം അമ്പരന്നു പോയതായി ബാലരാമയുടെ മകളും ഭർത്താവും വീട്ടുകാരും പറയുന്നു.

   You may also like:ദമ്പതികൾ കരടിയെ ഭയന്ന് മരത്തിന് മുകളിൽ കഴിഞ്ഞത് പത്തു ദിവസം!

   തെലുങ്ക് ആചാരപ്രകാരം പുണ്യമാസമാണ് ആഷാഡം. ജൂൺ 22 മുതൽ ജുലൈ 22 വരെയാണ് ഈ വർഷത്തെ ആഷാഡം.

   24 വര്‍ഷം മുന്‍പ് മരിച്ചുവെന്ന് കരുതിയ വ്യക്തി തിരിച്ചെത്തി; വീട്ടില്‍ കയറ്റാതെ ബന്ധുക്കള്‍

   ഏകദേശം 24 വര്‍ഷം മുന്‍പ് ബന്ധുക്കള്‍ മരണപ്പെട്ടുവെന്ന് പ്രഖ്യാപിച്ച വ്യക്തി വീട്ടില്‍ തിരിച്ചെത്തി. ഉത്തരാഖണ്ഡിലെ അല്‍മോറ ജില്ലയിലെ റാണിഖേതിലാണ് സംഭവം അരങ്ങേറിയത്. 72 വയസ്സുകാരനായ മധോ സിംഗ് മെഹ്‌റ എന്നയാള്‍ തന്റെ 24ാമത്തെ വയസ്സില്‍ വീട്ടുകാരുമായി നിസ്സാര തര്‍ക്കത്തെ തുടര്‍ന്ന് നാടുവിടുകയായിരുന്നു. എന്നാല്‍ ശനിയാഴ്ച അദ്ദേഹം തിരിച്ചെത്തിയെങ്കിലും മത ചടങ്ങുകള്‍ നടത്താതെ വീട്ടില്‍ കയറാന്‍ അനുവദിക്കില്ല എന്നാണ് ബന്ധുക്കള്‍ പറയുന്നത്.

   ഹിന്ദുസ്ഥാന്‍ ടൈംസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് അനുസരിച്ച് മതപുരോഹിതന്‍ 'പേരിടല്‍ ചടങ്ങ്' നടത്തിയാല്‍ മാത്രമേ അദ്ദേഹത്തെ വീട്ടില്‍ കയറാന്‍ അനുവദിക്കൂ എന്നാണ് കുടുംബം പറയുന്നത്. മെഹ്‌റയെ കാണാതായതിനെ തുടര്‍ന്ന കുടുംബം പത്ത് വര്‍ഷത്തോളം കാത്തിരുന്നുവെന്ന് പറയുന്നു. എന്നാല്‍ കുടുംബ മതപുരോഹിതന്‍ അദ്ദേഹം മരണപ്പെട്ടുവെന്ന് പ്രഖ്യാപിക്കുകയായിരുന്നു. രണ്ട് പതിറ്റാണ്ട് മുന്‍പ് അദ്ദേഹത്തിന്റെ അന്ത്യകര്‍മ്മങ്ങള്‍ നടത്തുകയും ചെയ്തിരുന്നു.
   Published by:Naseeba TC
   First published:
   )}