PK Kunhalikutty | കിഫ്ബി വലിയ അഴിമതി; UDF അധികാരത്തിൽ എത്തിയാൽ കിഫ്ബി തുടരണോ എന്ന് ചർച്ച ചെയ്യും: പികെ കുഞ്ഞാലിക്കുട്ടി

Last Updated:

മലപ്പുറം പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ ലീഡർ പരിപാടിയിൽ ആണ് കുഞ്ഞാലിക്കുട്ടി ഇക്കാര്യങ്ങൾ പറഞ്ഞത്.

മലപ്പുറം: യു ഡി എഫ് അധികാരത്തിൽ എത്തിയാൽ കിഫ്ബി തുടരണോ എന്ന കാര്യത്തിൽ ചർച്ച ചെയ്യുമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. കിഫ്ബിയുടെ സുതാര്യത സംശയത്തിൽ ആണ്. വികസനത്തിന് തടസം നിൽക്കേണ്ട എന്നു കരുതിയാണ് തുടക്കത്തിൽ യു ഡി എഫ് എതിർക്കാതിരുന്നത്. ഓഡിറ്റ് ഇല്ലാതെ മുന്നോട്ടു പോകുന്നതിനെ നേരത്തെ പ്രതിപക്ഷം വിമർശിച്ചിരുന്നു.
ഓഡിറ്റ് പോലും ഇല്ലാത്ത ഫണ്ട് വിനിയോഗം അഴിമതിയാണ്. വിമർശിക്കുന്നവർക്ക് ഫണ്ടില്ല എന്ന് പറയാൻ ഇത് പാർട്ടി ഫണ്ടല്ല, പൊതു ഫണ്ടാണ്. പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ധനസമാഹരണത്തിന് സർക്കാർ കണ്ടെത്തിയ  വളഞ്ഞ മാർഗമാണ് കിഫ്ബി.
എന്ത് വളഞ്ഞ മാർഗവും ചെന്ന് അവസാനിക്കുന്നത് സ്വർണക്കടത്തുമായി ബന്ധപ്പെട്ടവരിൽ ആണ്. ഈ സാഹചര്യത്തിൽ യു ഡി എഫ് അധികാരത്തിൽ വന്നാൽ കിഫ്ബി ഇതേപടി തുടരണോ എന്ന് മുന്നണി ഗൗരവമായി ചർച്ച ചെയ്യും.
You may also like:എം.ബി രാജേഷിന് കോവിഡ് സ്ഥിരീകരിച്ചു; സമ്പർക്കം പുലർത്തിയവർ മുൻകരുതൽ എടുക്കണമെന്ന് അഭ്യർത്ഥന [NEWS]'ജാതിവിവേചനത്തിൽ മനംനൊന്ത് ഇസ്ലാം മതം സ്വീകരിക്കാൻ തീരുമാനിച്ചു' - ദളിത് ഓട്ടോഡ്രൈവർ ചിത്രലേഖ [NEWS] അമ്മയ്ക്ക് പ്രണയബന്ധം; കലിപൂണ്ട 21കാരൻ അമ്മയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി [NEWS]
മുഖ്യമന്ത്രിയുടെ ഓഫീസിന് പുറകേ ധനകാര്യമന്ത്രിയുടെ ഓഫീസിന്റെ സുതാര്യതയും നഷ്ടമായി. ചട്ടലംഘനം ഉണ്ടെന്ന് ധനകാര്യമന്ത്രി തന്നെ സമ്മതിച്ചത് പോലെയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനം ഭരിക്കുന്നത് പരാജയപ്പെട്ട സർക്കാർ ആണ്. സർക്കാർ ത്രിതല പഞ്ചായത്തുകൾക്കുള്ള ഫണ്ട് കുറച്ചു.
advertisement
കോവിഡ് കാലത്ത് എല്ലാ ചുമതലകളും നൽകിയിട്ടും ആവശ്യമായ പണം നൽകിയില്ല. ഇത് തദ്ദേശ സ്ഥാപനങ്ങളെ കടക്കെണിയിലാക്കി. തദ്ദേശസ്ഥാപനങ്ങൾക്ക് സാമ്പത്തികസഹായം നൽകുന്നതിൽ മുൻ യു ഡി എഫ് സർക്കാർ മാതൃക കാണിച്ചു എന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറം പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ ലീഡർ പരിപാടിയിൽ ആണ് കുഞ്ഞാലിക്കുട്ടി ഇക്കാര്യങ്ങൾ പറഞ്ഞത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
PK Kunhalikutty | കിഫ്ബി വലിയ അഴിമതി; UDF അധികാരത്തിൽ എത്തിയാൽ കിഫ്ബി തുടരണോ എന്ന് ചർച്ച ചെയ്യും: പികെ കുഞ്ഞാലിക്കുട്ടി
Next Article
advertisement
Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മുർമു
Droupadi Murmu | Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മു
  • രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിൽ അയ്യപ്പനെ കൺകുളിർക്കെ തൊഴുതു.

  • 52 വർഷത്തിനു ശേഷം ശബരിമലയിൽ ദർശനം നടത്തുന്ന രണ്ടാമത്തെ രാഷ്ട്രപതി ദ്രൗപതി മുർമു.

  • പമ്പ ഗണപതി ക്ഷേത്രത്തിൽ മേൽശാന്തിമാരായ വിഷ്ണു, ശങ്കരൻ നമ്പൂതിരികൾ കെട്ടു നിറച്ചു.

View All
advertisement