ധൈര്യമായി വണ്ടി വിട്ടോ! ഗതാഗതക്കുരുക്കും ഹോണടി ശല്യവുമില്ലാത്ത ഇന്ത്യയിലെ ഏക നഗരം ഏതെന്ന് അറിയുമോ?

Last Updated:

രാജ്യത്തെ ഈ നഗരത്തിൽ ഗതാഗതക്കുരുക്കോ, ഹോണടിയോ ഇല്ല. ഇതിന് ഇവിടത്തെ ജനങ്ങളുടെ പൗരബോധത്തോടും അച്ചടക്കത്തോടുമാണ് നന്ദി പറയേണ്ടത്

രാജ്യമെമ്പാടും അനുകരിക്കേണ്ട ഒരു മാതൃകയാണിത് (News18)
രാജ്യമെമ്പാടും അനുകരിക്കേണ്ട ഒരു മാതൃകയാണിത് (News18)
പല ഇന്ത്യൻ നഗരങ്ങളിലും ഒരു സ്വകാര്യ വാഹനത്തിൽ പുറത്തിറങ്ങുക എന്നതിനർത്ഥം ഗതാഗതക്കുരുക്കിലേക്കും ഹോണുകളുടെ നിരന്തരമായ മുഴക്കത്തിലേക്കുമുള്ള ഊഴിയിടലാണ്. എത്ര ശാന്തരായ മനുഷ്യരെ പോലും അലോസരപ്പെടുത്തുന്ന അനുഭവമായിരിക്കും അത്. എന്നാൽ ഈ പ്രശ്നങ്ങളൊന്നും ഇല്ലാത്ത ശാന്ത സുന്ദരമായ ഒരു ഇന്ത്യൻ നഗരമുണ്ട്. വടക്കുകിഴക്കൻ ഇന്ത്യയിലെ മിസോറാമിന്റെ തലസ്ഥാനമായ ഐസ്വാൾ ഒരുത്ഭുതമായി തോന്നുന്നത് ഈ പ്രത്യേകത കൊണ്ടാണ്. കുന്നിൻ മുകളിലുള്ള നഗരത്തിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നില്ല, അനാവശ്യമായി ഹോൺ മുഴക്കുന്ന സംസ്കാരവുമില്ല.
മെട്രോപൊളിറ്റൻ കേന്ദ്രങ്ങൾ മുതൽ ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ്, അസം പോലുള്ള ശാന്തമായ പ്രദേശങ്ങൾ വരെ ഗതാഗതക്കുരുക്കിൽ പൊരുതുമ്പോൾ, ഐസ്വാൾ തികച്ചും വ്യത്യസ്തമാണ്. അച്ചടക്കമുള്ള ഗതാഗത സംസ്കാരത്തിലൂടെയും പൊതുജന സഹകരണത്തിലൂടെയും ഇന്ത്യൻ നഗരങ്ങൾക്ക് എന്ത് നേടാനാകുമെന്ന് ഇത് കാണിക്കുന്നു.
ഐസ്വാളിൽ വാഹനമോടിക്കുന്നവർ ട്രാഫിക് സിഗ്നലുകളിൽ ഹോൺ മുഴക്കുന്നത് വളരെ അപൂർവമായി മാത്രമേ കാണാറുള്ളൂ. പകരം, അവർ ശാന്തമായി, ക്യൂവിൽ പോലും കാത്തിരിക്കുകയും, ഇന്ധനം ലാഭിക്കാനും ശബ്ദം കുറയ്ക്കാനും പലപ്പോഴും എഞ്ചിനുകൾ ഓഫ് ചെയ്യുകയും ചെയ്യുന്നു.
advertisement
ഐസ്വാളിനെ വ്യത്യസ്തമാക്കുന്നത് എന്താണ്?
ആക്രമണാത്മക പൊലീസിങ്ങോ കഠിനമായ ശിക്ഷകളോ കൊണ്ടല്ല ഈ നേട്ടമുണ്ടായത്. യഥാർത്ഥ രഹസ്യം മിസോ ജനതയുടെ ആഴത്തിൽ വേരൂന്നിയ മൂല്യങ്ങളിലാണ്. അച്ചടക്കം, പരസ്പര ബഹുമാനം, പൗര ഉത്തരവാദിത്തം എന്നിവയെല്ലാം എടുത്ത് പറയേണ്ടതാണ്. സുഗമമായ ഗതാഗതവും ശബ്ദമലിനീകരണം കുറഞ്ഞതുമായ ഒരു അന്തരീക്ഷം ഈ സാംസ്കാരിക സവിശേഷതകൾ വളർത്തിയെടുക്കുന്നു.
നിശബ്ദവും അച്ചടക്കവും ശാന്തതയും നിറഞ്ഞ തെരുവുകൾ കൊണ്ട് ഐസ്വാൾ മറ്റ് പ്രദേശങ്ങളിൽ നിന്ന് വരുന്ന ഇന്ത്യക്കാരെയും രാജ്യാന്തര സന്ദർശകരെയും അത്ഭുതപ്പെടുത്തുന്നു. മറ്റ് നഗര കേന്ദ്രങ്ങളുടെ ആരവങ്ങളിൽ നിന്ന് വ്യത്യസ്തമായി, മാലിന്യത്തിന്റെ ഒരു അംശം പോലും ഇല്ലാത്ത നഗരത്തിന്റെ ശ്രദ്ധേയമായ ശുചിത്വം‌ മനോഹാരിത വർധിപ്പിക്കുന്നു. ഒരുപക്ഷേ കനത്ത പിഴകളേക്കാളും കർശനമായി നിയമം നടപ്പാക്കുന്നതിനെക്കാളും കൂടുതൽ ഫലപ്രദമായി പൊതു അച്ചടക്കവും ശക്തമായ പൗര ധാർമ്മികതയും നഗര ക്രമം എങ്ങനെ നിലനിർത്തുമെന്ന് തെളിയിക്കുന്ന ഒരു മാതൃകയായി ഐസ്വാൾ നിലകൊള്ളുന്നു, രാജ്യമെമ്പാടും അനുകരിക്കേണ്ട ഒരു മാതൃകയാണിത്.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ധൈര്യമായി വണ്ടി വിട്ടോ! ഗതാഗതക്കുരുക്കും ഹോണടി ശല്യവുമില്ലാത്ത ഇന്ത്യയിലെ ഏക നഗരം ഏതെന്ന് അറിയുമോ?
Next Article
advertisement
ഷാർജയിൽ ജീവനൊടുക്കിയ അതുല്യയുടെ ഭർത്താവിന്റെ ഇടക്കാല ജാമ്യം റദ്ദാക്കി; അറസ്റ്റ് രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്
ഷാർജയിൽ ജീവനൊടുക്കിയ അതുല്യയുടെ ഭർത്താവിന്റെ ഇടക്കാല ജാമ്യം റദ്ദാക്കി; അറസ്റ്റ് രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്
  • സതീശന്റെ ഇടക്കാല ജാമ്യം റദ്ദാക്കി; ക്രൈംബ്രാഞ്ച് അറസ്റ്റ് രേഖപ്പെടുത്തി.

  • അതുല്യയുടെ മരണത്തിൽ സതീശനെതിരെ പ്രേരണ കുറ്റം നിലനിൽക്കുമെന്ന് കോടതി കണ്ടെത്തി.

  • സതീശിന്റെ മൊഴിയിൽ വൈരുധ്യമുണ്ടെന്ന് ക്രൈം ബ്രാഞ്ച് വാദിച്ചു.

View All
advertisement