സെൽഫ് ഡ്രൈവിങ് കാറിന്‍റെ വേഗത 140 കിലോമീറ്ററാക്കിയിട്ട് ഡ്രൈവർ ഉറങ്ങി; അമിതവേഗത്തിന് കനത്ത പിഴ
- Published by:Anuraj GR
- news18-malayalam
Last Updated:
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഡ്രൈവറില്ലാതെ കാർ ഓടുന്നതായാണ് കണ്ടത്. മണിക്കൂറിൽ 140 കിലോമീറ്ററിൽ കൂടുതൽ വേഗതിയിൽ പാഞ്ഞ കാറിന്‍റെ മുൻ സീറ്റുകൾ പൂർണ്ണമായും ഒഴിഞ്ഞ നിലയിലായിരുന്നു
സ്വയം ഡ്രൈവ് ചെയ്യുന്ന കാറിന്‍റെ വേഗത 140 കിലോമീറ്ററായി സെറ്റ് ചെയ്തിട്ടു ഡ്രൈവർ ഉറങ്ങി. ഗ്രാമീണ ഹൈവേയിലൂടെ അമിതവേഗത്തിൽ കാർ പാഞ്ഞതിന് പിന്നാലെ ഡ്രൈവർക്കെതിരെ കനത്ത പിഴ ചുമത്തി കേസെടുത്തു. ഇയാളുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാനും തീരുമാനമായി. കാനഡയിലെ ആൽബർട്ട പ്രവിശ്യയിലെ പൊനോക പട്ടണത്തിന് സമീപമാണ് സംഭവം നടന്നതെന്ന് പൊലീസ് ട്വീറ്റ് ചെയ്തു
“സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഡ്രൈവറില്ലാതെ കാർ ഓടുന്നതായാണ് കണ്ടത്. മണിക്കൂറിൽ 140 കിലോമീറ്ററിൽ കൂടുതൽ വേഗതിയിൽ പാഞ്ഞ കാറിന്‍റെ മുൻ സീറ്റുകൾ പൂർണ്ണമായും ഒഴിഞ്ഞ നിലയിലായിരുന്നു. വിശദമായി പരിശോധിച്ചപ്പോൾ കാറിലുണ്ടായിരുന്ന ഡ്രൈവറും മറ്റൊരു യാത്രക്കാരനും സീറ്റിൽ ചാരിക്കിടന്ന് ഉറങ്ങുകയാണെന്ന് വ്യക്തമായി.
സെൽഫ് ഡ്രൈവിങ് മോഡ് ഉപയോഗിക്കാവുന്ന ടെസ്‌ല ഇലക്ട്രിക് മോഡൽ കാറാണിതെന്ന് പൊലീസ് പറയുന്നു. കാറിലുണ്ടായിരുന്നയാൾക്ക് 20 വയസായിരുന്നു പ്രായം. ഇയാൾക്കെതിരെയാണ് കനത്ത പിഴ ചുമത്തിയത്. കൂടാതെ വിവിധ വകുപ്പുകൾ ചേർത്ത് കേസെടുക്കുകയും ചെയ്തു. ദേശീയപാതയുടെ ആ ഭാഗത്തെ വേഗത പരിധി മണിക്കൂറിൽ 110 കിലോമീറ്ററാണ് (68 മൈൽ). എന്നാൽ ഈ കാർ കടന്നുപോയത് 140 കിലോമീറ്ററിലധികം വേഗതയിലായിരുന്നു.
advertisement
ടെസ്‌ലയുടെ ഓട്ടോപൈലറ്റ് മോഡ് കാറുകൾ ഒരു പാതയ്ക്കുള്ളിൽ സ്വയമേവ സഞ്ചരിക്കാനും ത്വരിതപ്പെടുത്താനും ബ്രേക്ക് ചെയ്യാനും അനുവദിക്കുന്നതാണ്, പക്ഷേ ഇത്തരമൊരു ഡ്രൈവ് മോഡ് ഉണ്ടെങ്കിലും നിയന്ത്രിക്കാൻ ഡ്രൈവർ വേണമെന്നതാണ് കാനഡയിലെ മോട്ടോർ വാഹന നിയമം അനുശാസിക്കുന്നത്.
നിലവിലെ ഓട്ടോപൈലറ്റ് സവിശേഷതകൾക്ക് സജീവ ഡ്രൈവർ മേൽനോട്ടം ആവശ്യമാണെന്നും വാഹനത്തെ സ്വയം പ്രവർത്തിക്കാൻ അനുവദിക്കരുതെന്നും ടെസ്ല കമ്പനി വെബ്‌സൈറ്റിൽ മുന്നറിയിപ്പ് നൽകുന്നു.
You may also like:Covid 19 | സംസ്ഥാനത്ത് ഇന്ന് 4167 പേർക്ക് കോവിഡ്; 2744 പേർ രോഗമുക്തി നേടി [NEWS]നPayTM | 'നിങ്ങളുടെ പണം സുരക്ഷിതമായിരിക്കും'; പ്ലേ സ്റ്റോറിൽ ഉടൻ മടങ്ങിയെത്തുമെന്ന് പേടിഎം [NEWS] യുവതിക്ക് ഇരുചക്ര വാഹനം ഓടിക്കാനുള്ള ഡ്രൈവിങ് ലൈസൻസ് നിഷേധിച്ചു; പാക് അധികൃതരുടെ വിചിത്ര വാദം [NEWS]
എന്നാൽ സംഭവത്തെ അപലപിച്ച കനേഡിയൻ ടെസ്‌ല ഉടമകളുടെ ക്ലബ് പ്രസിഡന്റ് രംഗത്തെത്തി. "കാറുകളുടെ സുരക്ഷാ സംവിധാനങ്ങൾ എങ്ങനെ "ഹാക്ക്" ചെയ്യാമെന്നതിനുള്ള നിർദ്ദേശങ്ങൾ അടങ്ങിയ വീഡിയോകൾ ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 18, 2020 7:04 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
സെൽഫ് ഡ്രൈവിങ് കാറിന്‍റെ വേഗത 140 കിലോമീറ്ററാക്കിയിട്ട് ഡ്രൈവർ ഉറങ്ങി; അമിതവേഗത്തിന് കനത്ത പിഴ