Car Sales | ഓഗസ്റ്റിൽ ഏറ്റവുമധികം വിറ്റ കാറുകളിൽ ആദ്യ നാലു സ്ഥാനവും മാരുതി സുസുകിക്ക്

Last Updated:

മാരുതി 113033 യൂണിറ്റുകൾ വിറ്റപ്പോൾ ഹ്യൂണ്ടായ് 45809 യൂണിറ്റുകൾ വിറ്റു. മാരുതി 21 ശതമാനവും ഹ്യുണ്ടായ് 38 ശതമാനവും വളർച്ച കൈവരിച്ചു. തുടർച്ചയായ മൂന്നാം മാസം ടാറ്റ മോട്ടോഴ്സ് മൂന്നാം സ്ഥാനം നിലനിർത്തി

രാജ്യത്ത് ഓഗസ്റ്റ് മാസത്തിലെ കാർ വിൽപനയിൽ മാരുതി സുസുകി ഒന്നാം സ്ഥാനവും ഹ്യുണ്ടായ് രണ്ടാം സ്ഥാനവും നിലനിർത്തി. മാരുതി 113033 യൂണിറ്റുകൾ വിറ്റപ്പോൾ ഹ്യൂണ്ടായ് 45809 യൂണിറ്റുകൾ വിറ്റു. മാരുതി 21 ശതമാനവും ഹ്യുണ്ടായ് 38 ശതമാനവും വളർച്ച കൈവരിച്ചു. തുടർച്ചയായ മൂന്നാം മാസം ടാറ്റ മോട്ടോഴ്സ് മൂന്നാം സ്ഥാനം നിലനിർത്തി. 18583 യൂണിറ്റുകൾ വിറ്റഴിച്ച ടാറ്റ 154 ശതമാനം വളർച്ച കൈവരിച്ച് എതിരാളികളെയാകെ അമ്പരപ്പിച്ചു.
അതേസമയം മുൻകാലങ്ങളിൽ മൂന്നാം സ്ഥാനം കൈയാളിയിരുന്ന മഹീന്ദ്ര നാലാമതും ടയോട്ട എട്ടാമതുമായി. 13407 യൂണിറ്റ് കാറുകളാണ് മഹീന്ദ്ര വിറ്റത്. 5555 യൂണിറ്റാണ് ടയോട്ട വിറ്റത്. 10853 യൂണിറ്റ് വിൽപനയോടെ അഞ്ചാം സ്ഥാനത്ത് കിയയും 8060 യൂണിറ്റ് വിൽപനയോടെ ആറാമത് റെനോയും 7509 യൂണിറ്റ് വിൽപനയോടെ ഏഴാമത് ഹോണ്ടയുമാണ്. 4731 യൂണിറ്റ് വിറ്റഴിച്ച ഫോർഡ് ഒമ്പതാം സ്ഥാനത്തുമാണ്. 2851 യൂണിറ്റ് വിറ്റ എം.ജി പത്താമതും 1470 യൂണിറ്റ് വിറ്റ ഫോക്സ് വാഗൺ പതിനൊന്നാം സ്ഥാനത്തുമാണ്. സ്കോഡ, നിസാൻ തുടങ്ങിയ കമ്പനികളാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.
advertisement
ഓഗസ്റ്റിൽ ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിച്ച കാറുകളിൽ ആദ്യ നാല് മോഡലുകളും മാരുതി സുസുകിയുടേതാണ്. സ്വിഫ്റ്റ്(14869) ആണ് ഒന്നാം സ്ഥാനത്ത്. ആൾട്ടോ(14397), വാഗൺ ആർ(13770), ഡിസയർ(13629) തുടങ്ങിയ കാറുകളാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.
You may also like:പാകിസ്ഥാനിൽ മാധ്യമ പ്രവർത്തകയെ ഭർത്താവ് വെടിവെച്ചു കൊന്നു [NEWS]സംസ്ഥാനത്ത് വ്യാപക മഴ; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്​ [NEWS] 'ബിനോയ്‌ കോടിയേരിയുടെ DNA ടെസ്റ്റ് ഫലം ഒതുക്കിയതുപോലെ മയക്കുമരുന്ന് കേസും ഒതുക്കാൻ സാധ്യത': കെ.മുരളീധരന്‍ [NEWS]
ഹ്യൂണ്ടായ് ക്രെറ്റയാണ് അഞ്ചാം സ്ഥാനത്തുള്ളത്. 11758 യൂണിറ്റുകളാണ് ഓഗസ്റ്റിൽ ക്രെറ്റയുടേതായി വിറ്റഴിച്ചത്. ബെലാനോ 10742 യൂണിറ്റോടെ ആറാമതും കിയ സെൽറ്റോസ് 10655 യൂണിറ്റോടെ ഏഴാം സ്ഥാനത്തുമാണ്. എട്ടാമതുള്ള ഹ്യുണ്ടായ് ഗ്രാൻഡ് ഐ 10, 10190 യൂണിറ്റ് വിറ്റപ്പോൾ ഒമ്പതാമതുള്ള മാരുതി സുസുകി എർട്ടിഗ 9302 യൂണിറ്റുകൾ വിറ്റഴിച്ചു.
advertisement
മാരുതി എക്കോ(9115), ഹ്യുണ്ടായ് വെന്യൂ(8267), ഐ20 എലൈറ്റ്(7765), മാരുതി വിറ്റാര ബ്രെസ(6903) ടാറ്റ ടിയാഗോ(5743), മാരുതി സുസുകി സെലെറിയോ(5684), മഹീന്ദ്ര ബൊലീറോ(5487), മാരുതി എസ്പ്രെസോ(5312), ടാറ്റ നെക്സോൺ(5179), ടാറ്റ ആൾട്രോസ്(4951), റെനോ ട്രിബെർ(3906) എന്നീ കാറുകളാണ് വിൽപനയിൽ ആദ്യ 20 സ്ഥാനങ്ങളിലെത്തിയത്.
മലയാളം വാർത്തകൾ/ വാർത്ത/Auto/
Car Sales | ഓഗസ്റ്റിൽ ഏറ്റവുമധികം വിറ്റ കാറുകളിൽ ആദ്യ നാലു സ്ഥാനവും മാരുതി സുസുകിക്ക്
Next Article
advertisement
യുകെയിൽ ഇന്ത്യൻ വംശജയായ യുവതി ബലാത്സംഗത്തിനിരയായി; വംശീയ ആക്രമണമെന്ന് സംശയം; പ്രതിയുടെ സിസിടിവി ദൃശ്യം പുറത്ത്
യുകെയിൽ ഇന്ത്യൻ വംശജയായ യുവതി ബലാത്സംഗത്തിനിരയായി; വംശീയ ആക്രമണമെന്ന് സംശയം; പ്രതിയുടെ സിസിടിവി ദൃശ്യം പുറത്ത്
  • വെസ്റ്റ് മിഡ്‌ലാൻഡ്‌സിൽ 20 വയസ്സുള്ള ഇന്ത്യൻ വംശജയായ യുവതി വംശീയ വിദ്വേഷത്താൽ ബലാത്സംഗത്തിനിരയായി.

  • പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ട പോലീസ്, ഇയാളെ തിരിച്ചറിയാൻ പൊതുജനങ്ങളുടെ സഹായം അഭ്യർത്ഥിച്ചു.

  • പ്രതിക്ക് വെളുത്ത നിറവും 30 വയസിനടുത്ത് പ്രായവുമുള്ളതായി പോലീസ് നൽകിയ വിവരങ്ങളിൽ പറയുന്നു.

View All
advertisement