PayTM | 'നിങ്ങളുടെ പണം സുരക്ഷിതമായിരിക്കും'; പ്ലേ സ്റ്റോറിൽ ഉടൻ മടങ്ങിയെത്തുമെന്ന് പേടിഎം

Last Updated:

വാതുവെപ്പിന് കളമൊരുക്കുന്ന ഓണ്‍ലൈന്‍ ഗെയിമുകള്‍ ഉപയോഗിക്കാൻ പേടിഎം ആപ്പ് ഉപയോക്താക്കളെ അനുവദിച്ചതാണ് അവരെ പ്ലേസ്റ്റോറിൽനിന്ന് ഒഴിവാക്കാൻ കാരണമെന്ന് അറിയുന്നു

ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്ന് നീക്കം ചെയ്യപ്പെട്ടതിന് പിന്നാലെ വിശദീകരണവുമായി പേടിഎം. പുതിയ ചില അപ്ഡേറ്റുകൾക്കായി താൽക്കാലികമായി ഒഴിവാക്കപ്പെട്ടെങ്കിലും ഉടൻ തന്നെ പ്ലേ സ്റ്റോറിലേക്ക് മടങ്ങിയെത്തുമെന്ന് ട്വിറ്ററിലൂടെ പേടിഎം അറിയിച്ചു. "നിങ്ങളുടെ പണം പൂർണ്ണമായും സുരക്ഷിതമാണ്, മാത്രമല്ല നിങ്ങളുടെ പേടിഎം ആപ്പ് സാധാരണപോലെ തുടർന്നും ആസ്വദിക്കാം.
വാതുവെപ്പ് പ്രോൽസാഹിപ്പിക്കുന്നുവെന്നും ഇത് നയപരമായ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് പ്ലേസ്റ്റോറിൽനിന്ന് മുന്‍നിര്‍ത്തിയാണ് ആപ്പ് നീക്കിയതെന്നാണ് സൂചന. ഇതിനെക്കുറിച്ചു ഔദ്യോഗിക പ്രസ്‌താവന പുറത്തുവന്നിട്ടില്ല. ചൂതാട്ടത്തിനെതിരായ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഗൂഗിള്‍ ഇന്ന് പുറത്തിറക്കിയിരുന്നു.
advertisement
വാതുവെപ്പിന് കളമൊരുക്കുന്ന ഓണ്‍ലൈന്‍ ഗെയിമുകള്‍ ഉപയോഗിക്കാൻ പേടിഎം ആപ്പ് ഉപയോക്താക്കളെ അനുവദിച്ചതാണ് അവരെ പ്ലേസ്റ്റോറിൽനിന്ന് ഒഴിവാക്കാൻ കാരണമെന്ന് അറിയുന്നു. എന്നാല്‍ പേടിഎം ഫോര്‍ ബിസിനസ്, പേടിഎം മാള്‍, പേടിഎം മണി തുടങ്ങിയ ആപ്പുകള്‍ ഇപ്പോഴും പ്ലേസ്റ്റോറിൽ ലഭ്യമാണ്. ഇതാദ്യമായാണ് പേടിഎം പ്രധാന ആപ്പ് പ്ലേ സ്റ്റോറില്‍ നിന്നും ഒഴിവാക്കപ്പെടുന്നത്.
You may also like:കേന്ദ്രസർക്കാരിന്‍റെ നൂറിലധികം കമ്പ്യൂട്ടറുകളിൽ മാൽവെയർ ആക്രമണം; മെയിലുകൾ വന്നത് ബെംഗളൂരുവിലെ ഐടി കമ്പനിയിൽ നിന്ന് [NEWS]നഴ്സിംഗ് വിദ്യാർഥിനിയുടെ ആത്മഹത്യ: ഒരുവർഷം മുമ്പ് തന്നെ ബന്ധം അവസാനിപ്പിച്ചുവെന്ന് ആരോപണവിധേയനായ യുവാവ് [NEWS] ഏകവരുമാനമാർഗമായ പശുവിനെ കൊന്നുതിന്ന പുലിയെ ഒന്നരവർഷംകാത്തിരുന്നു വകവരുത്തി; 'പുലിമുരുകൻ' പിടിയിൽ [NEWS]
ഓൺലൈനായുള്ള ചൂതാട്ട ഗെയിമുകളും കായികമത്സരങ്ങൾക്കുള്ള വാതുവെപ്പുകളും അനുവദിക്കുന്ന ആപ്പുകളെ പേടിഎം പിന്തുണച്ചതായി പറയപ്പെടുന്നു. ഇതു പ്ലേസ്റ്റോർ നയത്തിന് എതിരാണെന്ന് ഗൂഗിൾ വ്യക്തമാക്കുന്നു. ഉപയോക്താക്കളെ പണമോ മറ്റു സമ്മാനങ്ങളോ ചൂതാട്ടത്തിലൂടെ നേടാന്‍ സഹായിക്കുന്ന മറ്റൊരു വെബ്‌സൈറ്റിലേക്ക് നയിക്കുന്നത് കരാർ ലംഘനമാണ്. അപ്ലിക്കേഷന്‍ പോളിസി നയം ആവര്‍ത്തിച്ചു ലംഘിക്കുകയാണെങ്കില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ഗൂഗിള്‍ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Tech/
PayTM | 'നിങ്ങളുടെ പണം സുരക്ഷിതമായിരിക്കും'; പ്ലേ സ്റ്റോറിൽ ഉടൻ മടങ്ങിയെത്തുമെന്ന് പേടിഎം
Next Article
advertisement
കണ്ണൂരില്‍ പെരുമ്പാമ്പിനെ കൊന്ന് ഫ്രൈയാക്കി കഴിച്ച യുവാക്കൾ അറസ്റ്റിൽ
കണ്ണൂരില്‍ പെരുമ്പാമ്പിനെ കൊന്ന് ഫ്രൈയാക്കി കഴിച്ച യുവാക്കൾ അറസ്റ്റിൽ
  • കണ്ണൂരിൽ പെരുമ്പാമ്പിനെ കൊന്ന് ഫ്രൈയാക്കി കഴിച്ച യുവാക്കൾ വനം വകുപ്പിന്റെ പിടിയിലായി.

  • വന്യജീവി സംരക്ഷണ നിയമം ഷെഡ്യൂൾ ഒന്നിൽപ്പെട്ട പെരുമ്പാമ്പിനെയാണ് ഇവർ കൊന്ന് ഭക്ഷിച്ചത്.

  • തളിപ്പറമ്പ് വനംവകുപ്പ് റേഞ്ച് ഓഫിസർ പി വി സനൂപ് കൃഷ്ണന്റെ നേതൃത്വത്തിൽ അറസ്റ്റ് നടന്നു.

View All
advertisement