മദ്യലഹരിയിൽ സുഹൃത്തുക്കളെ വെല്ലുവിളിച്ച് വാഷിംഗ് മെഷീനുള്ളിൽ കയറിയ യുവതി ഡ്രയറിൽ കുടുങ്ങിപ്പോയി. ഒടുവിൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥരെത്തിയാണ് യുവതിയെ രക്ഷപ്പെടുത്തിയത്. ബ്രിട്ടീഷ് സ്വദേശിയായ റോസിയാണ് വാഷിംഗ് മെഷീനിൽ മണിക്കൂറുകളോളം കുടുങ്ങിപ്പോയത്. സംഭവത്തിന്റെ വീഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
റോസിയും സുഹൃത്തുക്കളും മദ്യപിച്ചു കൊണ്ടിരിക്കെയാണ് വാഷിംഗ് മെഷീനിൽ കയറണമെന്ന ഐഡിയ മനസിൽ തോന്നിയത്. സുഹൃത്തുക്കളെ വെല്ലുവിളിച്ചാണ് റോസി വാഷിംഗ് മെഷീനിൽ കയറിയത്. എന്നാൽ പുറത്തിറങ്ങുന്നതിനിടെ ഡ്രയറിൽ കുടുങ്ങിപ്പോകുകയായിരുന്നു. സുഹൃത്തുക്കൾ റോസിയെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതേത്തുടർന്ന് ഫയർ ഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു.
— TheTabTikToks (@TikTab) October 2, 2020
റോസിയുടെ കാലുകളും ഇടുപ്പിന്റെ ഭാഗവും വാഷിംഗ് മെഷീനിൽ കുടുങ്ങിപ്പോകുകയായിരുന്നു. ഇതോടെ കളി കാര്യമായി. ഭയന്ന് നിലവിളിക്കാൻ തുടങ്ങിയതോടെ സഹായവുമായി സുഹൃത്തുക്കളും എത്തി. എന്നാൽ രക്ഷിക്കാൻ സാധിച്ചില്ല.
മൂന്ന് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ ചേർന്നാണ് റോസിയെ വാഷിംഗ് മെഷീനിൽ നിന്നും സാഹസികമായി പുറത്തെടുത്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Viral video