100 വീഡിയോകൾ എഡിറ്റ് ചെയ്യുന്നതിന് ഫീസ് 18,000 രൂപ മാത്രം; അല്‍പം കൂടി മര്യാദ കാണിക്കാമെന്ന് വീഡിയോ എഡിറ്റര്‍

Last Updated:

കലാപരമായ ജോലികള്‍ക്ക് തുച്ഛമായ വേതനം നല്‍കുന്നത് ആശങ്ക ഉയര്‍ത്തുന്ന വിഷയമാണ്

News18
News18
കലാപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് തുച്ഛമായ വേതനം നല്‍കുന്നത് ആശങ്ക ഉയര്‍ത്തുന്ന വിഷയമാണ്. ഈ വിഷയം സംബന്ധിച്ച് ഒരു വീഡിയോ എഡിറ്റർ പങ്കുവെച്ച പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ ചര്‍ച്ചാ വിഷയമാണ്. തന്നോട് നൂറോളം ചെറിയ വീഡിയോകള്‍ എഡിറ്റ് ചെയ്യാൻ ആവശ്യപ്പെട്ടുവെന്നും എന്നാല്‍ മുഴുവന്‍ പ്രോജക്ടിനുമായി ക്ലയന്റ്18,000 രൂപമാത്രമാണ് വാഗ്ദാനം ചെയ്തതെന്നും അയാള്‍ പറഞ്ഞു. 25,000 രൂപയെങ്കിലും തരണമെന്ന് ക്ലയന്റിനോട് താന്‍ ആവശ്യപ്പെട്ടുവെന്നും എന്നാല്‍ ബജറ്റ് കുറവാണെന്നും അത്രയും നല്‍കാതെ 20000 രൂപ മാത്രമാണ് തന്നതെന്നും അദ്ദേഹം പറഞ്ഞു. വീഡിയോകള്‍ കട്ട് ചെയ്യുക എന്നതിനേക്കാള്‍ ഉപരിയായി അതിന് നൈപുണ്യവും സമയവും ക്രിയാത്മകമായ കഴിവുകളും ആവശ്യമാണെന്ന് വീഡിയോ എഡിറ്റര്‍ വ്യക്തമാക്കി. സാമൂഹിക മാധ്യമമായ ലിങ്ക്ഡ്ഇന്നിലാണ് എഡിറ്റര്‍ തന്റെ അനുഭവം പങ്കുവെച്ചത്.
''വീഡിയോ എഡിറ്റിംഗിനായി വളരെ തുച്ഛമായ തുക നല്‍കുന്നത് നിര്‍ത്തുക. വീഡിയോ എഡിറ്റിംഗ് എന്നാല്‍ വീഡിയോയുടെ ദൈര്‍ഘ്യം കുറയ്ക്കുക എന്നത് മാത്രമല്ല, മറിച്ച് അതില്‍ ഒരു കഥ പറയലും വികാരങ്ങള്‍ പങ്കുവയ്ക്കലും സമയം നല്‍കലും ശബ്ദം ശബ്ദമിശ്രണവുമെല്ലാം ചേര്‍ന്നതാണ്. ഇതൊരു കഴിവാണ്. എന്നാല്‍, ആളുകള്‍ ഇതെല്ലാം വളരെ കുറഞ്ഞ പൈസയ്ക്കാണ് പ്രതീക്ഷിക്കുന്നത്. ആളുകളുടെ ഈ മാനസികാവസ്ഥ ഈ വ്യവസായത്തെ ദോഷകരമായി ബാധിക്കുന്നുണ്ട്. കഴിവുള്ള എഡിറ്റര്‍മാര്‍ തളര്‍ന്നുപോകുന്നു. തങ്ങള്‍ വിലമതിക്കപ്പെടുന്നില്ലന്ന് കരുതുന്നു. വൈകാതെ ഈ മേഖലയെ പൂര്‍ണമായും കൈവിടുന്നു. നിങ്ങള്‍ക്ക് ഗുണനിലവാരമുള്ള വീഡിയോകള്‍ ആവശ്യമാണെങ്കില്‍ അതിന് പണം നല്‍കാന്‍ തയ്യാറാകുക. കലാപരമായ കാര്യങ്ങളെ ബഹുമാനിക്കുക,'' എഡിറ്റര്‍ പോസ്റ്റില്‍ പങ്കുവെച്ചു.
advertisement
''തങ്ങള്‍ എഡിറ്റര്‍മാര്‍ക്ക് തൊഴില്‍ നല്‍കിക്കൊണ്ട് സഹായിക്കുകയാണെന്നാണ് ആളുകള്‍ കരുതുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അവരുടെ അടുത്ത് അടുത്ത ക്ലയിന്റിനെ പോലും നല്‍കുന്നത് ഈ എഡിറ്റര്‍മാരാണ്,'' ഒരു ഉപയോക്താവ് കമന്റ് ചെയ്തു.
''കലാപരമായ പ്രവര്‍ത്തനങ്ങള്‍ വിലമതിക്കപ്പെടണമെന്ന് ഞാന്‍ സമ്മതിക്കുന്നു. എന്നാല്‍ എല്ലാ പ്രോജക്ടുകള്‍ക്കും ഉയര്‍ന്ന ബജറ്റ് ഇല്ല എന്ന യാഥാര്‍ത്ഥ്യത്തെ ഈ പോസ്റ്റ് അവഗണിക്കുന്നു. കുറഞ്ഞ ശമ്പളം നല്‍കുന്ന എല്ലാവരും എഡിറ്റര്‍മാരെ ചൂഷണം ചെയ്യാന്‍ ആഗ്രഹിക്കുന്നവരല്ല. പലരും സ്റ്റാര്‍ട്ടപ്പുകളോ മറ്റോ ആരംഭിക്കാന്‍ ശ്രമിക്കുന്ന വ്യക്തികളാണ്. ഇത്തരത്തില്‍ കണ്ണുമടച്ചുള്ള പ്രസ്താവനകള്‍ വിപണിയിലെ നീക്കങ്ങളെ അവഗണിക്കുന്നു,'' മറ്റൊരു ഉപയോക്താവ് അഭിപ്രായപ്പെട്ടു.
advertisement
''ഫ്രീലാന്‍സര്‍മാര്‍ അന്താരാഷ്ട്ര ക്ലയന്റുകളെ ഇഷ്ടപ്പെടുന്നതിന്റെ ഒരേയൊരു കാരണം ഇതാണ്,'' മറ്റൊരാള്‍ പറഞ്ഞു. ''സഹോദരാ, ഒരു ചെറിയ വീഡിയോയ്ക്ക് 1000 രൂപ എന്നത് ഈ മേഖലയില്‍ വളരെ സാധാരണമായ ഒരു നിരക്കാണ്. ഇത് 100 എണ്ണമുണ്ടെങ്കിലും നിങ്ങള്‍ കുറഞ്ഞത് 60000 മുതല്‍ 70000 രൂപ വരെ ചോദിക്കണം. 25,000 രൂപ എന്നത് വളരെ ചെറിയ തുകയാണ്,'' ഒരാൾ പറഞ്ഞു.
വീഡിയോ എഡിറ്റിംഗിന്റെ ചെലവ് ജോലിയുടെ സങ്കീര്‍ണതയെ ആശ്രയിച്ചിരിക്കുമെന്ന് മറ്റൊരു എഡിറ്റർ വിശദീകരിച്ചു. ലളിതമായ എഡിറ്റിംഗ്, പശ്ചാത്തല സംഗീതം, അടിക്കുറിപ്പുകള്‍ എന്നിവയുള്‍പ്പെടെയുള്ള അടിസ്ഥാന എഡിറ്റിംഗിന് സാധാരണയായി ഒരു വീഡിയോയ്ക്ക് 500 രൂപ മുതല്‍ 800 രൂപ വരെയാണ് വില. വീഡിയോയ്ക്ക് അനുയോജ്യമായ സംക്രമണങ്ങള്‍, സിങ്ക് ചെയ്ത ഓഡിയോ, ഓണ്‍ സ്‌ക്രീന്‍ ടെക്‌സ്റ്റ് ചേര്‍ക്കല്‍ എന്നിവയെല്ലാം ആവശ്യമാണെങ്കില്‍ ചെലവ് 800 രൂപ മുതല്‍ 1500 രൂപ വരെ ഉയരും. എന്നാല്‍, മോഷന്‍ ഗ്രാഫിക്‌സ്, വിഷ്വല്‍ ഇഫക്ടുകള്‍, ബ്രാന്‍ഡിംഗ്, സ്റ്റോക്ക് ഫൂട്ടേജ് എന്നിവ ഉള്‍പ്പെടുന്ന വിപുലമായ എഡിറ്റിംഗ് ആണെങ്കില്‍ ഒരു വീഡിയോയ്ക്ക് 1500 രൂപ മുതല്‍ 3000 രൂപ വരെ നല്‍കേണ്ടതുണ്ട്, എഡിറ്റര്‍ വ്യക്തമാക്കി.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
100 വീഡിയോകൾ എഡിറ്റ് ചെയ്യുന്നതിന് ഫീസ് 18,000 രൂപ മാത്രം; അല്‍പം കൂടി മര്യാദ കാണിക്കാമെന്ന് വീഡിയോ എഡിറ്റര്‍
Next Article
advertisement
എസ്എസ്എൽസി പരീക്ഷാ മാര്‍ച്ച് 5 മുതൽ 30 വരെ; ഹയർസെക്കൻഡറി പരീക്ഷാ തീയതിയും പ്രഖ്യാപിച്ചു
എസ്എസ്എൽസി പരീക്ഷാ മാര്‍ച്ച് 5 മുതൽ 30 വരെ; ഹയർസെക്കൻഡറി പരീക്ഷാ തീയതിയും പ്രഖ്യാപിച്ചു
  • എസ്എസ്എൽസി പരീക്ഷ 2026 മാർച്ച് 5 മുതൽ 30 വരെ നടക്കും

  • പ്ലസ്ടു പരീക്ഷ 2026 മാർച്ച് 6 മുതൽ 28 വരെ ഉച്ചക്ക് 1.30ന്

  • പ്ലസ് വൺ പരീക്ഷ 2026 മാർച്ച് 5 മുതൽ 27 വരെ രാവിലെ 9.30ന്

View All
advertisement