• HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral Vdeo| തിരക്കേറിയ ഹൈവേയിൽ പറന്നിറങ്ങി വിമാനം; വൻ ദുരന്തം ഒഴിവായത് തലനാരിയഴ്ക്ക്

Viral Vdeo| തിരക്കേറിയ ഹൈവേയിൽ പറന്നിറങ്ങി വിമാനം; വൻ ദുരന്തം ഒഴിവായത് തലനാരിയഴ്ക്ക്

എഞ്ചിന്‍ തകരാണ്‌ കാരണമെന്നാണ്‌ പ്രാഥമിക വിലയിരുത്തല്‍.

Image:AP

Image:AP

  • Share this:
    സിംഗിള്‍ എഞ്ചിന്‍ ബെല്ലാങ്ക വൈക്കിങ്‌ വിമാനവുമായി സന്ധ്യക്ക്‌ പുറത്തിറങ്ങുമ്പോള്‍ തിരക്കേറിയ ഹൈവേയില്‍ ലാന്‍ഡ്‌ ചെയ്യേണ്ടിവ വരുമെന്ന്‌ ക്രൈഗ്‌ ഗിഫോര്‍ഡ്‌ മനസില്‍ ആലോചിച്ചിട്ടു പോലുമുണ്ടായിരുന്നില്ല. അമേരിക്കയിലെ മിന്നസോട്ടയിലെ തിരക്കേറിയ 35 ഡബ്ല്യു ഫ്രീവേയിലാണ്‌ ബുധനാഴ്‌ച്ച രാത്രി 9.30ഓടെ വിമാനം ലാന്‍ഡ്‌ ചെയ്‌തത്‌.

    റോഡില്‍ തെന്നിമാറിയ വിമാനത്തില്‍ നിന്ന്‌ തൊട്ടടുത്തുണ്ടായിരുന്ന കാറുകള്‍ അത്ഭുകരമായാണ്‌ രക്ഷപ്പെട്ടത്‌. പരിചയ സമ്പന്നനായ പൈലറ്റായ ക്രൈഗ്‌ അന്താരാഷ്ട്ര മല്‍സരങ്ങളില്‍ സമ്മാനം നേടിയ വ്യക്തിയാണ്‌.


    എമര്‍ജന്‍സി ലാന്‍ഡിങ്ങിന്റെ കാരണം കണ്ടെത്താന്‍ അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. എഞ്ചിന്‍ തകരാണ്‌ കാരണമെന്നാണ്‌ പ്രാഥമിക വിലയിരുത്തല്‍. വിമാനം പറത്തുന്നതിലുള്ള ക്രൈഗിന്റെ കഴിവാണ്‌ വന്‍ദുരന്തം ഒഴിവാക്കിയത്‌.

    രക്ഷപ്പെടലിനെ വിശേഷിപ്പിക്കാന്‍ ഭാഗ്യമെന്ന വാക്കു പോരായെന്നു വിമാനത്തിനടുത്തുണ്ടായ കാര്‍ ഡ്രൈവ്‌ ചെയ്‌തിരുന്ന ബ്രിട്ട്‌നി പറഞ്ഞു.
    Published by:Naseeba TC
    First published: