advertisement

മാലിദ്വീപ് യാത്ര ക്യാൻസൽ ചെയ്യുന്നവർക്ക് സൗജന്യ ഭക്ഷണം; വ്യത്യസ്ത ഓഫറുമായി റെസ്റ്റോറന്റ്

Last Updated:

മാലിദ്വീപിലേക്കുള്ള യാത്രകൾ റദ്ദ് ചെയ്യുന്നവർക്കോ അല്ലെങ്കിൽ ലക്ഷദ്വീപിലേക്ക് യാത്രകൾ ബുക്ക്‌ ചെയ്യുന്നവർക്കോ ആണ് ഓഫർ വഴി ഒരു പ്ലേറ്റ് 'ചോലെ ബട്ടൂര' സൗജന്യമായി ലഭിക്കുക.

ഇന്ത്യ - മാലിദ്വീപ് വിഷയം പുകയുന്നതിനിടെ മാലിദ്വീപിലേക്കുള്ള യാത്രകൾ റദ്ദ് ചെയ്യുന്നവർക്ക് സൗജന്യ ഭക്ഷണം വാഗ്ദാനം ചെയ്ത് ഉത്തർപ്രദേശിലെ മിസ്റ്റർ ഭട്ടൂര റെസ്റ്റോറന്റ് (Mr.Bhatura). മാലിദ്വീപ് ബഹിഷ്കരണ ആഹ്വാനത്തിനെ പിന്തുണക്കാനാണ് ഈ നീക്കമെന്നതാണ് വിവരം. മാലിദ്വീപിലേക്കുള്ള യാത്രകൾ റദ്ദ് ചെയ്യുന്നവർക്കോ അല്ലെങ്കിൽ ലക്ഷദ്വീപിലേക്ക് യാത്രകൾ ബുക്ക്‌ ചെയ്യുന്നവർക്കോ ആണ് ഓഫർ വഴി ഒരു പ്ലേറ്റ് 'ചോലെ ബട്ടൂര' (Chole Bhatura) സൗജന്യമായി ലഭിക്കുക.
ലക്ഷദ്വീപിലേക്കുള്ള ടൂറിസത്തെ പിന്തുണക്കുന്നതിനാണ് ഈ സ്കീം തങ്ങൾ അവതരിപ്പിച്ചതെന്നും, ഇപ്പോൾ തന്നെ 10 പേരോളം ഈ ഓഫർ നേടുകയും അതിൽ തങ്ങളെ പ്രശംസിക്കുകയും ചെയ്തതായി റെസ്റ്റോറന്റ് ഉടമ വിജയ് മിശ്ര പറഞ്ഞു. സ്കീം ജനുവരി അവസാനം വരെ നീട്ടാൻ പദ്ധതിയിടുന്നതായും മിശ്ര വ്യക്തമാക്കി. ഇതിലൂടെ താൻ തന്റെ ബിസ്സിനസ് വളർത്തുന്നതിനെക്കാളും രാജ്യത്തെയും ടൂറിസം മേഖലയെ പിന്തുണക്കുകയാണെന്നും വിജയ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾ മാലിദ്വീപിലെ മന്ത്രിമാർ ഉന്നയിച്ചതാണ് തന്നെ ഇത്തരം ഒരു നടപടിയിലേക്ക് നയിച്ചതെന്നും അദ്ദേഹം പറഞ്ഞു.
advertisement
ചൈന അനുകൂല നേതാവെന്ന് അറിയപ്പെടുന്ന മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ്‌ മിസു കഴിഞ്ഞ വർഷം നവംബറിലാണ് അധികാരത്തിലേറിയത്. ഇന്ത്യൻ സൈന്യത്തെ രാജ്യത്ത് നിന്നും പിൻവലിക്കുമെന്ന തന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കുമെന്ന തീരുമാനത്തിൽ മിസു ഉറച്ച് നിന്നത്തോടെയെണ് ഇന്ത്യ - മാലിദ്വീപ് ബന്ധം വഷളായിത്തുടങ്ങിയത്. മാലിദ്വീപിലെ മുൻ സർക്കാരിന്റെ കാലത്ത് ഇരു രാജ്യങ്ങളും തമ്മിൽ പ്രതിരോധ മേഖലയിൽ ഉൾപ്പെടെ മികച്ച സഹകരണം നില നിർത്തിയിരുന്നു.ഇന്ത്യൻ സൈന്യത്തെ രാജ്യത്ത് നിന്നും പിൻവലിക്കണമെന്ന് മാലിദ്വീപ് പ്രസിഡന്റ് ഇന്ത്യയോട് ആവശ്യപ്പെട്ടതായി മാലിദ്വീപ് മാധ്യമങ്ങൾ മാർച്ച് 15 ന് റിപ്പോർട്ട് ചെയ്തിരുന്നു.
advertisement
അടുത്തിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരെ അപകീർത്തിപരമായ പരാമർശങ്ങൾ ഉന്നയിച്ചതിനെത്തുടർന്ന് മാലിദ്വീപിലെ മൂന്ന് മന്ത്രിമാരെ സസ്പൻഡ് ചെയ്തിരുന്നു. ഇതേ തുടർന്ന് ഇന്ത്യൻ സെലിബ്രിറ്റികളും ഇന്ത്യൻ നേതാക്കളും മാലിദ്വീപിലേക്ക് നടത്താനിരുന്ന യാത്രകളും മറ്റും റദ്ദ് ചെയ്തു.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Buzz/
മാലിദ്വീപ് യാത്ര ക്യാൻസൽ ചെയ്യുന്നവർക്ക് സൗജന്യ ഭക്ഷണം; വ്യത്യസ്ത ഓഫറുമായി റെസ്റ്റോറന്റ്
Next Article
advertisement
യുഡിഎഫിന് തിരിച്ചടി; ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവച്ചു; സർക്കാരിനെതിരായ ഹർജികൾ തള്ളി
യുഡിഎഫിന് തിരിച്ചടി; ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവച്ചു; സർക്കാരിനെതിരായ ഹർജികൾ തള്ളി
  • ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവെച്ചു, രമേശ് ചെന്നിത്തല അടക്കമുള്ളവരുടെ ഹർജി തള്ളി

  • നിയമഭേദഗതി ഭരണഘടനാപരമാണെന്നും സംസ്ഥാന സർക്കാരിന് ഭേദഗതി ചെയ്യാനുള്ള അധികാരമുണ്ടെന്നും കോടതി

  • മന്ത്രിമാർക്കെതിരായ വിധി മുഖ്യമന്ത്രിക്കും, മുഖ്യമന്ത്രിക്കെതിരായ വിധി നിയമസഭയ്ക്കും പുനഃപരിശോധനക്ക്

View All
advertisement