Animal Movie | വയലന്‍സിന്‍റെയും ഇന്‍റിമേറ്റ് സീനുകളുടെയും അതിപ്രസരം; രണ്‍ബീറിന്‍റെ 'അനിമല്‍' വിവാദത്തിൽ

Last Updated:

3 മണിക്കൂര്‍ 35 മിനിറ്റ് ദൈര്‍ഘ്യമുള്ള സിനിമയ്ക്ക് എ സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ബോര്‍ഡ് നല്‍കിയത്

ബോളിവുഡ് സിനിമ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന രണ്‍ബീര്‍ കപൂര്‍ ചിത്രം അനിമല്‍ കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തി. ആക്ഷന് പ്രാധാന്യം നല്‍കി ഒരുക്കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അര്‍ജുന്‍ റെഡ്ഡി ഫെയിം സന്ദീപ് റെഡ്ഡി വംഗയാണ്.
രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായികയായെത്തുന്നത്. ബോബി ഡിയോള്‍, അനില്‍ കപൂര്‍, തൃപ്തി ഡിമ്രി എന്നിവരാണ് മറ്റ് താരങ്ങള്‍.റിലീസ് ചെയ്ത ആദ്യദിനത്തില്‍ തന്നെ മികച്ച കളക്ഷന്‍ നേടിയ സിനിമയ്ക്ക് അഭിനന്ദനങ്ങള്‍ക്കൊപ്പം വിമര്‍ശനങ്ങളും വലിയ തോതില്‍ ഉയരുന്നുണ്ട്.
അച്ഛനും മകനും തമ്മിലുള്ള ടോക്സിക് റിലേഷന്‍ഷിപ്പിന്‍റെ കഥപറയുന്ന ചിത്രത്തില്‍ വയലന്‍സിന്‍റെയും ഇന്‍റിമേറ്റ് സീനുകളുടെയും അതിപ്രസരമാണെന്നാണ് ഉയരുന്ന പ്രധാന വിമര്‍ശനം. ചിത്രത്തിന്‍റെ തിയേറ്റില്‍ നിന്നുള്ള ചില ദൃശ്യങ്ങള്‍ എക്സ് പ്ലാറ്റ് ഫോമില്‍ പങ്കുവെച്ചാണ് ചിലര്‍ അനിമലിനെതിരെ രംഗത്തുവന്നത്.
advertisement
സിനിമയുടെ ട്രെയിലറും ഗാനങ്ങളും പുറത്തുവന്നപ്പോള്‍ തന്നെ വയലന്‍സും ഇന്‍റിമേറ്റ് സീനുകളും ചിത്രത്തില്‍ ഉണ്ടാകുമെന്ന് സൂചന ലഭിച്ചിരുന്നു. ചിത്രം സെന്‍സറിങിനായി സിബിഎഫ്സിക്ക് മുന്‍പിലെത്തിയപ്പോള്‍ നായികാ കഥാപാത്രവുമായി അടുത്തിടപിഴകുന്ന രംഗങ്ങളുടെ ദൈര്‍ഘ്യം കുറക്കണമെന്ന് സെന്‍സര്‍ ബോര്‍ഡ് സംവിധായകനോട് ആവശ്യപ്പെട്ടിരുന്നു.
(സ്പോയിലര്‍ അലേര്‍ട്ട് ) നായിക രശ്മിക മന്ദാന, നടി തൃപ്തി ഡിമ്രി എന്നിവര്‍ക്കൊപ്പമുള്ള രണ്‍ബീറിന്‍റെ ഇന്‍റിമേറ്റ് സീനുകളും രക്തരൂക്ഷിതമായ ആക്ഷന്‍രംഗങ്ങളും എക്സില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സിനിമയിലെ ഒരു രംഗത്തില്‍ രണ്‍ബീര്‍ കപൂര്‍ പൂര്‍ണ നഗ്നനായി അഭിനയിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
advertisement
advertisement
3 മണിക്കൂര്‍ 35 മിനിറ്റ് ദൈര്‍ഘ്യമുള്ള സിനിമയ്ക്ക് എ സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ബോര്‍ഡ് നല്‍കിയത്. 'ഇത്തരം രംഗങ്ങള്‍ കാരണം ഈ വര്‍ഷം ഏറ്റവുമധികം ധ്രൂവികരണം നേരിടാന്‍ പോകുന്ന സിനിമ ആയിരിക്കും ഇത്. കുടുംബത്തോടൊപ്പം കാണാന്‍ ധൈര്യപ്പെടില്ല' എന്നാണ് ഒരു യൂസര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്.
advertisement
അതേസമയം ആദ്യദിന കളക്ഷനില്‍ കരിയറിലെ ഏറ്റവും വലിയ നേട്ടം തന്നെ രണ്‍ബീര്‍ കപൂര്‍ സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്. ഏകദേശം 61 കോടി രൂപയാണ് അനിമല്‍ ഇന്ത്യയില്‍ നിന്ന് ആദ്യദിനം നേടിയത്.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Animal Movie | വയലന്‍സിന്‍റെയും ഇന്‍റിമേറ്റ് സീനുകളുടെയും അതിപ്രസരം; രണ്‍ബീറിന്‍റെ 'അനിമല്‍' വിവാദത്തിൽ
Next Article
advertisement
പുനഃസംഘടന തർക്കം: സംസ്ഥാന കോൺഗ്രസ് നേതാക്കളെ ഹൈക്കമാൻഡ് അടിയന്തരമായി ‍ഡൽഹിക്ക് വിളിപ്പിച്ചു
പുനഃസംഘടന തർക്കം: സംസ്ഥാന കോൺഗ്രസ് നേതാക്കളെ ഹൈക്കമാൻഡ് അടിയന്തരമായി ‍ഡൽഹിക്ക് വിളിപ്പിച്ചു
  • ഹൈക്കമാൻഡ് അടിയന്തരമായി സംസ്ഥാന കോൺഗ്രസ് നേതാക്കളെ ഡൽഹിയിലേക്ക് വിളിപ്പിച്ചു.

  • രാവിലെ 11 മണിക്ക് ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്ത് പുനഃസംഘടന ചർച്ച നടക്കും.

  • തദ്ദേശ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് തർക്ക പരിഹാരത്തിനായി ഹൈക്കമാൻഡ് ഇടപെടുന്നു.

View All
advertisement