ജയിൽ ചാടി വീട്ടിലെത്തി; ലോക്ക്ഡൗണിൽ വീട്ടുകാരുമായി ഒത്തുപോകുന്നില്ല; തിരികെ ജയിലിലാക്കണമെന്ന് ആവശ്യം
- Published by:Naseeba TC
- news18-malayalam
Last Updated:
വീട്ടുകാർക്കൊപ്പം കഴിഞ്ഞ് മടുത്തുവെന്നും സ്വസ്ഥതയും സമാധാനത്തിനുമായി തന്നെ ജയിലിലേക്ക് തിരികെ കൊണ്ടുപോകണമെന്നുമായിരുന്നു ഇയാളുടെ ആവശ്യം
ലോകത്തിലെ എല്ലാ മനുഷ്യരേയും സംബന്ധിച്ച് കഠിന കാലമാണ് കോവിഡ് മഹാമാരി. ലോക്ക്ഡൗണിൽ വീടുകളിൽ മാത്രം ഒതുങ്ങിയതോടെ പലരുടേയും മാനസികനില വരെ തകരാറിലായി. ആഴ്ച്ചകളും മാസങ്ങളും വീട്ടിലുള്ളവരുമായി മാത്രം ഇടപഴകിയതോടെ പല വീടുകളിലും കുടുംബ കലഹങ്ങളും പതിവായി.
ഇത്തരമൊരു സംഭവമാണ് ബ്രിട്ടനിലെ സസക്സ് പൊലീസിന് മുന്നിൽ എത്തിയത്. ജയിൽചാടിയ ആൾ തന്നെ നേരിട്ടെത്തി തന്നെ തിരിച്ച് ജയിലിലേക്ക് കൊണ്ടുപോകണമെന്ന് പൊലീസിനോട് അപേക്ഷിച്ചിരിക്കുകയാണ്. കാരണമായി അയാൾ പറഞ്ഞതു കേട്ട് അന്തംവിട്ടിരിക്കുകയാണ് പൊലീസ്.
ലോക്ക്ഡൗണിൽ വീട്ടിൽ തന്നെ ഇരിപ്പായതോടെയാണ് ഇയാൾക്ക് മനംമാറ്റം ഉണ്ടായതെന്ന് പൊലീസ് പറയുന്നു. വീട്ടുകാർക്കൊപ്പം കഴിയുന്നതിനേക്കാൾ ഭേദം താൻ ജയിലിൽ തന്നെ കഴിഞ്ഞോളാം എന്നാണത്രേ ഇയാൾ പൊലീസിനോട് പറഞ്ഞത്. ഇനിയും തനിക്ക് അതേ വീട്ടിൽ ജീവിക്കാനാകില്ലെന്നും ഇയാൾ പറഞ്ഞതായി പൊലീസ് പറയുന്നു.
advertisement
ഈ ആഴ്ച്ചയാണ് സസക്സിലെ ബർഗസ് ഹിൽ പൊലീസ് സ്റ്റേഷനിൽ ഇയാൾ നേരിട്ട് എത്തിയത്. വീട്ടുകാർക്കൊപ്പം കഴിഞ്ഞ് മടുത്തുവെന്നും സ്വസ്ഥതയും സമാധാനത്തിനുമായി തന്നെ ജയിലിലേക്ക് തിരികെ കൊണ്ടുപോകണമെന്നുമാണ് ഇയാളുടെ ആവശ്യം. ഇദ്ദേഹത്തിന്റെ പേരോ മറ്റ് വിവരങ്ങളോ പൊലീസ് പുറത്തുവിട്ടിട്ടില്ല.
പൊലീസ് ഉദ്യോഗസ്ഥൻ തന്നെയാണ് ഇതേ കുറിച്ച് ട്വീറ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് പൊലീസ് സ്റ്റേഷനിലേക്ക് ഒരാൾ എത്തി. വീട്ടുകാർക്കൊപ്പം ഇനിയും കഴിയാൻ ആകില്ലെന്നും തന്നെ തിരികെ ജയിലിലേക്ക് കൊണ്ടുപോകണമെന്നുമായിരുന്നു അയാളുടെ ആവശ്യം. ട്വീറ്റിൽ പറയുന്നു.
advertisement
You may also like:മറ്റുള്ളവർ ശ്വസിക്കുന്ന ശബ്ദം അലോസരപ്പെടുത്തുന്നു; കേൾവിശക്തി കളയാൻ സർജറി ആവശ്യപ്പെട്ട് യുവതി
പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയ ആൾ ഇപ്പോൾ കസ്റ്റഡിയിലാണെന്നും ശിക്ഷാ കാലാവധി പൂർത്തിയാക്കാൻ ഇയാളെ ഉടൻ ജയിലിൽ അയക്കുമെന്നും പൊലീസ് അറിയിച്ചു.
You may also like:പങ്കാളിയേയും മക്കളെയും ഉപേക്ഷിച്ച് അമ്മായിയമ്മയെ വിവാഹം ചെയ്ത് 29കാരൻ
കഴിഞ്ഞ ഒക്ടോബറിൽ സ്കൈ ന്യൂസ് പുറത്തുവിട്ട പഠനം അനുസരിച്ച്, കോവിഡ് മഹാമാരിക്ക് ശേഷം53 ശതമാനം ആളുകൾക്ക് തങ്ങൾക്കറിയാവുന്ന ആളുകളോട് അവരുടെ പെരുമാറ്റം കാരണം കടുത്ത വെറുപ്പ് തോന്നിയെന്നാണ്.
advertisement
മറ്റൊരു സംഭവം
മറ്റുള്ളവർ ശ്വസിക്കുന്ന ശബ്ദം അലോസരമുണ്ടാക്കുന്നു എന്ന കാരണത്താൽ കേൾവി ശക്തി ഇല്ലാതാക്കണമെന്നാവശ്യപ്പെട്ട് ഡോക്ടർമാരെ സമീപിച്ചിരിക്കുകയാണ് ഒരു യുവതി. സ്കോട്ട്ലന്റ് സ്വദേശിനിയായ കാരൺ ആണ് വിചിത്ര ആവശ്യവുമായി എത്തിയിരിക്കുന്നത്.
മറ്റുള്ളവരുടെ ശ്വാസോച്ഛ്വാസത്തിന്റെ ശബ്ദം താൻ വെറുക്കുന്നു എന്നാണ് യുവതി പറയുന്നത്. മിസോഫോണിയ എന്ന അവസ്ഥയാണ് യുവതിയുടെ പ്രശ്നം. ശബ്ദവിരോധം എന്നാണ് മിസോഫോണിയ എന്ന വാക്കിന്റെ അർത്ഥം. ഈ സ്വഭാവ വിശേഷമുള്ള ഒരാൾക്ക് എല്ലാ ശബ്ദങ്ങളോടും വിരോധമുണ്ടായിരിക്കയില്ല.
മീസോഫോണിയ അനുഭവപ്പെടുന്ന ഒരാൾക്ക് ചെവിയുടെ തകരാറല്ല കാരണം. മറിച്ച് ഞരമ്പു വഴി മസ്തിഷ്‌കത്തിലെത്തുന്ന ചില ഉൾ പ്രേരണകളാകുന്നു എന്നാണ് കറൻറ് ബയോളജി എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 19, 2021 6:08 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ജയിൽ ചാടി വീട്ടിലെത്തി; ലോക്ക്ഡൗണിൽ വീട്ടുകാരുമായി ഒത്തുപോകുന്നില്ല; തിരികെ ജയിലിലാക്കണമെന്ന് ആവശ്യം