മറ്റുള്ളവർ ശ്വസിക്കുന്ന ശബ്ദം അലോസരപ്പെടുത്തുന്നു; കേൾവിശക്തി കളയാൻ സർജറി ആവശ്യപ്പെട്ട് യുവതി

Last Updated:

ആളുകൾ ശ്വാസമെടുക്കുന്ന ശബ്ദം കേൾക്കുമ്പോൾ ദേഷ്യം വരുന്നു എന്നതാണ് യുവതിയുടെ പ്രശ്നം

മറ്റുള്ളവർ ശ്വസിക്കുന്ന ശബ്ദം അലോസരമുണ്ടാക്കുന്നു എന്ന കാരണത്താൽ കേൾവി ശക്തി ഇല്ലാതാക്കണമെന്നാവശ്യപ്പെട്ട് ഡോക്ടർമാരെ സമീപിച്ചിരിക്കുകയാണ് ഒരു യുവതി. സ്കോട്ട്ലന്റ് സ്വദേശിനിയായ കാരൺ ആണ് വിചിത്ര ആവശ്യവുമായി എത്തിയിരിക്കുന്നത്.
മറ്റുള്ളവരുടെ ശ്വാസോച്ഛ്വാസത്തിന്റെ ശബ്ദം താൻ വെറുക്കുന്നു എന്നാണ് യുവതി പറയുന്നത്. മിസോഫോണിയ എന്ന അവസ്ഥയാണ് യുവതിയുടെ പ്രശ്നം. ശബ്ദവിരോധം എന്നാണ് മിസോഫോണിയ എന്ന വാക്കിന്റെ അർത്ഥം. ഈ സ്വഭാവ വിശേഷമുള്ള ഒരാൾക്ക് എല്ലാ ശബ്ദങ്ങളോടും വിരോധമുണ്ടായിരിക്കയില്ല.
മീസോഫോണിയ അനുഭവപ്പെടുന്ന ഒരാൾക്ക് ചെവിയുടെ തകരാറല്ല കാരണം. മറിച്ച് ഞരമ്പു വഴി മസ്തിഷ്‌കത്തിലെത്തുന്ന ചില ഉൾ പ്രേരണകളാകുന്നു എന്നാണ് കറൻറ് ബയോളജി എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത്.
വായയുമായി ബന്ധപ്പെട്ട ശബ്ദങ്ങളാണ് മിസോഫോണിയ ഉള്ള 80 ശതമാനം പേരെയും ബാധിക്കുന്നത്. പ്രതിദിന ജീവിതശൈലികളിൽ കുറച്ചുമാറ്റം വരുത്തിയാൽ ഈ രോഗത്തെ ഒരു പരിധിവരെ തടയാമെന്നും വിദഗ്ധർ പറയുന്നു.
advertisement
കാരണിന്റെ അവസ്ഥയിൽ മറ്റുള്ളവരുടെ ശ്വാസമാണ് പ്രശ്നമാകുന്നത്. ആളുകൾ ശ്വാസമെടുക്കുന്ന ശബ്ദം കേൾക്കുമ്പോൾ അസ്വസ്ഥത അനുഭവിക്കുന്നുവെന്ന് കാരൺ പറയുന്നു. ഓരോ വട്ടവും ഈ ശബ്ദം കേൾക്കുമ്പോൾ തനിക്ക് ദേഷ്യം നിയന്ത്രിക്കാനാകുന്നില്ലെന്നാണ് യുവതി പറയുന്നത്. ശബ്ദം കൂടുന്നതിനനുസരിച്ച് തന്റെ ദേഷ്യവും വർധിക്കുന്നുവെന്നും യുവതി.
You may also like:Explainer| ഇന്ത്യയിൽ പെട്രോളിന്റെയും ഡീസലിന്റെയും വില കുത്തനെ ഉയരാൻ കാരണമെന്ത്?
ഇതോടെയാണ് കേൾവി ശക്തി തന്നെ ഇല്ലാതാക്കാൻ യുവതി തീരുമാനിച്ചിരിക്കുന്നത്. എങ്ങനെയെങ്കിലും ഈ അലോസരം അവസാനിപ്പിച്ചാൽ മതിയെന്നാണ് കാരണിന്റെ ആവശ്യം. മറ്റുള്ളവർ ശ്വാസമെടുക്കുന്നത് നിർത്താൻ എന്തായാലും തനിക്ക് അവകാശമില്ല, അതിനാൽ സ്വന്തം കേൾവിശക്തി ഇല്ലാതാക്കാമെന്ന് കാരൺ തീരുമാനിച്ചു.
advertisement
You may also like:അമിതമായ മയക്കുമരുന്ന് ഉപയോഗത്തിന് ജയിൽവാസം; 62ാം വയസിൽ ബിരുദധാരി; ആരെയും വിസ്മയിപ്പിക്കും ഈ മാറ്റം
ശ്വാസോച്ഛ്വാസത്തിന്റെ ശബ്ദം യുവതി ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന് കേൾക്കുമ്പോൾ വലിയ ശബ്ദത്തിൽ ശ്വാസമെടുക്കുന്നതാണ് പ്രശ്നമെന്ന് കരുതരുത്. ചെറിയ ശബ്ദത്തിലുള്ളതു പോലും കാരണിന് സഹിക്കാൻ കഴിയുന്നതല്ല. മാത്രമല്ല, തന്നെ അലോസരപ്പെടുത്താൻ ആരെങ്കിലും മനപൂർവം ശബ്ദത്തിൽ ശ്വാസമെടുത്താൽ തനിക്കത് പ്രശ്നമാകുന്നില്ലെന്നും യുവതി പറയുന്നു.
advertisement
You may also like:ഇതാ ആ സ്വപ്ന ജോലി; ഉറങ്ങുന്നതിന് ഒരു ലക്ഷത്തിന് മേൽ ശമ്പളം വാഗ്ദാനം ചെയ്ത് വെബ്സൈറ്റ്
തന്റെ അവസ്ഥയെ കുറിച്ച് പറഞ്ഞ് കേൾവി ശക്തി ഇല്ലാതാക്കണമെന്ന ആവശ്യവുമായാണ് കാരൺ ഡോക്ടർമാരെ സമീപിച്ചത്. എന്നാൽ യുവതിയുടെ ആവശ്യത്തോട് അനുകൂലമായിട്ടല്ല ഡോക്ടർമാരുടെ പ്രതികരണം.
തന്റെ അവസ്ഥയെ കുറിച്ച് ഒരു ചാനൽ പരിപാടിയിൽ കാരൺ സംസാരിച്ചിരുന്നു. ഇതോടെ നിരവധി പേരാണ് സമാന അവസ്ഥയുണ്ടെന്ന് ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുന്നത്.
advertisement
മിസോഫോണിയ എന്ന അവസ്ഥയെ കുറിച്ച് ചർച്ച നടത്തിയതിൽ സന്തോഷമുണ്ടെന്നായിരുന്നു പലരുടേയും പ്രതികരണം. ആളുകൾ ചവയ്ക്കുന്നതിന്റെ ശബ്ദം, കീബോർഡുകളുടെ ശബ്ദം എന്നിവ തന്നെ ഏറെ അലോസരപ്പെടുത്തുന്നുവെന്ന് ഒരാൾ പറയുന്നു. ഈ ശബ്ദങ്ങൾ കേൾക്കുമ്പോൾ മുടി വലിച്ചു പൊട്ടിക്കാൻ തോന്നുകയും പ്രകോപിതനാക്കുമെന്നുമാണ് കമന്റ്. ഇയർഫോൺ വെച്ചാണ് താൻ ഈ പ്രശ്നം മറികടക്കുന്നതെന്നാണ് മറ്റൊരാൾ പറയുന്നത്.
Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Life/
മറ്റുള്ളവർ ശ്വസിക്കുന്ന ശബ്ദം അലോസരപ്പെടുത്തുന്നു; കേൾവിശക്തി കളയാൻ സർജറി ആവശ്യപ്പെട്ട് യുവതി
Next Article
advertisement
Weekly Love Horoscope December 22 to 28 | പങ്കാളിയുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായേക്കാം ; ഇത് പരിഹരിക്കാൻ  ശ്രമിക്കുക : പ്രണയ വാരഫലം അറിയാം
പങ്കാളിയുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായേക്കാം; ഇത് പരിഹരിക്കാൻ ശ്രമിക്കുക : പ്രണയ വാരഫലം അറിയാം
  • പ്രണയ ജീവിതത്തിൽ മാറ്റങ്ങൾ അനുഭവപ്പെടും

  • പങ്കാളിയുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായേക്കാം

  • കുടുംബം, ജോലി, സാമ്പത്തികം, വിശ്വാസം എന്നിവയിൽ ശ്രദ്ധ പുലർത്തി

View All
advertisement